?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 480

ഒരു സിഗററ്റ് വലിക്ക്.” ആദിര അവന്റെ നേരെ സിഗററ്റ് പാക്കറ്റ് നീട്ടി കൊണ്ട് പറഞ്ഞു.

“നീ എനിക്ക് ഇപ്പോൾ എന്റെ സിഗററ്റ് തന്നെ തരുവാണോ?.” ആദിത്യൻ ചിരിച്ച് കൊണ്ട് അതിൽ നിന്ന് ഒരു സിഗററ്റ് എടുത്തു.

“നിന്നെ ഒന്ന് സഹായിക്കാം എന്ന് കരുതി.” ആദിര പുഞ്ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

ആദിത്യൻ കസേരയിൽ ഇരുന്ന് സിഗരറ്റ് കത്തിച്ച് കൊണ്ട് അവരോട് ചോദിച്ചു. “ഇന്നത്തെ ദിവസം നിങ്ങൾ ശെരിക്ക് ആസ്വദിച്ചോ?.”

“ഇന്ന് ശെരിക്കും ഉഗ്രൻ ആയിരുന്നു.” ആദിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ഈ ദ്വീപിലെ അവസാനത്തെ ദിവസം ശെരിക്കും അടിച്ച് പൊളിച്ചു.”

“ഞാൻ പുറം ലോകത്തേക്ക് പോകാൻ ഇപ്പോഴും മാനസികമായി തയ്യാറായിട്ടില്ല.” സിഗററ്റിന്റെ പുക ഊതി വിട്ട് കൊണ്ട് ആദിര പറഞ്ഞ് തുടങ്ങി. “അതിനെ കുറിച്ച് ആലോജിക്കുമ്പോൾ എനിക്ക് ശെരിക്കും ശരീരം എല്ലാം വിറക്കുന്നുണ്ട്.” ആദിര വിഷമത്തോടെ പറഞ്ഞു.

“നീ ശെരിക്കും ആരോടും നേരിട്ട് ഇടപഴകേണ്ട ആവശ്യം ഉണ്ട് എന്ന് എനിക്ക് തോനുന്നില്ല.” ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു. “നിങ്ങൾ New York ക്കിലേക്ക് ആണ് പോകുന്നത്. അവിടെ ആദിയയുടെ അച്ഛനും അമ്മയും ഉണ്ടാവും. നിങ്ങൾക്ക് രണ്ട് പേർക്കും അവരെ കാണുന്നത് ഒരുപോലെ ആയിരിക്കും എന്ന് ഞാൻ പറയുന്നില്ല.”

“നിനക്കും അത് ഒരു വെത്യസ്തമായ അനുഭവം ആയിരിക്കും.” ആദിയ പെട്ടെന്ന് ആദിത്യനെ നോക്കി ഇടയിൽ കയറി പറഞ്ഞു.

“എനിക്കറിയാം.” ആദിത്യൻ കണ്ണുകൾ മുകളിലേക്ക് ആക്കി കൊണ്ട് പറഞ്ഞു. “ഞാൻ ആദ്യത്തെ ദിവസം San Antonio യിൽ ആയിരിക്കും. അവിടെ കുറച്ച് പേരുടെ ഇന്റർവ്യൂ എടുക്കാനുണ്ട്. പിന്നെ ബാക്കി ആറ് ദിവസം ഞാൻ Los Angeles സിൽ ആയിരിക്കും. എന്റെ ആ ദിവസങ്ങളിലെ സമയ ക്രമം വളരെ കഠിനമാണ്. അതിന്റെ ഇടയിൽ പ്രിയയും ലക്ഷ്മിയും എനിക്ക് ഡേറ്റിങ്ങിന് ഉള്ള സമയവും കുത്തി നിറച്ചിട്ടുണ്ട്.” ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“അതെ ഞാനും കേട്ടു നീ വേറെ പെണ്ണുങ്ങളെ ഒക്കെ ഡേറ്റ് ചെയ്യണമെന്ന്.” ആദിര ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

“നീ എങ്ങനെ അതിനെ കുറിച്ച് അറിഞ്ഞു?.” ആദിത്യൻ ആകാംഷയോടെ ചോദിച്ചു.

“അരവിന്ദ് നയനോട് പറഞ്ഞു. നയൻ ആദിയയോട് പറഞ്ഞു ആദിയ എന്നോട് പറഞ്ഞു.” ആദിര ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു.

“നിങ്ങൾ പെണ്ണുങ്ങളുടെ മനസ്സിൽ ഒന്നും ഇരിക്കില്ല അല്ലെ. അല്ലെങ്കിൽ എന്തിന് നിങ്ങളെ പറയണം ആ അരവിന്ദിനെ പറഞ്ഞാൽ മതി.” ആദിത്യൻ പല്ല് കടിച്ച് കൊണ്ട് പറഞ്ഞു.

“ഞങ്ങൾ നല്ല പെങ്ങമ്മാരായി നിന്റെ കാര്യങ്ങളിൽ ഒരു ശ്രെദ്ധ വയ്ക്കുന്നു എന്നെ ഉള്ളു.” ആദിയ പറഞ്ഞു. ഇത് കേട്ട് ആദിത്യൻ ചിരിച്ചപ്പോൾ ആദിയ നാക്ക് പുറത്തേക്ക് ഇട്ട് ഗോഷ്ട്ടി കാണിച്ചു.

“ആദിത്യ ഫോൺ അടിക്കുന്നു.” ബെഡ്‌റൂമിൽ നിന്ന് പ്രിയ വിളിച്ച് പറയുന്നത് ആദിത്യൻ കേട്ടു.

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *