?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 480

“സ്വയം എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത വെറും ഒരു ചണ്ടിയായി ഞാൻ മാറി.” ആ നിസ്സഹായ അവസ്ഥയിൽ സ്വയം പഴിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. ഇത് കേട്ട് ആദിര ചിരിച്ച് പോയി.

“നിന്റെ തല നിലത്ത് ശക്തിയിൽ ഇടിച്ചിരുന്നു ആദിത്യ.” ആദിയ അവനെ ഓർമ്മപ്പെടുത്തി. “നിന്നെ നോക്കാൻ എത്രയും പെട്ടെന്ന് ഡോക്ടറെ ഇവിടേക്ക് കൊണ്ട് വരണം.” ആദിയ വിഷമത്തോടെ പറഞ്ഞു.

“വേണ്ടാ . . . . ” ആദിത്യൻ പെട്ടെന്ന് തല ചെരിച്ച് അവളുടെ നേരെ നോക്കി കൊണ്ട് പറഞ്ഞു. തല പെട്ടെന്ന് അനങ്ങിയപ്പോൾ ആ മുറിയാകെ കറങ്ങാൻ തുടങ്ങി. അവന്റെ കാലുകൾ കുഴഞ്ഞ് പോയി. അവൻ പെങ്ങമ്മാരുടെ തോളിൽ അമർത്തിപ്പിടിച്ച് കൊണ്ട് കണ്ണടച്ച് നിന്നു. “ഈ സ്ഥലത്തെ കുറിച്ച് എത്ര കുറച്ച് ആളുകൾ അറിയുന്നോ അത്രയും നല്ലത്.” ആദിത്യൻ ഒരു താക്കീത് എന്നപോലെ അവരോട് പറഞ്ഞു.

“വക്കീലിനെ വിളിക്കാൻ പ്രിയയെ പറഞ്ഞ് വിട്ട ആളാണ് ഇത് പറയുന്നത്.” ആദിര കുശുബെടുത്ത് കൊണ്ട് പറഞ്ഞു.

“അത് എന്തെങ്കിലും ആകട്ടെ.” ആദിയ അസ്വസ്ഥതയോടെ പറഞ്ഞു. “നിനക്ക് വാതിലിന്റെ അടുത്തേക്ക് നടക്കാൻ പറ്റുമോ?.” അവൾ ആദിത്യന്റെ നേരെ സഹതാപത്തോടെ നോക്കി കൊണ്ട് ചോദിച്ചു.

ആദിത്യൻ തല ആട്ടി കൊണ്ട് മുൻപോട്ട് നടക്കാൻ തുടങ്ങി. അവന് മുട്ടുകാലിൽ ശക്തി ക്ഷെയിക്കുന്നത് പോലെ തോന്നി. അവരുടെ രണ്ട് പേരുടെയും തോളിൽ വെറും ഒരു കളിപ്പാവയായി തുങ്ങി കിടക്കുന്നത് പോലെ അവന് തോന്നി. എന്നാലും അവന്റെ പെങ്ങമ്മാരുടെ സഹായത്തോടെ അവൻ രണ്ട് മൂന്ന് അടി മുൻപോട്ട് നടന്നു.

ആദിയ വാതിലിന്റെ അടുത്ത് എത്തിയപ്പോൾ അവൾ വാതിൽ തുറന്ന് ചെരിഞ്ഞ് പതിയെ ആദിത്യനെ ഒരു തോളിൽ ചുമന്ന് കൊണ്ട് പുറത്തേക്ക് ഇറങ്ങി. ആദിര ഒരു കൈയ് കൊണ്ട് ആദിത്യനെ മുറുക്കെപ്പിടിച്ച് മറു കൈയ് കൊണ്ട് ആദിത്യന് പുറത്തേക്ക് കടക്കാൻ വേണ്ടി വാതിൽ തുറന്ന് പിടിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോൾ എതിർ വശത്ത് ഉള്ള വാതിലിന്റെ അകത്തേക്ക് ആദിത്യൻ നോക്കി. ഒരു കടും ചാര നിറത്തിൽ ഉള്ള ഒരു ബ്ലാങ്കറ്റ് കൊണ്ട് അവിടെ മരം കൊണ്ട് പാകിയ നിലത്ത് കിടക്കുന്ന എൽദോയുടെ ശരീരം പുതപ്പിച്ചിട്ട് ഉണ്ടായിരുന്നു. അയാൾ വാതിലിന്റെ ഒരു വശത്തേക്ക് മാറിയാണ് കിടന്നിരുന്നത്. അയാളുടെ ചുറ്റും രക്തം താളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. അതിൽ നിന്ന് രക്തം ഒഴുകി ഒരു അരുവി പോലെ അവൻ നിൽക്കുന്ന ഇടത്ത് വരെ ഒഴുകി കിടക്കുന്നത് ആദിത്യൻ കണ്ടു.

ആദിത്യൻ അത് കണ്ട് കണ്ണടച്ച് വിഷമത്തോടെ വിളിച്ച് പോയി. “എന്റെ ദൈവമേ.”

ആദിയ പെട്ടെന്ന് തന്നെ ആദിത്യന്റെയും ആ ശവ ശരീരത്തിന്റെയും ഇടയിൽ കയറി നിന്ന് ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു. “എന്റെ നേരെ നോക്ക് ആദിത്യ.”

ആദിത്യൻ കണ്ണ് തുറന്ന് അവളുടെ പുറകിലേക്ക് നോക്കാൻ പിന്നെയും ശ്രേമിച്ച് തുടങ്ങി. ആദിയ വീണ്ടും അവനെ വിളിച്ചപ്പോൾ അവൻ പതിയെ ആദിയയുടെ മുഖത്തേക്ക് നോക്കി.

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *