സ്വന്തം ശ്രീക്കുട്ടി [വില്ലി] 1150

പക്ഷേ ആ വൃത്തികേട് മാറിയപ്പോൾ ഇത്തിരി മെന ആയിട്ടുണ്ട്.  ചുള്ളൻ ആയിട്ടുണ്ട്…  പണ്ടത്തെ എന്റെ കിച്ചുവേട്ടൻ.. ആയിട്ടുണ്ട്….  ”
മനസ്സറിയാത്ത മന്ദ്രിച്ചു.  അറിയാതെ തന്നേ ആ സൗന്ദര്യം  ഒരു നിമിഷം  അങ്ങനെ ആസ്വദിച്ചു നിന്നു പോയി…
പെട്ടന്നാണ് ചിന്നു ബാൽകണിയിലേക്ക്‌ കൈ ചൂണ്ടി എന്തോ പറഞ്ഞത്..  ഞാൻ വേഗം തന്നെ അകത്തേക്ക് വലിഞ്ഞു..  എന്നെ കുറിച്ചാവാം അവർ പറഞ്ഞതെന്ന് ഞാൻ ഊഹിച്ചു..” അയ്യോ ….. ” തലയും കുനിച്ചവര് കാണാതെ ഞാൻ പതിയെ ചിന്നുവിന്റെ മുറിയിലേക്ക് നടന്നു.

” ആ പെണ്ണിപ്പോൾ അയാളേം വിളിച്ചോണ്ട് വരും ഇങ്ങോട്ടു…  എനിക്ക് അയാളെ കാണണ്ടാ…  എനിക്ക് ദേഷ്യമാ…..  ഇങ്ങോട്ടു വരട്ടെ എന്നോട് മിണ്ടാനായിട്ടു..  മൈൻഡ് പോലും ചെയ്യില്ല ഞാൻ.  നോക്കിക്കോ…. ”
മനസ്സിൽ ഉറച്ച തീരുമാനം എടുത്താണ് കട്ടിലിലേക്ക് ഇരുന്നത്…
പ്രതീക്ഷിച്ചത് പോലെ ചിന്നു അയാളേം കൊണ്ട് മുറിയിലേക്ക് തന്നെ ആണ് വന്നത്…  അവരോട് ചിരിച്ചു കളിച്ചു  കയറി വന്ന അയാളോട് ആദ്യം തോന്നിയത് ദേഷ്യം ആണ്.  പക്ഷെ ആ മുഖത്തേക്ക് നോക്കിയാ എന്റെ മനസ്സ് പതറി പോകുന്നത് പോലെ തോന്നി….  ആ പഴയ ഓമനത്വം തിരിച്ചു കിട്ടിയ  കിച്ചുവേട്ടന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ എനിക്ക് ആയില്ല… എന്തൊക്കെയോ ഒളിപ്പിച്ചു വച്ചതു പോലെ ഉള്ള ആ ചിരി കൂടി ആയപ്പോൾ എന്റെ പാതി ശൗര്യം എവിടെയോ ഒലിച്ചു പോയത് പോലെ…
”  ഇല്ല ഞാൻ തളരില്ല..  ‘
എന്നു മനസ്സിൽ നൂറു തവണ പറഞ്ഞു ഞാനാ മുഖത്തു നിന്നു കണ്ണ് തിരിച്ചു..   എപ്പോഴും എന്നെ മെരുക്കാൻ ഉപയോഗിക്കുന്ന കിച്ചുവേട്ടന്റെ  ഒരു ആയുധമാണാ പുഞ്ചിരി…

” ഇതിലൊന്നും ഈ അനുശ്രീ  വീഴില്ല മോനെ…. ”
എന്ന് ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു…
ഒരാഴ്ചയായി ഞാനിവിടെ വന്നിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത ദുഷ്ടൻ …..  അയാളെ മനസ്സിൽ അറിയാവുന്ന  ചീത്തയും  വിളിച്ചു  വീണ്ടും മനസ്സിൽ അയാളോടുള്ള വെറുപ്പിലുളവാക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു… ചിന്നുവിനോടും കുഞ്ഞേച്ചിയോടും സംസാരിക്കുന്നതിനിടയിൽ എന്നെ അങ്ങേരു പാളി നോക്കുന്നുണ്ടായിരുന്നു..

” ഇയ്യാളീ  കണ്ണിനകത്തു വല്ലതും വച്ചിട്ടുണ്ടോ….?  നോക്കുമ്പോൾ തന്നെ എനിക്ക് എന്തോ  വല്ലാതാവുന്നു…. വൃത്തികെട്ടവൻ …..  നോക്കുന്ന കണ്ടില്ലേ….. ”
ആ മുഖം കാണാതിരിക്കാൻ ആയി  ഞാൻ തിരിഞ്ഞു നിന്നു…
“ഹും ഇവിടെ ഒരുത്തി വഴക്കും ഉണ്ടാക്കി വീട്ടിൽ നിന്നും വന്നു നിൽക്കുവാ.   എന്നിട്ട് നമ്മളെ ഒന്ന് മൈൻഡ് കൂടി ചെയ്യുന്നു കൂടി ഇല്ല……..  എന്റെ ദേവി…..  ”
എനിക്ക് നല്ലത് പോലെ ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു…..  എന്തോ അയാളുടെ സാമിപ്യം എന്നെ വല്ലാതെയാക്കുന്നത് പോലെ.. തോന്നി..

” എന്റെ പൊന്നു കിച്ചു.. ദേ അതിനെ കൂടി ഒന്ന് ഗൗനിക്കട്ടോ…   ഇല്ലെങ്കിൽ പിന്നെ അതു മതി…..  രാവിലെ തുടങ്ങിയതാ നിന്നേം ചീത്ത വിളിച്ചോണ്ട് നടക്കാൻ …..  ”
“ഈ കുഞ്ഞേച്ചിക് എന്താ…  വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ടു .” . മനസ്സിൽ ഞാൻ ചിന്തിച്ചു… . ആ നിമിഷം എല്ലാം മനസ്സിൽ പറയ്യാനെ  എനിക്ക് കഴിഞ്ഞുള്ളു… തിരിഞ്ഞവരെ ഒന്നു നോക്കാൻ ഉള്ള ശേഷി നഷ്ടപ്പെട്ടത് പോലെ…..
” അല്ല നിങ്ങൾ എന്തിനാ ശെരിക്കും വഴക്കുണ്ടാക്കിയെ?  എന്തോ വലിയ കാര്യമാണെന്ന് മാത്രെ എന്നോട് പറഞ്ഞോളു……   ”
ചിന്നുവിന്റെ ശബ്ദം.
” അതെ .  നീ വിളിച്ചില്ല മിണ്ടിയില്ല എന്നൊക്കെ ആയിരുന്നു പരാതി…. ”
” എന്റെ കുഞ്ഞേച്ചി…  ഞാൻ വിളിക്കഞ്ഞിട്ടൊന്നും അല്ല.  ഇവൾ ഫോൺ ഓഫ്‌ ചെയ്തു വച്ചിരിക്ക ആയിരുന്നു..  എത്ര തവണ വിളിച്ചെന്നറിയുവോ ഞാൻ….. ”
” അയ്യോ വലിയ കാര്യമായി പോയി…  എന്നോട് വഴക്കുണ്ടാക്കിട്ടല്ലേ….  സഹിച്ചോ…. ”

The Author

വില്ലി

വില്ലി | Villi | www.kambistories.com

129 Comments

Add a Comment
  1. Epol keriyalum ninglade oru kadha pradeekshikar und ninglade story list il separate eduth nokum vala puthi kadha itto enn .ningalk oru puthiya story ezhuthikoode aah ezhuthin aayi kathirikunu .deva nandha fan boy,❤️

  2. പൊളിച്ചു ബ്രോ നന്നായിട്ടുണ്ട്, ദേവനന്ദ വായിച്ചു കഴിഞ്ഞ് അപ്പൊ തന്നെ ഇതും വായിച്ചു നല്ല അവസാനം ആയിരുന്നു ഇതും ഒന്നും പറയാനില്ല, ഇനി ഉടനെ കാണുമോ അടുത്ത കഥ? കാണണം ഇനിയും ഇതുപോലുള്ള നല്ല നല്ല പ്രണയ കഥകൾ എഴുതാൻ കഴിയെട്ടെ എന്ന് ആശംസിക്കുന്നു, വരുന്ന പുതു വർഷത്തിൽ നല്ലൊരു പ്രണയ കഥയുമായി വരുക, ഹാപ്പി ക്രിസ്മസ് & ഹാപ്പി ന്യൂഇയർ 2022 ???

  3. ദേവനന്ദ വായിച്ച കഴിഞ്ഞ ഉടനെ തന്നെ ഇതും വായിച്ചു. അടിപോളി. ഇതിനു 2nd പാർട് വരുന്നുണ്ടോ ? അതോ അടുത്തത് വേറെ കഥ ആണോ ?

  4. ❤️??

  5. വില്ലി ബ്രോ നിങ്ങള് എന്ത് എഴുതിയാലും അത് പോളി ആണ് ❤️
    സ്നേഹം ❤️

Leave a Reply

Your email address will not be published. Required fields are marked *