Chapter Title : യുഗം 16 [Achilies] [Climax]
മാപ്പപേക്ഷ പോലെ എന്നെ അവൾ നോക്കി.
അവളുടെ കണ്ണിലേക്കു നോക്കും തോറും ഞാൻ അലിഞ്ഞു പോവുന്ന പോലെ തോന്നിയതും ഞാൻ തല ഉയർത്തി സിലിങ്ങിൽ തെളിഞ്ഞുകൊണ്ടിരുന്ന ലൈറ്റിലേക്ക് നോക്കി.
ഇനിയൊരിക്കലെങ്കിലും അവളുടെ കടക്കണ്ണിലെ തിളക്കം ഇതുപോലെ കാണാൻ കൊതിച്ച ഞാൻ ഇന്ന് അതിൽ നിന്ന് മുഖം തിരിക്കേണ്ടി വന്നു.
അവളോട് ദേഷ്യം അല്ല...പക്ഷെ എന്നെ മനസിലാക്കാൻ കഴിയാതെ പോയ അവളോട് ഒരുതരം നിസ്സംഗതയാണ് ഇപ്പോൾ മനസ്സിൽ.
"ഹരിയേട്ടാ……."
വിതുമ്പലിനിടയിൽ അവളെങ്ങനെയോ വിളിച്ചൊപ്പിച്ചു…
"ന്നെ അത്ര വെറുത്തു പോയോ…."
മുഴുവിക്കും മുൻപ് പിടിച്ചു നിർത്തിയ സങ്കടം പെയ്തിറങ്ങി….അവളുടെ തൊണ്ടയടച്ചു…
ഞാൻ അനങ്ങാതെ ഇരിക്കുന്നത് കണ്ടു കൊണ്ടവൾ വാ പൊത്തി പിടിച്ചുകൊണ്ട് എഴുന്നേറ്റ് ഓടാൻ തുടങ്ങിയതും എത്തി വലിഞ്ഞു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാൻ എന്റെ അടുത്തുള്ള കസേരയിൽ ഇരുത്തി.
"എന്റെ ഒരു നിമിഷത്തെ അവഗണന പോലും നിനക്ക് താങ്ങാൻ കഴിയുന്നില്ല അല്ലെ...മീനു…."
ഏങ്ങലടിച്ചു കൊണ്ട് എന്നെ നോക്കി വിതുമ്പാനെ അവൾക്ക് കഴിഞ്ഞുള്ളു.
"നീ പഴയ പോലെ ആവുന്നതും കാത്തു ദിവസങ്ങളും നിമിഷങ്ങളും എണ്ണിയാണ് ഞാനും അവളുമാരും ഇതുവരെ ജീവിച്ചത്.
ഓരോ പുതിയ ദിവസത്തേക്ക് നീ കണ്ണ് തുറക്കുമ്പോഴും നീ ബോധത്തിലേക്ക് ആവണേ കണ്ണ് തുറക്കുന്നത് എന്ന് കരുതി പ്രാർത്ഥിക്കുന്ന ഗംഗയെ ഞാൻ കണ്ടിട്ടുണ്ട്.
നീ പേടിച്ചു കരയുമ്പോഴെല്ലാം നിന്നെ ചേർത്തിരുത്തി മാറോടു ചേർത്ത് നിന്റെ കുതറലും പേടിയും മാറും വരെ നിന്റെ അടുത്തൂന്നു മാറാത്ത വസുവിനെ ഞാൻ കണ്ടിട്ടുണ്ട്.
സ്വന്തം മകൾക്ക് വന്ന അവസ്ഥയോർത്തു ഓരോ നിമിഷവും നീറി നീറി കരഞ്ഞു നിനക്ക് വേണ്ടി ഇത് വരെ
💬 Comments
View all comments