?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

അവന്റെ ശരീരം അവൻ വിജാരിക്കുന്നത് പോലെ അനക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൻ നിലത്തേക്ക് വീഴുന്നതിന് മുൻപേ വെടി പൊട്ടുന്നതിന്റെ ശബ്ദവും കേട്ടു.

അവൻ നിലത്ത് ഉള്ള സിമെന്റ് പ്രതലത്തിലേക്ക് തല അടിച്ച് വീണു. . . .

ആരോ തന്നെ വലിച്ച് കൊണ്ട് പോകുന്നത് ആദിത്യന് മനസ്സിലായി. അല്ലെങ്കിൽ നിലം നീങ്ങുന്നതായി അവന് തോന്നി. എല്ലാം വളരെ വിചിത്രമായി അവന് തോന്നി. അവന്റെ തല പൊട്ടിത്തെറിക്കുന്നത് പോലെയുള്ള വേദന അവന് തോന്നി. ആരോ അവന്റെ കൈയ്യിൽ പിടിച്ച് വലിക്കുന്നതായി അവന് തോന്നി. അവനെ വലിച്ചിരുന്നത് വളരെ ശക്തി ഉള്ള കൈകൾ ആയിരുന്നു. കണ്ണുകൾ അടച്ച് ഇരുന്നിട്ടും അവിടെ വെളിച്ചം വന്നത് അവന് മനസ്സിലായി. തലയിൽ നടന്ന് കൊണ്ട് ഇരിക്കുന്ന പൊട്ടിത്തെറികൾ കാരണം കണ്ണുകൾ അവന് തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഒന്ന് അനങ്ങുമ്പോൾ തലയിൽ ഉള്ള ആ പൊട്ടിത്തെറികൾ കൂടികൊണ്ട് ഇരിക്കുന്നത് അവന് മനസ്സിലായി. അത് കൊണ്ട് അവൻ കണ്ണുകൾ അടച്ച് അനങ്ങാതെ തന്നെ കിടന്നു.

ഒരു സ്വപ്നത്തിൽ എന്നപോലെ ആരോ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞ് കൊണ്ട് അവനെ കുലുക്കി വിളിക്കുന്നത് പോലെ ആദിത്യന് തോന്നി. തലയിൽ ഉണ്ടാവുന്ന വേദന കാരണം ആ കൈകൾ ആദിത്യൻ തട്ടി മാറ്റി കൊണ്ട് ഇരുന്നു.

“ആദിത്യ?. എഴുന്നേൽക്ക്.” ആരോ അവനെ വിളിക്കുന്നതായി ആദിത്യന് ഇപ്പോൾ ശെരിക്കും മനസ്സിലായി. അയാളുടെ ശബ്ദത്തിൽ ഉള്ള വെപ്രാളം അവൻ തിരിച്ചറിഞ്ഞു. തന്റെ ഈ അവസ്ഥയിൽ അയാൾക്ക് നല്ല വിഷമം ഉള്ളതായി ആദിത്യന് മനസ്സിലായി.

ആദിത്യൻ എന്തോ പറയാനായി വായ തുറന്ന് ഒരു ദീർഘ നിശ്വാസം എടുത്തു. അവന്റെ നകുകളിൽ എന്തോ ഇരുമ്പ് പോലെ ഉള്ള ലോഹത്തിന്റെ രുചി അവന് അനുഭവപ്പെട്ടു. ഒരു അരോചകമായ മണം അവന്റെ മൂക്കുകളിലൂടെ അടിച്ച് കയറി. അവൻ ആ മണം ഇഷ്ട്ടമാകാതെ മുഖം ചുളിച്ചു. അനങ്ങി തുടങ്ങിയപ്പോൾ തലയിലൂടെ മിന്നൽ പിണരുകൾ കടന്ന് പോയി. അവൻ മുഖത്ത് ഗോഷ്ഠി കാണിച്ച് കൊണ്ട് വേദനയാൽ മുരണ്ടു.

പെട്ടെന്ന് തല ചുറ്റുന്നത് പോലെ തോന്നിയപ്പോൾ ആദിത്യൻ കുഞ്ഞ് കുട്ടികളെ പോലെ കാലുകൾ മടക്കി ചുരുണ്ട് കിടന്നു.

“ആദിത്യ എഴുന്നേൽക്ക് ഞാൻ റോക്കി ആണ്.” റോക്കി വളരെ പതിയെ അവന്റെ ചെവിയിൽ പറഞ്ഞു. “താങ്കൾ എഴുന്നേൽക്ക് എന്നിട്ട് അവിടെ ഉള്ള കട്ടിലിൽ കിടക്കാം. താങ്കൾ ഒന്ന് എഴുന്നേറ്റിട്ട് വേണം എനിക്ക് താങ്കളുടെ തല ഒന്ന് പരിശോധിക്കാൻ.” റോക്കി കുറച്ച് വിഷമത്തോടെ പറഞ്ഞു.

ആദിത്യൻ ചുണ്ടുകൾ നാവ് നീട്ടി നനച്ച് കൊണ്ട് പറഞ്ഞു. “എന്താ?.” അവന്റെ അവസ്ഥ കാരണം അവന്റെ വായിൽ നിന്ന് എന്തോ അപശബ്ദം ആണ് പുറത്തേക്ക് വന്നത്. “എ . . . . താ?.”

“ആദിത്യ എഴുന്നേൽക്ക്.” ആ ശബ്ദം അവനെ വീണ്ടും വിളിച്ചു. “കുറച്ച് അങ്ങോട്ട് മാറിയാൽ നിനക്ക് കട്ടിലിൽ തന്നെ കിടക്കാം.”

ആരോ അവന്റെ കൈകളിൽ പിടിച്ച് വീണ്ടും ശക്തിയിൽ വലിച്ച് അവനെ എഴുനേൽപ്പിച്ച് ഇരുത്തി. ആദിത്യന് അപ്പോൾ അവന്റെ തല കറങ്ങുക

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *