?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

“നിങ്ങൾ എന്തെങ്കിലും കാര്യം സാധിക്കാൻ വേണ്ടി ഇങ്ങനെ ചെയ്ത് ആയിരിക്കും അല്ലോ?. നിങ്ങൾ അത് കൊണ്ട് എന്ത് നേടാൻ ആണ് ഉദ്ദേശിക്കുന്നത്?.”

“ഞാൻ നല്ല ബോധത്തോടെ ഇരിക്കുമ്പോൾ നമുക്ക് അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാം.” ആദിത്യൻ പറഞ്ഞത് കേട്ട് എൽദോ ഒരു പുച്ഛ ചിരിയോടെ പറഞ്ഞു. “തൽക്കാലത്തേക്ക് ഇപ്പോൾ നീ എന്റെ പ്രിയയെ ഒഴിവാക്കി പോണം. അവളുടെ കൂടെ കിടക്കുന്നത് നിർത്തണം. അവളുടെ കൂടെ ഷവറിൽ കുളിക്കുന്നത് നിർത്തണം. അവളുടെ കൂടെ ബാത്ത്ടബ്ബി കിടക്കുന്നത് നിർത്തണം.” ഇത് പറയുമ്പോൾ എൽദോയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി. “നീ നാളെ അമേരിക്കയിലേക്ക് പോകുമ്പോൾ അവളെ എനിക്ക് വിട്ട് തന്നിട്ട് വേണം പോകാൻ.”

“അത് ഒരിക്കലും നടക്കില്ല എൽദോ.” ആദിത്യൻ ഒരു സെക്കന്റ് പോലും ചിന്തിക്കാതെ ദേഷ്യത്തോടെ പൊട്ടിത്തെറിച്ചു. താനും പ്രിയയും ഷവറിലും ബാത്ടബ്ബിലും കുളിക്കുന്നത് വരെ എൽദോക്ക് അറിയാം എന്ന ചിന്ത ആദിത്യനിൽ ഞെട്ടലും ദേഷ്യവും ഉണ്ടാക്കി. തന്റെ ബാത്‌റൂമിൽ വരെ ഒളി ക്യാമറ ഉണ്ടെന്ന അറിവ് ആദിത്യനെ അലോസരപ്പെടുത്തി.

“നിനക്ക് ഇത്രയും പറഞ്ഞിട്ടും മനസ്സിലായില്ലേ ആദിത്യ?.” എൽദോ തല കുടഞ്ഞ് പുച്ഛത്തോടെ ചിരിച്ച് കൊണ്ട് ചോദിച്ചു. “നീ എന്നെ വളരെ കുറച്ച് കണ്ടു ആദിത്യ. നീ കുറച്ച് കൂടി കാര്യപ്രാപ്തി ഉള്ളവനാണ് എന്നാണ് ഞാൻ കരുതിയത്.” ആദിത്യന്റെ മുഖത്തെ നിരാശ ഭാവം നോക്കി കൊണ്ട് എൽദോ പറഞ്ഞു.

റോക്കി ഈ സംസാരം എല്ലാം കേട്ട് അവരുടെ ഇടയിലേക്ക് കയറി കൊണ്ട് പറഞ്ഞു. “ആദിത്യ നമുക്ക് വേണമെങ്കിൽ സേഫ് ഹൗസിന്റെ വാതിൽ ഡ്രിൽ ചെയ്ത് തുറക്കാം. അല്ലെങ്കിൽ ആരെയെങ്കിലും കൊണ്ട് വന്ന് വാതിലിൽ ബോംബ് വച്ച് പൊളിച്ച് മാറ്റാം. നമ്മളുടെ ബോട്ട് ഓടിക്കുന്ന ക്യാപ്റ്റൻ ഒരു എക്സ് നെവി സീൽ ആണ്. ഒരു എക്സ്പ്ലോസീവ് സ്പെഷ്യലിസ്റ്റ്. അയാൾ വിജാരിച്ചാൽ ആ വാതിൽ തുറക്കുന്നത് ഒരു നിസാര കാര്യം ആയിരിക്കും. നമ്മൾ പറഞ്ഞാൽ നിമിഷ നേരം കൊണ്ട് അയാൾ ആ വാതിൽ ബോംബ് ഉപയോഗിച്ച് നമുക്ക് വേണ്ടി തുറന്ന് തരും.”

റോക്കി പറഞ്ഞത് കേട്ടപ്പോൾ ആദിത്യന് അത് ശെരിക്കും പെട്ടെന്ന് കുറച്ച് ആശ്വാസം നൽകി. എൽദോയിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ റോക്കി പറഞ്ഞത് ഉപകരിക്കും എന്ന് ആദിത്യന് മനസ്സിലായി. എൽദോ റോക്കി പറഞ്ഞത് കേട്ട് ഇനി എന്ത് ചെയ്യണം എന്ന് ചിന്തിച്ച് കൊണ്ട് ഇരുന്നപ്പോൾ. താൻ ഇവിടെ ജയിക്കാൻ ഇനി എന്ത് തീരുമാനം എടുക്കണം എന്ന് ആദിത്യൻ ചിന്തിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു.

“ഈ തെണ്ടിയുടെ തലയിൽ തന്നെ വെടിവച്ച് ഞാൻ ഇവനെ തീർത്തോളാം. അതിന് ശേഷം ഇവന്റെ കൈയ്യിൽ തോക്ക് വച്ച് പുറകിൽ ഉള്ള മതിലിലേക്ക് വെടിവച്ചാൽ മതി. ഇയാൾ താങ്കളുടെ നേരെ വെടി വച്ചപ്പോൾ താങ്കളുടെ പ്രാണരക്ഷാർധം ഞാൻ ഇയാളെ വെടി വച്ചു എന്ന് പറഞ്ഞോളാം.” റോക്കി പിന്നെയും പറഞ്ഞ് തുടങ്ങി. “നിങ്ങൾ പറയുന്നത് വച്ച് സ്വപ്നയുടെ കഥ എല്ലാവരെയും അറിയിച്ചാൽ ഇയാൾ വെറും ഒരു ചെറ്റ ആണെന്ന് എല്ലാവർക്കും മനസ്സിലാവും. പാവം പിടിച്ച പെണ്ണുങ്ങളെ ചൂഷണം ചെയ്യുന്ന ഇയാളുടെ മരണത്തി ആരും സങ്കടപ്പെടുകയും ഇല്ല.” റോക്കി പറഞ്ഞ് നിർത്തിയതിന് ശേഷം ഒരു ഉത്തരത്തിനായി ആദിത്യന്റെ മുഖത്തേക്ക് നോക്കി.

റോക്കി തന്നെ നോക്കി നിൽക്കുന്നത് കണ്ട് വിഷമത്തോടെ ആദിത്യൻ പെട്ടെന്ന് ചോദിച്ചു. “ഇയാൾ പത്രങ്ങൾക്കും മാധ്യമങ്ങൾക്കും അയക്കാൻ വച്ചിരിക്കുന്ന

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *