Chapter Title : യുഗം 16 [Achilies] [Climax]
നേരെ പിടിച്ചു.
"ആണോ എന്റെ മീനുട്ടി പഴയ പോലെ ആയോ….ഞങ്ങൾ കാത്തിരുന്ന മീനുട്ടി ആയോ…"
തുളുമ്പിയ കണ്ണീർ തുടച്ചുകൊടുത്തു ഗംഗ അവളോട് ചോദിച്ചപ്പോൾ കലങ്ങിയ കണ്ണ് വെച്ച് മീനു ചിരിച്ചു.
"തേവരു ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമെന്നു എനിക്കുറപ്പായിരുന്നു….ന്നാലും രണ്ടു സന്തോഷോം കൂടെ ഒരൂസം തരുന്നു ഞാൻ കരുതീല….."
പറഞ്ഞു തീർന്നതും ഗംഗ മീനുവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു അവളെ ചേർത്ത് പിടിച്ചു വാവയെ കാട്ടി കൊടുത്തു.
"നോക്ക് നമ്മുടെ കുറുമ്പിയാ…."
അവിടെ നിൽക്കാൻ എനിക്കെന്തോ അപ്പോൾ തോന്നിയില്ല...എന്തോ ഒരു വീർപ്പു മുട്ടൽ…
മീനുവിനെ തിരികെ കിട്ടിയെങ്കിലും ഒരു നിമിഷത്തേക്കെങ്കിലും ഞാൻ അവളെ മനസ്സിലാക്കില്ല എന്ന് ചിന്തിച്ച അവളെ എങ്ങനെ അഭിമുഖീകരിക്കും എന്ന തോന്നൽ എന്നെ പിടിമുറുക്കിയതും ഞാൻ റൂമിനു വെളിയിലേക്ക് നടന്നു.
റൂമിന്റെ ഭിത്തിയിൽ ചാരി ഇതെല്ലാം നിറഞ്ഞ കണ്ണ് തുടച്ചു കൊണ്ട് എന്റെ അതെ അവസ്ഥയിൽ കുറ്റബോധം പേറി തേങ്ങുന്ന ഹേമേടത്തിയെയും ഞാൻ കണ്ടു.
അല്പം ഇരുണ്ടു കിടന്ന ആഹ് ആളൊഴിഞ്ഞ വരാന്തയിലെ കസേരയിൽ ചാഞ്ഞു ഇരിക്കുമ്പോൾ ഉള്ളിലെ നോവുകളെല്ലാം എങ്ങോ ഓടി മറയുന്നതുപോലെ,
ഇടയ്ക്കിടെ അവൾ ഇറങ്ങി പോയത് ആലോചിക്കുമ്പോൾ ഉള്ള നോവുകൾ മാത്രം ബാക്കി…
കണ്ണടച്ച് അല്പനേരമിരുന്നതും അയഞ്ഞ മനസ്സിന്റെ ആഗ്രഹമെന്നോണം കണ്ണുകൾ അടഞ്ഞു പോയി.
**********************************
ഉറക്കത്തിൽ തെളിഞ്ഞു ഉണർവിലേക്ക് തട്ടിയെറിഞ്ഞ ഒരു സ്വപ്നത്തിന്റെ നിഴലെന്നപോലെ എപ്പോഴോ കണ്ണ് തുറക്കുമ്പോൾ. ഞാൻ ഇരുന്ന കസേരയ്ക്ക് അപ്പുറം ഒരു കസേരയുടെ വിടവിട്ടു കൊണ്ട് അവൾ ഇരിപ്പുണ്ടായിരുന്നു……….മീനു എന്ന മീനാക്ഷി.
കണ്ണിമ ചിമ്മാതെ എന്നെ നോക്കി ഇരുന്ന അവളെ നോക്കിയപ്പോൾ കണ്ണീർ പൊഴിച്ച് ഒരു
💬 Comments
View all comments