?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 480

“അവൻ നമ്മളുടെ മുത്തല്ലേ.” അത് കേട്ട് ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “നോക്കിക്കോ അവൻ എങ്ങനെ എങ്കിലും അവരെ തൊൽപ്പിക്കും.” ആദിത്യൻ ജോളിക്ക് ആത്മവിശ്വാസം നൽകി കൊണ്ട് പറഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആണ് അവർ ആ മത്സരം അവസാനിപ്പിച്ചത്. പെൺകുട്ടികൾ അവരെ ആദ്യത്തെ മത്സരത്തിൽ തോൽപിച്ചു അത് കൊണ്ട് ജോളി വീണ്ടും ഒരു പ്രാവശ്യം കൂടി മത്സരിക്കുന്നതിന് വേണ്ടി ആവശ്യപ്പെട്ടു. അങ്ങനെ അവസാനം നാലാമത്തെ മത്സരത്തിൽ ജോളി പെൺകുട്ടികളെ തോൽപ്പിച്ചു. മത്സരം എല്ലാം കഴിഞ്ഞ് ബോട്ട് ജെട്ടിയിലേക്ക് അടുപ്പിച്ചപ്പോൾ ക്ഷീണിതനായ ആദിത്യൻ ഇറങ്ങി അവരോട് യാത്ര പറഞ്ഞ് നേരെ പ്രധാന വീട്ടിലേക്ക് നടന്നു.

“പ്രിയ?. നീ അവിടെ ഉണ്ടോ?.” ആദിത്യൻ വിളിച്ച് ചോദിച്ചു.

“ഇവിടെ അകത്ത് ഉണ്ട്.” പ്രിയ ഡ്രസിങ് റൂമിൽ നിന്ന് മറുപടി വിളിച്ച് പറഞ്ഞു. ആദിത്യൻ ഡ്രസിങ് റൂമിലുള്ള അവളുടെ അടുത്തേക്ക് പോയി. പ്രിയ അവിടെ അവന്റെ ഉടുപ്പുകൾ പെട്ടികളിൽ ആക്കി അടുക്കി വച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. “നിങ്ങളുടെ മത്സരം എങ്ങനെ ഉണ്ടായിരുന്നു?.” ആദിത്യനെ കണ്ടതും പ്രിയ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.

“മത്സരത്തിൽ ഞങ്ങൾ ദയനീയമായി തോറ്റു. ജോളിക്ക് സ്പീഡ് ബോട്ട് ശെരിക്ക് ഓടിക്കാൻ ഒന്നും അറിയില്ല പക്ഷെ തോറ്റത് ഞങ്ങൾ കാരണം ആണെന്ന് അവൻ പറഞ്ഞു.” ആദിത്യൻ ചമ്മലോടെ മറുപടി പറഞ്ഞു.

“നിങ്ങൾ കാരണം എന്ത് പ്രെശ്നം ആണ് ഉണ്ടായത്?.” പ്രിയ കൗതുകത്തോടെ ചോദിച്ചു.

“ഞങ്ങൾ പ്രെശ്നം ഒന്നും ഉണ്ടാക്കിയില്ല ഞങ്ങളുടെ ഭാരക്കൂടുതൽ കൊണ്ട് ആണ് അവരെ തോൽപ്പിക്കാൻ പറ്റാതെ ഇരുന്നത് എന്നാണ് അവൻ പറയുന്നത്.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

അത് കേട്ട് പ്രിയ പുഞ്ചിരിച്ച് കൊണ്ട് അവൾ ഉടുപ്പുകൾ എടുത്ത് വച്ച് കൊണ്ട് ഇരുന്ന പെട്ടി അടച്ച് പൂട്ടി വച്ചു. അതിന് ശേഷം അവൾ പതുക്കെ ചോദിച്ചു. “പിന്നെ നമ്മൾ സംസാരിച്ച് കൊണ്ട് ഇരുന്ന കാര്യത്തെ കുറിച്ച് നീ കൂടുതൽ ചിന്തിച്ചോ?.”

“ഞാൻ എന്റെ കൂട്ടുകാരോട് ഇതിനെ കുറിച്ച് സംസാരിച്ചു. അവർ എന്നെ കുറെ തെറി വിളിച്ചു. ജോളി ആണ് കൂടുതൽ തെറി വിളിച്ചത്. കാര്യങ്ങൾ ഒന്ന് കൂടി വ്യക്തതമായി ചിന്തിക്കാൻ അരവിന്ദ് എന്നോട് പറഞ്ഞു. അത് കൊണ്ട് ഞാൻ ഒന്ന് കൂടി ചിന്തിച്ചു. എനിക്ക് നീ കൂടെ ഉള്ളത് ഇഷ്ട്ടമാണ് പ്രിയ. എനിക്ക് നിന്റെ കൂടെ സമയം ചിലവഴിക്കുന്നത് ഇഷ്ട്ടമാണ് . . . . നമ്മളുടെ . . . . ഇത് ഒരു സാധാരണ ബന്ധം പോലെ തുടരാൻ ആണ് നിനക്ക് ഇഷ്ട്ടമെങ്കിൽ എനിക്ക് അതിൽ ഒരു പ്രേശ്നവും ഇല്ല. നീ എന്റെ ജീവിതത്തിൽ ഇല്ലാതെ ഇരിക്കുന്നതിലും നല്ലത് നീ എന്റെ കൂടെ തന്നെ ഉണ്ടാവുന്നത് ആണ്.” ആദിത്യൻ അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

അവൻ പറഞ്ഞത് കേട്ടതും പ്രിയ പെട്ടിയുടെ മുകളിലൂടെ ചാടി ആദിത്യനെ

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *