?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

മേൽ പതിക്കുന്നത് ആദിത്യൻ കണ്ടു. ഒന്ന് രണ്ട് ലോക്കുകൾ തുറക്കുന്ന ശബ്ദം അവിടെ മുഴങ്ങി കേട്ടു. അതിന് ശേഷം ആ ഇരുമ്പ് വാതിൽ പതിയെ തുറന്ന് വരാൻ തുടങ്ങി.

ആ വാതിൽ തന്റെ നേരെ ആണ് തുറന്ന് വരുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ ആദിത്യൻ പടികളുടെ അടുത്തേക്ക് ഓടി മാറി. അവൻ അപ്പോൾ മാറിയില്ലായിരുന്നങ്കിൽ ആ വാതിൽ അവനെ ഭിത്തിയുടെയും വാതിലിന്റെയും ഇടയിൽ ഇട്ട് ഞെരിച്ച് കൊന്നേനെ. ആദിത്യൻ പടികളുടെ അടുത്തേക്ക് ഓടി മാറിയപ്പോൾ എൽദോ പെട്ടെന്ന് ആ മുറിയുടെ ഉള്ളിലേക്ക് ഓടി കയറി.

“ശെയ് . . . . മയിര്.” തനിക്ക് പറ്റിയ അബദ്ധം മനസ്സിലായപ്പോൾ ആദിത്യൻ ഉറക്കെ വിളിച്ച് പറഞ്ഞു. അവൻ പെട്ടെന്ന് വാതിലിന്റെ അടുത്തേക്ക് ചെന്നപ്പോൾ ഒരു വലിയ മുറി അവൻ കണ്ടു. അതിന്റെ നിലത്ത് പരവതാനി വിരിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഭിത്തികളിൽ വെളുത്ത പെയിന്റ് ആണ് അടിച്ചിരുന്നത്. ആ മുറിയുടെ അറ്റത്ത് ഒരു സോഫയും ഉണ്ടായിരുന്നു. ആദിത്യൻ തോക്ക് ഉയർത്തി മുൻപിലേക്ക് പിടിച്ചപ്പോഴേക്കും അവിടെ ഉണ്ടായിരുന്ന ലൈറ്റുകൾ എല്ലാം അണഞ്ഞു. വെളിച്ചം അണഞ്ഞതോടെ അവിടെ ആകെ അന്ധകാരം നിറഞ്ഞ് നിന്നു.

ഇത് എൽദോയുടെ പണിയാണെന്ന് ആദിത്യന് മനസ്സിലായി. അയാൾ ഏതോ പാനിക്ക് ബട്ടൺ അമർത്തിയത് ആയിരിക്കും എന്ന് ആദിത്യൻ ഊഹിച്ചു. തനിക്കും റോക്കിക്കും ഈ സ്ഥലത്തിന്റെ ഘടനയെ കുറിച്ച് ഒരു അറിവും ഇല്ല എന്ന് ആദിത്യൻ ഓർത്തു.

“ആദിത്യ?.” വെളിച്ചം പോയതോടെ റോക്കി അവനെ വിളിക്കുന്നത് ആദിത്യൻ കേട്ടു. വെളിച്ചം പോകുമ്പോൾ റോക്കി അവസാനത്തെ പടികളിൽ എത്തി നിൽക്കുക ആയിരുന്നു. അവിടെ ആകെ അന്ധകാരം വ്യാപിച്ച് കിടക്കുന്നത് കൊണ്ട് റോക്കിക്ക് എന്താണ് ചെയേണ്ടത് എന്ന് ഒരു ഊഹവും ഇല്ലായിരുന്നു.

“ഞാൻ ദാ ഇവിടെ ഉണ്ട്.” ആദിത്യൻ റോക്കി നിൽക്കുന്ന ഭാഗത്തേക്ക് നോക്കി കൊണ്ട് വിളിച്ച് പറഞ്ഞു. “എൽദോ മുറിയുടെ അകത്തേക്ക് പോയി. വാതിൽ അടക്കാതെ ഇരിക്കാൻ ഞാൻ അതിന്റെ മുൻപിൽ തന്നെ നിൽക്കുക ആണ്.”

റോക്കിയോട് ഉറക്കെ വിളിച്ച് പറഞ്ഞതിന് ശേഷം ആണ് ആദിത്യൻ താൻ ഇപ്പോൾ എന്ത് വലിയ അബദ്ധം ആണ് ചെയ്തത് എന്ന് ആലോചിച്ചത്.

ആദിത്യൻ അത് ചിന്തിച്ച് തീരുബോഴേക്കും ഒരു ബട്ടൺ അമർത്തുന്ന ശബ്ദം കേൾക്കുകയും, അവന്റെ നെഞ്ചിൽ രണ്ട് സൂചിമുനകൾ കുത്തി കയറുന്നതും അവൻ അറിഞ്ഞു. ആ നിമിഷത്തിൽ തന്നെ അവന്റെ ശരീരത്തിലെ പേശികൾ എല്ലാം ഒന്നിച്ച് വലിഞ്ഞ് മുറുകി. അവന്റെ വയർ വേദനയാൽ ഉള്ളിലേക്ക് കുഴിഞ്ഞ് പോയി. ഒരു ആയിരം പുഷ്അപ്പ് എടുത്ത ഒരു പ്രതീതി ആണ് അത് അവനിൽ ഉണ്ടാക്കിയത്. അവന്റെ കാലുകൾ മരവിച്ച് പോയി. പിന്നെ അവന്റെ ശരീരം ആകെ മരവിച്ചു. ഒരു ടെയിസർ ഗണിൽ നിന്ന് അൻപതിനായിരം വോൾട്ട് വൈദുതി അവന്റെ ശരീരത്തിലേക്ക് വിട്ട് വിട്ട് പ്രേവേശിച്ച് കൊണ്ട് ഇരുന്നു. അതിൽ നിന്ന് ഉള്ള വൈധ്യുതി പ്രവാഹം അവന്റെ ശരീരത്തെ പ്രകമ്പനം കൊള്ളിച്ച് കൊണ്ട് ഇരുന്നു.

വൈധ്യുതി അവന്റെ ശരീരത്തിൽ കൂടി കടന്ന് പോയപ്പോൾ ആദിത്യന്റെ വിരലുകൾ തോക്കിന്റെ ട്രിഗറിൽ അമർന്ന് പോയി. അവൻ ഒരു സ്വപ്നത്തിൽ നിന്ന് എന്ന പോലെ ആ വെടിയുണ്ട തോക്കിൽ നിന്ന് തെറിക്കുന്ന ശബ്ദം കേട്ടു.

ആദിത്യന് ജീവിതത്തിൽ ഇത് വരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല.

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *