Chapter Title : യുഗം 3 [കുരുടി]
ആഹ് ചിന്തയെ ഉള്ളോ ".
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളെ കൈക്ക് വലിച്ചു ഞാൻ കട്ടിലിലേക്ക് ഇട്ടു, പ്രതീക്ഷിക്കാതെ നില തെറ്റിയ ഗംഗ എന്റെ നെഞ്ചിലേക്ക് വീണു , ഒന്ന് കുതറിയെങ്കിലും ഞാൻ ഒന്ന് അടക്കി പിടിച്ചപ്പോൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി എന്റെ കൈയിൽ ഒതുങ്ങി അവൾ മയക്കം വന്ന പോലെ കിടന്നു. അവളുടെ മുടിയിഴകളിലൂടെ എന്റെ വിരലുകൾ തഴുകി ഇറങ്ങി "പോണില്ലേ പെണ്ണെ ".
"മ്മ് ച്ചു " നെഞ്ചിലെ രോമത്തിൽ തെരുപിടിപ്പിച്ചു കൊണ്ട് ഉത്തരം വന്നു.
"പിന്നെ".
"മിണ്ടാതെ കിടക്കു ചെക്കാ ", നെറുകയിൽ ഒരു മുത്തം നൽകി പെണ്ണ് വീണ്ടും ഒന്നൂടി കുളിച്ചിട്ടുണ്ട് മുടിയിൽ നിന്നും എണ്ണയുടെ മണം, കറുത്ത് കുറുകിയ കാർകൂന്തൽ നടുവരെ പരന്നു കിടക്കുന്നുണ്ട് വെള്ളം ഒഴുകി പെണ്ണിന്റെ ബ്ലൗസിന്റെ പുറകും തോൽവശവും നനഞ്ഞിട്ടുണ്ട്. "നീ കുളിച്ചതല്ലേ മോളെ ഞാൻ ആകെ വിയർത്തിരിക്കുവാ മാറിയിരിക്ക്." പെട്ടെന്ന് എന്റെ കണ്ണിലേക്കു നോക്കി ഒരു വല്ലാത്ത ഭാവം, പിന്നെ പെട്ടെന്ന് എന്റെ നെഞ്ചിലെ രോമാക്കൂടിലേക്ക് മുഖം അമർത്തി ശ്വാസം വലിച്ചു പിന്നെ അവിടെ മുഴുവൻ മുഖമിട്ടുരച്ചു." ഡി എനിക്ക് ഇക്കിളിയാവുന്നു മതി മതി ".ഉടനെ എന്റെ മുകളിലേക്കു വന്നു എന്റെ കഴുത്തിലും ചുണ്ടിലും ഒരുമ്മ തന്നു ."എനിക്കേ ഏറ്റവും ഇഷ്ടം നിന്റെ മണമാ അതുകൊണ്ട് ഇനി മേലാൽ എന്നോട് ഇങ്ങനെ ഒന്നും പറയരുത്."
നിറഞ്ഞൊഴുകാൻ തുടങ്ങിയ കണ്ണിൽ ഞാൻ അമർത്തി ചുംബിച്ചു അവളെ വീണ്ടും നെഞ്ചിലേക്ക് കിടത്തി, അല്പം കഴിഞ്ഞു പെണ്ണ് താടി നെഞ്ചിൽ കുത്തി എന്നെ നോക്കി, ഞാൻ എന്താ എന്നാ ഭാവത്തിൽ അവളെ നോക്കി . "ഇച്ചേയി എന്ത് പറഞ്ഞു വന്നിട്ട്."
"എന്ത് പറയാൻ ഈ പെണ്ണിനെ ഒരിക്കലും വിടാതെ പൊന്നുപോലെ നോക്കി കൊള്ളണം എന്ന് പറഞ്ഞു ". പെട്ടെന്ന് ചുണ്ടു കോട്ടി " അപ്പോൾ എന്നെ നോക്കി ഇവിടെത്തന്നെ നിക്കാനാ ചെക്കന്റെ പ്ലാൻ ".
"എന്താ വേണ്ടേ നീ എന്നെ വേണ്ടാന്ന് പറേണത് വരെ ഞാൻ ഇണ്ടാവും ". കണ്ണിൽ നിന്ന് ഒഴുകിയിറങ്ങിയ കണ്ണീർ ഞാൻ കാണാതിരിക്കാൻ പെണ്ണ്
💬 Comments
View all comments