?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 480

കാണുമ്പോൾ നിനക്ക് എന്നെ തള്ളി പറഞ്ഞതിൽ വിഷമം തോന്നും. നിനക്ക് നിന്നോട് തന്നെ വെറുപ്പ് തോന്നും.” പ്രിയ ഒന്ന് നിർത്തി ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “നിനക്ക് അങ്ങനെ ഒരു പ്രേശ്നത്തിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കാൻ താല്പര്യം ഉണ്ടോ. എനിക്ക് എന്തായാലും ഒരു താല്പര്യവും ഇല്ല.”

“അത് വെറും ഒരു ഊഹം മാത്രം ആണ് പ്രിയ.” ആദിത്യൻ ദേഷ്യത്തോടെ പറഞ്ഞു.

“ശെരി നീ അങ്ങനെ ഒരാളെ കാണുന്നില്ല എന്ന് വയ്ക്കുക. നമ്മൾ ഒരു വർഷത്തിൽ കൂടുതൽ ഇങ്ങനെ തന്നെ തുടരുക ആണ്. നിനക്ക് എന്നെ മതിയായി തുടങ്ങി. അപ്പോൾ നീ എന്നെ വേണ്ട എന്ന് വയ്‌ക്കേണ്ടി വരും. അതിന് ശേഷവും എനിക്ക് നിനക്ക് വേണ്ടി എങ്ങനെ ജോലി ചെയ്യാൻ പറ്റും?. ഞാൻ നേരത്തെ പറഞ്ഞത് പോലെ തുടരുക ആണെങ്കിൽ ഇതെല്ലാം ഒഴിവാക്കാൻ പറ്റും.” പ്രിയ ഒന്ന് നിർത്തി ആദിത്യന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. “അങ്ങനെ തുടരുക ആണെങ്കിൽ നമുക്ക് ഒരു പ്രേശ്നങ്ങളും ഇല്ലാതെ സന്തോഷിച്ച് ജീവിക്കാൻ പറ്റും.”

“നീ പറഞ്ഞത് ഒരിക്കലും സന്തോഷം തരുന്ന ഒരു കാര്യമായി എനിക്ക് തോനുന്നില്ല പ്രിയ.” ആദിത്യൻ സങ്കടത്തോടെ പറഞ്ഞു.

പ്രിയ ആദിത്യനെ വിഷമത്തോടെ നോക്കി കൊണ്ട് പറഞ്ഞു. “ശെരിയായിരിക്കാം ഞാൻ ഇത് ഒന്ന് കൂടി നന്നായി നിന്നോട് പറയേണ്ടത് ആയിരുന്നു. നമ്മുക്ക് പ്രേമിക്കാതെ വെറുതെ ഇതേ പോലെ തുടരാം എന്ന് എനിക്ക് പറയാമായിരുന്നു പക്ഷെ ഞാൻ എന്ത് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത് എന്ന് നീ മനസ്സിലാക്കണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു.” പ്രിയ കുറച്ച് മുൻപോട്ട് ആഞ്ഞ് ഇരുന്ന് കൊണ്ട് പറഞ്ഞു. “ഞാൻ നിന്നെ വിഷമിപ്പിച്ചിട്ട് ഉണ്ടെങ്കിൽ എന്നോട് ക്ഷെമിക്കണം ആദിത്യ. ഞാൻ അങ്ങനെ ഒരു ഉദ്ദേശത്തോടെ അല്ല നിന്നോട് ഇത് പറഞ്ഞത്.”

ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്തു അവന് എന്താണ് പറയേണ്ടത് എന്ന് ഒരു രൂപവും കിട്ടിയില്ല. അവൻ സംസാരിക്കുന്നതിന് വേണ്ടി കുറച്ച് പ്രാവശ്യം ശ്രേമിച്ചെങ്കിലും വാക്കുകൾ പുറത്തേക്ക് വന്നില്ല. പ്രിയ അവന്റെ മറുപടി കേൾക്കാൻ ക്ഷേമയോടെ കാത്തിരുന്നു പക്ഷെ അവന്റെ മാനസിക വിഷമം കാരണം അവന്റെ വായിൽ നിന്ന് ഒരു അക്ഷരം പോലും പുറത്തേക്ക് വന്നില്ല.

“നിനക്ക് ഇതിനെ കുറിച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണമെന്ന് എനിക്ക് തോനുന്നു.” പ്രിയ ശാന്തമായി പറഞ്ഞു.

“ശെരിയാണ് എനിക്ക് കുറച്ച് സമയം വേണം. എനിക്ക് ഇപ്പോൾ ദേഷ്യമാണോ സങ്കടമാണോ തോനുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല. ഞാൻ നിന്റെ മുൻപിൽ വെറുമൊരു മണ്ടനായി പോയത് പോലെ തോനുന്നു.” ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“ഒരിക്കലും ഇല്ല.” പ്രിയ പെട്ടെന്ന് മറുപടി പറഞ്ഞു. അവൾ കൈകൾ ആദിത്യന്റെ നേരെ വിരിച്ച് കൊണ്ട് പറഞ്ഞു. “നീ അതിനെ കുറിച്ച് ചിന്തിച്ച് ഒരു തീരുമാനം എടുക്കുന്ന സമയം വരെ ഞാൻ വേണമെങ്കിൽ നിന്നെ കെട്ടിപ്പിടിച്ച് ഇരിക്കാം.”

അത് കേട്ട് ആദിത്യൻ ദേഷ്യത്തോടെ ഒന്ന് മുരണ്ടു. വേറെ എന്തെങ്കിലും ഒരു

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *