?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

“എന്റെ ദൈവമേ.” ആദിത്യൻ കൈയ് ഉയർത്തി അവന്റെ നെറ്റി തിരുമ്മി. അതോട് കൂടി അവന്റെ തലയിലെ വേദന കൂടി. “നിനക്ക് ഉറപ്പാണോ അയാൾ . . . .” ആദിത്യന് അവന്റെ വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

“അയാൾ മരിച്ചു എനിക്ക് ഉറപ്പാണ്.” റോക്കി ആദിത്യനെ സഹതാപത്തോടെ നോക്കി കൊണ്ട് പറഞ്ഞു. “അയാൾ അധികം വേദനിക്കാതെ ആണ് മരിച്ചത്. തലയിലേക്ക് രക്തം കൊണ്ട് പോകുന്ന ഞരമ്പിൽ ആണ് വെടി കൊണ്ടത്. അയാൾ ഒന്നും അറിഞ്ഞ് കാണാൻ വഴി ഇല്ല.” റോക്കി ആദിത്യനെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു.

“ദൈവമേ . . . . ” ആദിത്യൻ പിറുപിറുത്ത് കൊണ്ട് വിളിച്ചു. താൻ കാരണം ഒരാൾ മരിച്ചു എന്ന ചിന്ത അല്ലാതെ മറ്റൊന്നും അവന്റെ മനസ്സിലേക്ക് വന്നില്ല. അവൻ ആകെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തി. അവന്റെ കാഴ്ച്ചകൾ മങ്ങാൻ തുടങ്ങി. അവന്റെ തല വിങ്ങി പൊട്ടാൻ തുടങ്ങി. “അപ്പോൾ നമ്മളെ ഇവിടെ ബന്ദികൾ ആക്കി വച്ചിരിക്കുക അല്ലെ?.” ആദിത്യൻ ആശയകുഴപ്പത്തോടെ ചോദിച്ചു.

“അല്ല ആദിത്യ.” ആദിയ പതിയെ പറഞ്ഞു. “നീ സുരക്ഷിതൻ ആണ്. എൽദോ മരിച്ചു. നീ ഇപ്പോൾ സേഫ് ഹൗസിൽ ആണ് ഉള്ളത്.”

“ഞാൻ ലൈറ്റ് തെളിയിക്കാനുള്ള സ്വിച്ച് കണ്ട് പിടിച്ചതിന് ശേഷം എൽദോയെ നോക്കിയപ്പോൾ അയാൾ മരിച്ച് കിടക്കുക ആയിരുന്നു.” റോക്കി ആദിത്യനോട് വീണ്ടും പറഞ്ഞു. “പിന്നെ ഞാൻ താങ്കളെ ഇവിടെ കൊണ്ട് വന്ന് കിടത്തിയതിന് ശേഷം താങ്കളുടെ പെങ്ങമ്മാരെ വിളിച്ച് കൊണ്ട് വന്നു. പ്രിയയും വാശിപിടിച്ച് അവരുടെ കൂടെ വന്നു.” റോക്കി ആദിത്യന് കാര്യങ്ങൾ വിശദമാക്കി പറഞ്ഞ് കൊടുത്തു.

“അയാൾ . . . .” ആദിത്യൻ മുറിയിൽ ഉള്ള എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ട് പറഞ്ഞ് തുടങ്ങി. താൻ എന്ത് കൊണ്ട് ആണ് എൽദോയുടെ നേരെ തോക്ക് ചൂണ്ടിയത് എന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം എന്ന് അവന് തോന്നി. “അയാൾ നമ്മളെ ഭീക്ഷണിപ്പെടുത്താൻ ശ്രേമിക്കുക ആയിരുന്നു.”

“ഞങ്ങൾക്ക് എല്ലാം അറിയാം.” ആദിര അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് എൽദോയോട് ഉള്ള വെറുപ്പ് തെളിഞ്ഞ് കാണാമായിരുന്നു. “റോക്കിയും പ്രിയയും ഞങ്ങളോട് എല്ലാം പറഞ്ഞു. അയാൾ വെറും ഒരു ചെറ്റ ആയിരുന്നു.”

“അയാൾ ശെരിക്കും . . . . ശെരിക്കും അയാൾ എന്റെ പുറകെ ആയിരുന്നോ?.” പ്രിയ ഒരു പേടിയോടെ വിറച്ച് കൊണ്ട് ആദിത്യനോട് ചോദിച്ചു.

ആദിത്യൻ തല ആട്ടി. ആ നിമിഷം അവന്റെ തലയിലൂടെ ഒരു മിന്നൽ പിണർ കടന്ന് പോയി അവൻ വേദനയാൽ ഒന്ന് മുരണ്ടു. ‘ഈ തല ആനക്കുന്നത് കുറച്ച് നേരത്തേക്ക് എങ്കിലും ഒന്ന് നിർത്തണം.’ ആദിത്യൻ മനസ്സിൽ തീരുമാനിച്ചു എന്നിട്ട് പ്രിയയെ നോക്കി കൊണ്ട് പറഞ്ഞു. “അതെ അയാൾ വെറും ഒരു ചെറ്റ ആയിരുന്നു. സ്വപ്നയെ നിന്നെ പോലെ വസ്ത്രങ്ങൾ അണിയിച്ച് വൃത്തികെട്ട കാര്യങ്ങൾ ചെയ്യിക്കുമായിരുന്നു. ഞാൻ ഇവിടെ നിന്ന് പോകുമ്പോൾ നിന്നെ ഇവിടെ തന്നെ നിർത്തി പോകണം എന്ന് എന്നെ ഭീക്ഷണിപ്പെടുത്തി.”

ഇത് കേട്ടപ്പോൾ പ്രിയ ഭയത്തൽ വിറക്കുന്നത് ആദിത്യൻ കണ്ടു. അവൻ ഇടത് കൈയ് നീട്ടി അവളുടെ കൈയ്യിൽ പിടിച്ച് അമർത്തി കൊണ്ട് അവളെ

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *