?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

ഇപ്പോഴും നിന്റെ പദ്ധതികൾ തന്നെ ആണ് നടക്കുന്നത് എന്ന് തന്നെ വിജാരിച്ച് ഇരിക്കുക ആണോ?.” റോക്കി നിലത്ത് ഇരിക്കുന്ന എൽദോയെ പുച്ഛത്തോടെ നോക്കി കൊണ്ട് ചോദിച്ചു. റോക്കിയെ തന്നെ അതിശയത്തോടെ നോക്കി ഇരിക്കുന്ന എൽദോയെ നോക്കി കൊണ്ട് അയാൾ തറപ്പിച്ച് പറഞ്ഞു. “നീ ഞങ്ങളുടെ കൂടെ സേഫ് ഹൗസിലേക്ക് വന്നിരിക്കും. എനിക്ക് നിന്നെ എടുത്ത് അതിന്റെ അകത്തേക്ക് ഏറിയേണ്ടി വന്നാൽ കൂടി നീ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാവും.”

ഇത് കേട്ടപ്പോൾ എൽദോ വാക്കുകൾക്ക് വേണ്ടി പരുതുന്നത് ആദിത്യൻ കണ്ടു.

ഇനിയും കൂടുതൽ സമയം വെറുതെ പാഴാക്കേണ്ടതില്ല എന്ന് തോന്നിയപ്പോൾ ആദിത്യൻ റോക്കിയെ നോക്കി കൊണ്ട് ചോദിച്ചു. “ഞാൻ പിന്നെ ഇയാൾ പിന്നെ നിങ്ങൾ ഓർഡർ ശെരിയല്ലേ?.”

“അതെ . . . . താങ്കൾക്ക് ഓക്കേ ആണെങ്കിൽ നമുക്ക് എത്രയും പെട്ടെന്ന് തന്നെ പോകാം.” റോക്കി ആദിത്യനോട് തല ആട്ടി കൊണ്ട് പറഞ്ഞു.

“ശെരി . . . . എന്നാൽ നമുക്ക് പോകാം.” ആദിത്യൻ ഗുഹയുടെ നേരെ തിരിഞ്ഞ് കൊണ്ട് പെട്ടെന്ന് പറഞ്ഞു.

ആദിത്യൻ തന്റെ കൈയ്യിൽ ഇരുന്ന തോക്ക് പാന്റിന്റെ പുറകിൽ ഉള്ള പോക്കറ്റിലേക്ക് വച്ച് കൊണ്ട് താഴേക്ക് തുറന്ന് കിടക്കുന്ന ആ ഗുഹയുടെ അരികിലേക്ക് പോയി. അവൻ പുറത്ത് നിന്ന് കൊണ്ട് ആ ഗുഹയുടെ ഉള്ളിലേക്ക് നോക്കി. കുറച്ച് പടികൾ താഴേക്ക് പോയി കോൺക്രീറ്റ് കൊണ്ട് ഉണ്ടാക്കിയ ഒരു നിലത്ത് ചെന്ന് അവസാനിക്കുന്നത് അവൻ കണ്ടു. ആ മുറിയുടെ മറുവശത്ത് നിന്ന് ചെറിയ പ്രകാശം വരുന്നുണ്ടായിരുന്നു. ആ പ്രകാശത്തിൽ താഴേക്ക് ഉള്ള പടികൾ നന്നായി കാണാൻ പറ്റുന്നുണ്ടായിരുന്നു. എന്നാൽ ഒരു ഇറ്റ് പ്രകാശം പോലും ആ ഗുഹയിൽ നിന്ന് പുറത്തേക്ക് പോകുന്നുണ്ടായിരുന്നില്ല.

ആദിത്യൻ പടികളിലേക്ക് ഇറങ്ങി ഇരുന്നതിന് ശേഷം കുറച്ച് പടികൾ ഇറങ്ങി റോക്കിയെ നോക്കി കൊണ്ട് പറഞ്ഞു. “ഞാൻ എന്നാൽ താഴേക്ക് ഇറങ്ങുക ആണ്. എൽദോ പ്രെശ്നം ഒന്നും ഉണ്ടാക്കാതെ ശ്രേധിച്ചോളണം.”

“ഇയാൾ താഴെ വന്ന് താങ്കൾക്ക് എന്തെങ്കിലും പ്രെശ്നം ഉണ്ടാക്കുക ആണെങ്കിൽ.” റോക്കി ആദിത്യനെ സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞ് തുടങ്ങി. “വേറെ ഒന്നും നോക്കേണ്ട കൊന്ന് കളഞ്ഞേക്ക്. അതല്ല വേദനിപ്പിക്കാൻ ആണെങ്കിൽ വയറിൽ വെടിവച്ചാൽ മതി. എനിക്ക് ആ വേദന നല്ല അനുഭവം ഉള്ളതാ.”

ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് തല ആട്ടി. അവൻ താഴേക്ക് ഉള്ള പടികൾ ഇറങ്ങി കൊണ്ട് ഇരിക്കുമ്പോൾ ചിലപ്പോൾ തനിക്ക് ഒരാളെ കൊല്ലേണ്ടി വരും എന്ന ചിന്ത അവനെ അസ്വസ്ഥൻ ആക്കി. എൽദോയെ അവൻ ഇപ്പോൾ തന്നെ വല്ലാതെ വെറുത്തിരുന്നു എങ്കിലും നിരായുധനായ ഒരാളെ തനിക്ക് വെടിവച്ച് കൊല്ലാൻ പറ്റുമോ എന്ന് അവൻ ചിന്തിച്ചു. അവൻ താഴെ എത്തിയപ്പോൾ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് തന്റെ പേടി എൽദോയുടെ മുൻപിൽ കാണിക്കരുത് എന്ന തീരുമാനം എടുത്തു.

പടികൾ ഒരു ചെറിയ ഇടനാഴിയിൽ ആണ് ചെന്ന് അവസാനിച്ചത്. ആ ഇടനാഴിയുടെ അവസാനത്തിൽ ഒരു ഇരുമ്പിന്റെ വാതിൽ ഉണ്ടായിരുന്നു. ആ വാതിലിൽ ഒരു തരത്തിലും ഉള്ള പൂട്ടോ പിടിയോ ഒന്നും ഉണ്ടായിരുന്നില്ല. ഒരു ഇരുമ്പിന്റെ ഫ്രെയിമിൽ അടച്ച് വച്ചിരിക്കുന്ന ഒരു വാതിൽ. അവന്റെ വലത് വശത്ത് ചുമരിൽ ഒരു ഇരുംമ്പിന്റെ പെട്ടി ഉണ്ടായിരുന്നു. ഒരു ഷൂവിന്റെ പെട്ടിയുടെ വലുപ്പത്തിൽ ഉള്ള ഒരു ബോക്സ്. അതിന്റെ മുകളിൽ ഒരു ചെറിയ

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *