Chapter Title : യുഗം 2 [കുരുടി]
കാര്യങ്ങൾ പറഞ്ഞു. ഞാൻ എണീക്കാൻ സ്രെമിച്ചതും ചേച്ചി വന്നു തിരിച്ചു എന്നെ കട്ടിലിലേക്ക് കിടത്തി "എങ്ങോട്ടേക്കാ ഈ പോകാൻ പോണേ റസ്റ്റ് വേണമെന്ന് പറഞ്ഞിട്ടാ ഇച്ചേയി പോയെ.........ഈ ചെറു പ്രായത്തിൽ ഇങ്ങനെ കുടിച്ചു നശിക്കാൻ നിനക്കൊക്കെ എന്തിന്റെ കേടാ,....." ഒന്ന് നിർത്തി പിന്നെ പെട്ടെന്ന് ഓര്മ വന്ന പോലെ ചോദിച്ചു "നീ ആരാ വീടെവിടെയാ"
"ഹരി........വീട് കൽപ്പറയിലാ". ഞാൻ പറഞ്ഞു നിർത്തി "വീട്ടിൽ ആരാ വിളിച്ചറിയിക്കാൻ നമ്പർ ഉണ്ടേൽ താ ഞാൻ വിളിച്ചോളാം " എന്റെ കണ്ണിലേക്കു നോക്കി അവരതു ചോദിച്ചതും കവിള്‍ നനച്ചു കണ്ണീരൊഴുകിയത് ഞാൻ പോലും അറിഞ്ഞില്ല അടക്കി പിടിച്ചതെല്ലാം ഒഴുകി ഇറങ്ങി മങ്ങിയ കാഴ്ച്ചയിൽ ഞാൻ എന്തോ അപരാധം ചോദിച്ചോ എന്ന ഭാവത്തില്‍ നിക്കുന്ന അവരെ കണ്ടു."കരച്ചിൽ അടക്കി ഞാൻ പറഞ്ഞു "എനിക്ക് ആരുമില്ല " എത്ര സ്രെമിച്ചിട്ടും ഇടറിയ ശബ്ദം പുറത്തേക്കു വന്നു . "പാഴായി പോയവനാ ഞാൻ കഷ്ടപ്പെട്ട് വളർത്തിയ സ്വന്തം അമ്മയ്ക്ക് പോലും ഉപകരമില്ലാതെ പോയവൻ പെണ്ണിന്റെ മനസ്സ് അറിയാതെ ചതി അറിയാതെ ജീവിതം തുലച്ചവൻ".
ഞാൻ പൊട്ടിത്തകരുന്നത് കണ്ടു ചേച്ചി ഒന്നമ്പരന്നു നിക്കുന്നതും പിന്നെ ഓടി വന്നു എന്റെ അടുത്തിരുന്നു എന്റെ കൈയിൽ പിടിച്ചു."അയ്യേ വല്യ ആണ്കുട്ട്യോള് ഇങ്ങനെ കരയാൻ പാടുണ്ടോ എല്ലാര്ക്കും പ്രശ്നങ്ങളില്ലെ ഹരി അതും ആലോചിച്ചു കാരഞ്ഞോണ്ടിരിക്കയാ വേണ്ടേ".
ചേച്ചിയുടെ സാന്ത്വനത്തിൽ എനിക്ക് അല്പം ആശ്വാസം ലഭിച്ചു പതിയെ എന്റെ കരച്ചിൽ ഞാൻ അടക്കി. ചേച്ചി നിർബന്ധിച്ചപ്പോൾ എല്ലാം ഞാൻ പറഞ്ഞു ഇതുവരെ നടന്നതെല്ലാം,........എന്നെ പൊക്കി മാറിൽ ചായ്ച്ചു ചേച്ചി എല്ലാം കേട്ടിരുന്നു തലമുടിയിൽ
💬 Comments
View all comments