?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

ആദിത്യൻ അയാൾ പറഞ്ഞത് ഒന്നും ശ്രെദ്ധിക്കാതെ റോക്കിയെ നോക്കി കൊണ്ട് ചോദിച്ചു. “അപ്പോൾ നമുക്ക് ഇയാളെയും കൊണ്ട് വേണോ ആ പടികൾ താഴേക്ക് ഇറങ്ങാൻ?.”

“അതെ ആദ്യം താങ്കൾ പിന്നെ ഇയാൾ അതിന്റെ പുറകെ ഞാൻ.” റോക്കി എൽദോയെ നോക്കി കൊണ്ട് ഗൗരവത്തോടെ പറഞ്ഞു. റോക്കിയുടെ ഒരു കൈയ് അയാൾ പുറകിലേക്ക് കൊണ്ട് പോയി അരയിൽ നിന്ന് മറ്റൊരു തോക്ക് എടുത്തു. അത് ആദിത്യന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. “ഈ തോക്ക് ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കണം ഇതിന്റെ ട്രിഗറിൽ ഒന്ന് തൊട്ടാൽ വെടി പൊട്ടും.”

ആദിത്യൻ ആ തോക്കിലേക്ക് നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞു. ‘പേടിച്ച് മാറി നിൽക്കാതെ പ്രേശ്നങ്ങൾ അഭിമുഗീകരിക്കേണ്ട സമയം അടുത്തിരിക്കുന്നു.’ “ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്ന് നിങ്ങൾ ട്രെയിനിങ് സമയത്ത് പറഞ്ഞ് തന്നത് എനിക്ക് നല്ല ഓർമ്മ ഉണ്ട്.” ആദിത്യൻ കൈയ് നീട്ടി റോക്കിയിൽ നിന്ന് ആ തോക്ക് വാങ്ങി അതിൽ ബുള്ളറ്റ് ഉണ്ടോ എന്ന് ചെയിബർ തുറന്ന് നോക്കി അത് അടച്ചു. അവന്റെ കണ്ണുകൾ എൽദോയുടെ നേരെ തിരിഞ്ഞു. അയാളെ കാണുമ്പോൾ അവന്റെ ഉള്ളം കോപം കൊണ്ട് നിറയുക ആയിരുന്നു.

അവൻ എൽദോയുടെ നേരെ തോക്ക് ചൂണ്ടി.

എൽദോയെ നോക്കി ദേഷ്യത്തോടെ ആദിത്യൻ പറഞ്ഞു. “നീ ആ വാതിൽ ഞങ്ങൾക്ക് വേണ്ടി തുറന്ന് തന്നിരിക്കും എൽദോ. നീ അതിന്റെ ഉള്ളിൽ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് നന്നായി അറിയാം.” ഇത് പറയുമ്പോൾ ദേഷ്യത്താൽ അവന്റെ കണ്ണുകളിലെ ഞെരമ്പുകൾ തുടിച്ച് ചുവന്ന് നിന്നു. കൈയ്കളിലെ പേശികൾ തുടിച്ച് പുറത്തേക്ക് ചാടി വന്നു. അവന്റെ ശരീരം ആകെ രക്തം കുതിച്ച് ഓടുന്നത് ആദിത്യൻ അറിഞ്ഞു.

എൽദോ താൻ കേട്ടത് വിശ്വസിക്കാൻ പറ്റാതെ ആശ്ചര്യത്തോടെ ആദിത്യനെ നോക്കി. ആദിത്യനെ തറപ്പിച്ച് നോക്കി പുച്ഛത്തോടെ അയാൾ പറഞ്ഞു. “ആദിത്യ വർമ്മ നിങ്ങൾക്ക് എല്ലാം അറിയാമെന്ന് നിങ്ങൾ വിശ്വസിക്കുന്നു എന്നാൽ നിങ്ങൾക്ക് ഒന്നും അറിയില്ല. നിങ്ങൾക്ക് അറിയാത്ത പല കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട്.” തന്റെ നേരെ തോക്ക് പിടിച്ച് നിൽക്കുന്ന രണ്ട് പേരെയും അയാൾ പുച്ഛത്തോടെ നോക്കി.

“നീ എന്നെ ഭീക്ഷണിപ്പെടുത്താൻ പദ്ധതികൾ മെനെഞ്ഞ് കൊണ്ട് ഇരിക്കുക ആണെന്ന് എനിക്ക് അറിയാം. നീ കഴിഞ്ഞ ഒരു വർഷമായി സ്വപ്നയെ പീഡിപ്പിച്ച് കൊണ്ട് ഇരിക്കുക ആണെന്ന് എനിക്ക് അറിയാം. നീ പ്രിയയെ സ്വന്തമാക്കാൻ വേണ്ടി നാറിയ കളികൾ കളിക്കുന്നതും എനിക്ക് അറിയാം. എന്തായാലും പറഞ്ഞ് തുടങ്ങിയ സ്ഥിതിക്ക് നമുക്ക് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് പ്രേശ്നങ്ങൾ ഇവിടം കൊണ്ട് അവസാനിപ്പിക്കാം.” ആദിത്യൻ ഗൗരവത്തോടെ എൽദോയെ നോക്കി കൊണ്ട് പറഞ്ഞു.

എൽദോയുടെ കണ്ണുകൾ മാറി മാറി ആദിത്യനിലേക്കും റോക്കിയിലേക്കും പോയി കൊണ്ട് ഇരുന്നു. അയാൾ അവർ രണ്ട് പേരെയും നോക്കി വിലയിരുത്തിയതിന് ശേഷം അയാൾ ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. “എല്ലാം കാര്യങ്ങളും വെറുതെ പറഞ്ഞ് അവസാനിപ്പിക്കാൻ പറ്റും എന്ന് എനിക്ക് തോനുന്നില്ല മിസ്റ്റർ ആദിത്യൻ. ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ പറയാം. നിങ്ങൾ രണ്ട് പേരും തോക്കുകൾ മാറ്റി വച്ച് എന്നെ പോകാൻ അനുവദിക്കും. അല്ലെങ്കിൽ ശതകോടീശ്വരന്മാരായ മൂന്ന്

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *