Chapter Title : യുഗം 16 [Achilies] [Climax]
പിന്നെ ഒരു മാർക്കുടവും കയറ്റിവെച്ചു എന്നെ ചുറ്റിപ്പിടിച്ചു കിടന്നു.
അവളുടെ മുടിയിൽ തലോടി ഞാനും, അഞ്ചു നിമിഷം പോലും വേണ്ടി വന്നില്ല എണ്ണാൻ മറന്ന നിമിഷം ഞാൻ ഉറക്കത്തിലേക്ക് കൂപ്പുകുത്തി.
**********************************
"ഇല്ലമ്മാ ഇന്ന് ഡിസ്ചാർജ് ആവും….വേറെ കുഴപ്പൊന്നുമില്ലല്ലോ………..
……..ആഹ് പെണ്ണിവിടെ കിടന്നു കയറു പൊട്ടിക്കുവാ…….
ഇല്ല അതൊക്കെ നോക്കീട്ടുണ്ട്….അമ്മ വന്നിട്ടേ ഇറങ്ങു…"
രാവിലെ വസുവിന്റെ ഫോൺ വിളി കേട്ടാണ് ഉണർന്നത് അപ്പുറത്തു ഇന്ദിരാമ്മയാണെന്നു മനസ്സിലാക്കാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല.
"ഇന്നലെ ആഹ് തിരക്കിനിടയിൽ ഇന്ദിരാമ്മയേം അജയേട്ടനേം ഒന്നു വിളിച്ചു പറയാൻ ഒത്തില്ല…"
"ഞാൻ ഇന്നലെ തന്നെ വിളിച്ചു പറഞ്ഞു."
വസൂ ചിരിച്ചോണ്ട് പറഞ്ഞു.
"എപ്പോ പറഞ്ഞു…"
"ഇന്നലെ നീയും മീനുവും സംസാരിച്ചപ്പോൾ ഞാൻ വിളിച്ചിരുന്നു…..ഇന്ദിരാമ്മ ഇവിടെ വരാന്നു പറഞ്ഞിട്ടുണ്ട്. മിക്കവാറും രാവിലെ എത്തും."
"ഉവ്വ…...നിനക്ക് എന്നോടൊന്നു പറഞ്ഞൂടാരുന്നോടി ദുഷ്ടേ….ഇനി ഇന്ദിരാമ്മേടെ കയ്യിൽ നിന്നും ഞാൻ നേർച്ച വാങ്ങേണ്ടി വരില്ലേ…."
"ആഹ് വാങ്ങിച്ചോ…"
ആഹ് തെണ്ടി അതും പറഞ്ഞോണ്ട് ഇരുന്നു ചിരിച്ചു.
അവള് സാരി ഒക്കെ ചുറ്റി നിൽപ്പുണ്ട് ഏകദേശം റെഡി ആണ് ക്ഷീണം മാറി പെണ്ണിപ്പോഴാണ് ഒന്ന് നേരെ ആയത്.
പതിയെ എഴുന്നേറ്റു മൂരി നിവർത്തി ഒരു സുഖമുള്ള മന്നിപ്പിൽ ഞാൻ ഇരുന്നു.
"ഡാ ചെക്കാ വെറുതെ ഇരുന്ന് ചന്തി ചൂടാക്കാതെ അപ്പുറത്തേക്ക് പോരെട്ടോ ഞാൻ അങ്ങോട്ട് പോവുവാ...പിന്നെ വാതിലടച്ചേക്ക്."
അതും പറഞ്ഞു അവളിറങ്ങി പോയി.
ഞാൻ നേരെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി റൂമും പൂട്ടി അപ്പുറത്തേക്ക് ചെല്ലുമ്പോൾ കട്ടിലിലിരുന്നു ഗംഗ കുഞ്ഞിന് മുല കൊടുക്കുകയായിരുന്നു…
കുറച്ചു നേരം അത് നോക്കി നിന്ന എന്നെ പുരികം പൊക്കി എന്താ എന്നുള്ള അർത്ഥത്തിൽ പെണ്ണ് ചോദിച്ചു.
ഞാൻ ഉമ്മ എന്ന് കാണിച്ചു ചുണ്ടു കൂർപ്പിച്ചതും.
പോടാ എന്നു ചുണ്ടനക്കി കൈയോങ്ങി പെണ്ണ് ദേഷ്യം കാണിച്ചു.
അതിലും എനിക്കുവേണ്ടി അവൾ ഒളിപ്പിച്ച
💬 Comments
View all comments