0%

Chapter Title : യുഗം 9 [Achilies]

Author : Achillies Read All Parts 639
ഞാൻ പൊങ്ങി തരാം....പോക്ക് കണ്ടാൽ കര്ഷകശ്രീ നാളെ ഈ വീട്ടിലിരിക്കുമെന്നു തോന്നും." "ഏയ് ഇത് കുറച്ചു നാളു കഴിയുമ്പോ ഇവിടുള്ള ഒരാൾക്ക് വയറു വീർപ്പിച്ചു നടക്കാൻ വഴി വെട്ടാനുള്ള പോക്കല്ലേ. അതിലെന്തായാലും എനിക്കൊരു അവാർഡ് ഉറപ്പാ." കേട്ടതും പെണ്ണിന്റെ മുഖം വിടർന്നു. പിന്നെ ചൂളിയ മുഖം എന്നിൽ നിന്ന് മറക്കാനായി.
കൊഞ്ഞനം കുത്തി അടുക്കളയിലേക്കു മാറി തൊടിയിലേക്ക് നടക്കുമ്പോൾ മുകളിലെ ജനാലയിൽ ഒരു നിഴലനക്കം ഞാൻ കണ്ടു അത് മീനാക്ഷി ആണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല, പക്ഷെ നിൽക്കാനോ നോക്കാനോ ഞാൻ നിന്നില്ല. തൊടിയിലെ വിളയെല്ലാം വിളവെടുപ്പിനു പാകമായിട്ടുണ്ട്.വെണ്ടയും വഴുതനയുമെല്ലാം എന്നെ നോക്കി ചിരിക്കുന്നുണ്ട്. അതുങ്ങളെ തൊട്ടും തലോടിയും ഞാൻകുറച്ചു നടന്നു. പിന്നെ ഹോസ് എടുത്ത് നനക്കാനും പുഴുക്കുത്തുള്ള ഇലകൾ പറിക്കാനുമൊക്കെ നിന്നു.******************************************************************* "ഡി ചേച്ചികുട്ടി,....ഗംഗകുട്ടി, ഇതെവിടെപോയി." അടുക്കളയിൽ പണിയിലായിരുന്ന ഗംഗ നീതുവിന്റെ നീട്ടി ഉള്ള വിളി കേട്ടാണ് തിരിഞ്ഞത്. "ആരാ മോളെ പുറത്ത്." "അത് നീതുവാ ഹേമേട്ടത്തി ഇച്ചേയിടെ ഹോസ്പിറ്റലിൽ ഉള്ളതാ ഇടയ്ക്ക് ഇവിടെ ഇങ്ങനെ പ്രത്യക്ഷപ്പെടും. നിക്കും ഇച്ചേയിക്കും ഒരനിയത്തിയെ പോലെയാ. ഞാൻ അങ്ങട് ചെല്ലട്ടെ അല്ലെ പെണ്ണ് കൂവി വിളിച്ചോണ്ടേ ഇരിക്കും." "ആഹ് മോള് ചെല്ല് ഇതിപ്പോ കൂട്ടാൻ കൂടി വെച്ചാൽ മതീലോ അത് ഞാൻ നോക്കിക്കോളാം." ഗംഗ സാരി തലപ്പിൽ കൈ തുടച്ചു ഹാളിലേക്ക് നടന്നു. "എന്താടി കാന്താരി നിന്നെ ഇപ്പൊ ഒന്ന് കാണണോങ്കിൽ കാത്തിരിക്കണോല്ലോ, ഇച്ചേയിയെക്കാളും തിരക്കാ പെണ്ണിന്." "പിന്നല്ലാതെ ചേച്ചിക്കുട്ടി അവിടെ വെറുമൊരു ഡോക്ടർ ഞാൻ അവിടത്തെ നഴ്സും അപ്പോൾ തിരക്കുണ്ടെന്നു കൂട്ടിക്കോ." "നീ കഴിഞ്ഞപ്രാവശ്യം കണ്ടതിനെക്കാളും കോലം കെട്ടൂലോ." "ഹോസ്റ്റൽ മെസ്സിലെ ചവറു ഫുഡ് അല്ലെ, പിന്നെ ഇടയ്ക്ക് ഇങ്ങോട്ടു പോരുന്നതാ ആകെ ഉള്ള ആശ്വാസം. എനിക്ക് വല്ലതും തിന്നാൻ താടി ചേച്ചി." "ശോ തരാം പെണ്ണെ, പിന്നെ എന്തൊക്കെയുണ്ട് വിശേഷം." "ഹോ നമുക്കൊക്കെ എന്ത് വിശേഷം, വിശേഷമൊക്കെ ഇവിടെ അല്ലെ, എന്റെ രണ്ട് ചേച്ചിമാർക്കൂടെ ഒരു ചെക്കനെ കിട്ടീന്നു കേട്ട്, അതോണ്ട് അളിയനെ കാണാൻ കൂടിയാ ഞാൻ വന്നേ." "അയ്യേ ഈ പെണ്ണിന്റെ നാവ്.മനുഷ്യനെ

💬 Comments

View all comments