?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 479

ആദിത്യൻ ഇത് വരെ അങ്ങനെ ഒരു കാര്യം ചിന്തിച്ച് ഇരുന്നില്ല പക്ഷെ വേറൊരാൾ തന്റെ സ്വകാര്യ നിമിഷങ്ങൾ കാണുന്നത് അവന് ചിന്തിക്കാൻ പറ്റുന്നതിന്റെയും അപ്പുറം ആയിരുന്നു. അവന് അതിനോട് ഒരിക്കലും പൊരുത്തപ്പെട്ട് പോകാൻ പറ്റില്ലായിരുന്നു.

“പിന്നെ.” റോക്കി വീണ്ടും പറഞ്ഞ് തുടങ്ങി. “ഇതിനെ കുറിച്ച് ഇപ്പോൾ നിങ്ങൾ മൂന്ന് പേർക്കും പ്രിയയ്ക്കും അറിയാം. നിങ്ങൾ ഇത് മറ്റാരെയും അറിയിക്കാതെയും ദുരുപയോഗപ്പെടുത്താതെയും ഇരുന്നാൽ മതി. അത്യാവശ്യം വന്നാൽ അല്ലാതെ ആരും ഇത് ഉപയോഗിക്കില്ല എന്ന് നിങ്ങൾ തന്നെ ഒരു തീരുമാനം എടുത്താൽ മതി. നമ്മൾക്ക് ഇപ്പോൾ അതൊരു വലിയ പ്രെശ്നം അല്ല. ഇതിലും വലിയ കാര്യം ഇവിടെ ചെയ്ത തീർക്കാൻ ഉണ്ട്. എൽദോയെ നമ്മൾ ഇപ്പോൾ എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെ കുറിച്ച് ഒരു തീരുമാനം എടുക്കണം.” റോക്കി അവരെ എല്ലാം നോക്കി കൊണ്ട് പറഞ്ഞ് നിർത്തി.

“അത് ഞാൻ നേരത്തെ പറഞ്ഞത് അല്ലെ?.” ആദിര പെട്ടെന്ന് ചോദിച്ചു. “ഒരു സ്പീഡ് ബോട്ട് എടുത്ത് അതിൽ അയാളെ കെറ്റി കുറച്ച് കിലോമീറ്റർ കടലിലേക്ക് ഓടിച്ച് പോയി ഒരു കല്ല് കെട്ടി കടലിലേക്ക് എറിയണം. അതോട് കൂടി എല്ലാ പ്രേശ്നവും തീരും.”

“അത് ശെരിയാവില്ല.” ആദിയ പെട്ടെന്ന് ഇടക്ക് കയറി പറഞ്ഞു. “നാളെ ആളുകൾ അയാളെ അന്വേഷിച്ചാൽ. അയാൾ പെട്ടെന്ന് ഇവിടെ നിന്ന് കാണാതെ ആയി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഒന്നുങ്കിൽ നമ്മൾ എല്ലാ കാര്യവും തുറന്ന് പറയണം അല്ലെങ്കിൽ എൽദോയുടെ മരണത്തെ കുറിച്ച് നമ്മൾ ഒരു കഥ ഉണ്ടാക്കണം.” ആദിയ എല്ലാവരുടെയും മുഖത്തേക്ക് വിഷമത്തോടെ മാറി മാറി നോക്കി കൊണ്ട് പറഞ്ഞു.

“നമുക്ക് ഇതിനെ കുറിച്ച് അഡ്വക്കേറ്റ് പ്രഭാകരനോട് പറഞ്ഞാലോ?.” ആദിത്യൻ അവരെ നോക്കി കൊണ്ട് ചോദിച്ചു. “പ്രഭേട്ടന് ഇവിടെ ഒരു സേഫ് ഹൌസ് ഉള്ളതിനെ കുറിച്ച് അറിയാം. അദ്ദേഹം ആണ് ഇതിന് വേണ്ടി പണം ചിലവഴിച്ചതിനെ കുറിച്ച് ഉള്ള കാര്യങ്ങൾ എന്നോട് പറഞ്ഞത്. പിന്നെ എൽദോ എന്തോ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ചും അദ്ദേഹത്തിന് അറിയാം.” ആദിത്യൻ പറഞ്ഞതിന് ശേഷം അവരുടെ അഭിപ്രായം അറിയാൻ വേണ്ടി അവരുടെ മുഖത്തേക്ക് നോക്കി.

“വീണ്ടും കൂടുതൽ ആളുകളെ ഇത് അറിയിക്കണോ?.” ആദിര അസ്വസ്ഥതയോടെ ചോദിച്ചു.

“ശെരിയായ ആളുകളുടെ സഹായം ആവശ്യപ്പെടുന്നത് ചില സമയങ്ങളിൽ വളരെ അധികം ഗുണം ചെയ്യും.” റോക്കി ഇടക്ക് കയറി പെട്ടെന്ന് പറഞ്ഞു. “അദ്ദേഹം നിങ്ങളുടെ വക്കീൽ ആണ് പിന്നെ ഇതിനെ കുറിച്ച് അദ്ദേഹത്തിന് നേരത്തെ അറിയാമെങ്കിൽ നിങ്ങളെ സഹായിക്കുന്നതിൽ ഒരു ബുധിമുട്ടും ഉണ്ടാവില്ല.” റോക്കി തന്റെ അഭിപ്രായം പറഞ്ഞു.

“ആദിയ?.” ആദിത്യൻ അവളുടെ അഭിപ്രായം അറിയാൻ വേണ്ടി അവളെ നോക്കി കൊണ്ട് വിളിച്ചു.

ആദിയ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. “വക്കീലിന്റെ സഹായം നമുക്ക് ആവശ്യം വരും എന്ന് തന്നെ ആണ് എനിക്ക് തോനുന്നത്.”

“വക്കീലിനെ വിളിക്കാം എന്ന് തന്നെ ആണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *