ആശ്വസിപ്പിച്ചു.
“അയാൾ ശെരിക്കും മരിച്ചോ?.” കുറച്ച് നിമിഷങ്ങൾക്ക് ശേഷം വിശ്വാസം വരാത്തപോലെ ആദിത്യൻ വീണ്ടും ചോദിച്ചു. അവന് ഇപ്പോഴും അത് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൻ ഇപ്പോഴും ശെരിക്ക് ചിന്തിക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ അല്ലായിരുന്നു. ഒരാളെ കൊന്നത് കൊണ്ട് താൻ ഇപ്പോൾ വിഷമിക്കുക ആണ് വേണ്ടത് എന്ന് അവന് അറിയാമായിരുന്നു. ഒരാളെ കൊന്നത് കൊണ്ട് താൻ ചിലപ്പോൾ ജെയിലിൽ വരെ പോകാം പക്ഷെ അവൻ ഒരു വികാരവും ഇല്ലാതെ അവിടെ വെറുതെ ഇരുന്നു.
“അതെ അയാൾ മരിച്ചു.” റോക്കി മറുപടി പറഞ്ഞു.
“അയാൾ മരിച്ചില്ലായിരുന്നെങ്കിൽ ഞാൻ തന്നെ അയാളെ കൊന്നേനെ.” ആദിത്യനെ നോക്കി മുഷ്ട്ടി ചുരുട്ടി ദേഷ്യത്തോടെ ആദിര പറഞ്ഞു.
ആദിത്യൻ റോക്കിയെ നോക്കി കൊണ്ട് ചോദിച്ചു. “എൽദോ കുറച്ച് വിഡിയോകളെ കുറിച്ച് പറഞ്ഞിരുന്നല്ലോ?.”
“ശെരിയാണ്. അടുത്ത മുറിയിൽ ഒരു സെക്യൂരിറ്റി സംവിധാനം ഉണ്ട്. അതിൽ നിറയെ മോണിറ്ററുകൾ ആണ്. ഈ ദ്വീപിൽ ഉള്ള ഓരോ മുക്കും മൂലയും ഒളി ക്യാമറകൾ കൊണ്ട് നിറഞ്ഞ് ഇരിക്കുക ആണ്. മരങ്ങളിൽ പോലും ക്യാമറകൾ ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.” റോക്കി വിശദീകരിച്ച് കൊണ്ട് പറഞ്ഞു. “ഈ ദ്വീപിൽ ഒരിടം പോലും ക്യാമറയുടെ നീരീക്ഷണത്തി അല്ലാതെ ഇല്ല.”
“നമ്മളുടെ മുറികളിൽ പോലും ക്യാമറ ഉണ്ട് ആദിത്യ.” ആദിയ പെട്ടെന്ന് പറഞ്ഞു. “ബെഡ്റൂമിലും ബാത്റൂമിലെ എല്ലായിടത്തും ഉണ്ട്.” ആദിയ ദേഷ്യത്തോടെ പറഞ്ഞു.
“ഇങ്ങനെ ആർക്കും കാണാൻ പറ്റാത്ത രീതിയിൽ ക്യാമറ വയ്ക്കുക എന്ന് പറഞ്ഞാൽ ഇത് ശെരിക്കും ഒരു പ്രൊഫഷണൽ ചെയ്ത ജോലി ആണ്.” റോക്കി ഗൗരവത്തോടെ പറഞ്ഞു. എല്ലാവരും അയാളെ ദേഷ്യത്തോടെ നോക്കിയപ്പോൾ അയാൾ ചുമൽ കൂച്ചി കാണിച്ചു. “ഞാൻ മുൻപ് ഉണ്ടായിരുന്ന ഒരു ദ്വീപിൽ തീവ്രവാദികൾ വന്നിരുന്നു. അങ്ങനെ വല്ലതും ഇവിടെ സംഭവിച്ചാൽ ഈ ഒളി ക്യാമറകൾ വലിയൊരു മുതൽക്കൂട്ട് ആയിരിക്കും. നിങ്ങൾക്ക് ഈ സേഫ് ഹൗസിൽ കയറി ഇരുന്ന് സെക്യൂരിറ്റിയെ വിളിച്ച് തീവ്രവാദികൾ എവിടെ എല്ലാം ആണ് ഉള്ളത് എന്ന് നിങ്ങൾക്ക് ഇവിടെ ഇരുന്ന് കൊണ്ട് പറഞ്ഞ് കൊടുക്കാൻ പറ്റും. ഒരു സെക്യൂരിറ്റിക്ക് മുൻതൂക്കം നൽകുന്ന ആൾ എന്ന നിലയിൽ നോക്കിയാൽ, ഈ സംവിധാനം നിങ്ങളുടെ ജീവൻ രക്ഷിക്കാൻ വരെ ഉതകും.” റോക്കി തനിക്ക് തോന്നിയ കാര്യം അവരോട് തുറന്ന് പറഞ്ഞു.
“ഒരു വക്ര ബുദ്ധി ഉള്ളവന്റെ രീതിയിൽ ചിന്തിച്ചാലും ഇത് നല്ലൊരു കാര്യം ആണ്.” ആദിര ദേഷ്യത്തോടെ മുരണ്ട്‍ കൊണ്ട് പറഞ്ഞു.
“എൽദോ ഈ സംവിധാനത്തെ അങ്ങനെ ആണ് ഉപയോഗിച്ചത്.” റോക്കി മറുപടി പറഞ്ഞു. “അയാൾ അത് മുതലാക്കുകയും ചെയ്തു. പക്ഷെ ഇത് എടുത്ത് കളയുന്ന കാര്യത്തെ കുറിച്ച് മാത്രം ചിന്തിക്കരുത്. ഭാവിയിൽ ഇത് നിങ്ങളുടെയും ഈ ദ്വീപിൽ ഉള്ള മാറ്റ് പലരുടെയും ജീവൻ തന്നെ രക്ഷിച്ചു എന്ന് വരാം. ഞാൻ പറയുന്നത് നിങ്ങൾ വിശ്വാസിക്ക്.” റോക്കി തന്റെ കൈയ്യിൽ ഉണ്ടായിരുന്ന വടി കൊണ്ട് നിലത്ത് അമർത്തി കുത്തി ശബ്ദം ഉണ്ടാക്കി കൊണ്ട് പറഞ്ഞു. അയാൾ പറഞ്ഞത് പോലെ ഒരു സംഭവം ഉണ്ടായത് കൊണ്ട് ആണ് റോക്കി ഇപ്പോൾ ആ വടി കുത്തിപ്പിടിച്ച് കൊണ്ട് നടക്കുന്നത് എന്ന് അയാളുടെ പ്രവൃത്തി അവരെ ഓർമ്മിപ്പിച്ചു.
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?