Chapter Title : യുഗം 9 [Achilies]
എന്റെ തടിച്ചി കുട്ടിയെ."
വസുവിനെ കുളിപ്പിച്ച് ഒരു ബ്ലൗസും പാവാടയും ഇടീച്ചു തലയും തോർത്തി കൊണ്ട് വന്നു കട്ടിലിൽ കിടത്തി നെറ്റിയിൽ ഒരുമ്മ നൽകി. പുറത്തേക്കിറങ്ങാൻ തുടങ്ങിയ എന്റെ കൈയിൽ പിടിച്ചു വസൂ.
"ന്റെ കണ്ണനെ ഞാൻ ഗൗനിച്ചില്ലല്ലോ."
"അതിനെന്താ എന്റെ പെണ്ണ് ഇവിടെ തന്നെ ഇല്ലേ ഇപ്പോൾ പെട്ടെന്ന് ഒരു ഗ്യാപ് കഴിഞ്ഞു ചെയ്തപ്പോൾ ഒന്ന് തളർന്നു പോയതല്ലേ സാരൂല്ലാ, ഒരു ചെറിയ ഉറക്കം കഴിയുമ്പോഴേക്കും ശെരി ആകും, ഒന്ന് മയങ്ങിക്കോ."
മുടിയിൽ തഴുകി എന്റെ വാക്കുകൾ കേട്ട് കണ്ണുകൾ അടച്ച വസുവിനെ കണ്ട് ഞാൻ പുറത്തേക്കിറങ്ങി.
അടുക്കളയിൽ തട്ടും മുട്ടും കേട്ടതും എനിക്ക് മനസ്സിലായി എന്റെ കറുമ്പി കുട്ടി അവിടെ ഉണ്ടെന്നു, അടുക്കളയുടെ വാതിലിൽ എത്തിയപ്പോൾ കണ്ടു സാരി ഇടുപ്പിൽ കുത്തി രാവിലേക്കുള്ള ഇഡ്ഡലിയുടെയും ചട്നിയുടെയും മേൽ യുദ്ധം നടത്തുന്ന ഗംഗ. അടുക്കളയിലെ ചൂടടിച്ചു വയറിൽ വിയർപ്പ് തുള്ളികൾ തിളങ്ങുന്നുണ്ട്.
പമ്മി ചെന്ന് വയറിൽ ചുറ്റി പിടിച്ചതും പെണ്ണൊന്നു ഞെട്ടി പിന്നെ കുതറി.
"യ്യോ ഹരി ന്താ ഈ കാട്ടണെ."
അവളുടെ വിയർപ്പിന്റെ മണം കഴുത്തിൽ നിന്നും ആവോളം വലിച്ചെടുത്തു അവളെ പുണർന്നു നിൽക്കുന്ന എന്നോടായി, പരിഭ്രമത്തോടെ അവൾ മൊഴിഞ്ഞു.
"ഞാൻ എന്റെ പെണ്ണിനെ സ്നേഹിക്കുന്നു എന്താ പാടില്ലേ."
അവളെ ഒന്നൂടെ ചേർത്ത് തോളിൽ മുഖമുരച്ചു ഞാൻ പറഞ്ഞു.
"അതല്ല ഹേമേട്ടത്തി കാണും. ഞാൻ റൂമിലേക്ക് വരാടാ മോനു."
"അവര് കണ്ടാലും എനിക്കെന്താ ഞാൻ എന്റെ പെണ്ണിനെ അല്ലെ കെട്ടിപ്പിടിച്ചേക്കുന്നെ."
"ശ്ശൊ ഇങ്ങനെ നാണോല്ലാത്ത ചെക്കനെ ഞാൻ എന്താ ചെയ്യാ ന്റെ തേവരെ, നിനക്ക്
💬 Comments
View all comments