?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 479

വിഡിയോകൾ നമ്മൾ എങ്ങനെ കണ്ട് പിടിക്കും?.”

റോക്കി തല ചെരിച്ച് എൽദോയെ നോക്കി പുഛിച്ച് ചിരിച്ച് കൊണ്ട് പറഞ്ഞു. “എന്റെ ഇത് വരെ ഉള്ള അനുഭവ ജ്ഞാനം വച്ച് ഇയാൾ കള്ളം പറയുക ആണ് എന്ന് എനിക്ക് ഉറപ്പാണ്. അങ്ങനെ എന്തെങ്കിലും ഇവന്റെ കൈയ്യിൽ ഉണ്ടെങ്കിൽ തന്നെ അത് സേഫ് ഹൗസിന്റെ ഉള്ളിൽ തന്നെ ആയിരിക്കും സൂക്ഷിച്ചിട്ടുണ്ടാവുക. ആ വാതിൽ നമുക്ക് കുറച്ച് മണിക്കൂറിന്റെ അധ്വാനം കൊണ്ട് തന്നെ തുറക്കാൻ പറ്റും. പിന്നെ ഈ പറഞ്ഞ വീഡിയോകൾ എല്ലാം താങ്കളുടെ കൈയ്യിൽ തന്നെ വന്ന് ചേരും.”

“കുറച്ച് മണിക്കൂറുകൾ കൊണ്ട് ആ വാതിൽ തുറക്കാൻ പറ്റും എന്ന നിങ്ങളുടെ ധാരണ വെറും തെറ്റാണ്.” എൽദോ പെട്ടെന്ന് ഇടക്ക് കയറി പറഞ്ഞു. എൽദോ ഇത് പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ഇത് വരെ ഉണ്ടായിരുന്ന പുച്ഛ ചിരി മാറിയത് ആദിത്യൻ ശ്രദ്ധിച്ചു.

“ഓഹ് . . . . ഞങ്ങൾക്ക് ആ വാതിൽ പൊളിക്കേണ്ട ഒരു ആവശ്യവും ഇല്ല.” റോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “താഴെ വാതിലിന്റെ അടുത്ത് ഉള്ള കീപാഡിൽ വീണ്ടും ഒരു കോഡ് അത് ഏതെങ്കിലും എക്സ്പെർട്ടിനെ കൊണ്ട് കണ്ട് പിടിക്കാൻ പറ്റും. അതിന് ശേഷം അതിന്റെ അടുത്ത് തുറന്ന് വരുന്ന സ്കാനറിൽ വിരലടയാളം പതിപ്പിച്ചാൽ വാതിൽ തുറക്കും. അത് ഒരു ഫിംഗർ പ്രിന്റ് സ്കാനർ തന്നെ അല്ല?. വാതിലിന്റെ അടുത്ത് വിരൽ അടയാളം വയ്ക്കാൻ ഉള്ള ഉയരത്തിൽ. അത് കൂടുതൽ ഉയരത്തിൽ ആയിരുന്നെങ്കിൽ അത് ഒരു റെറ്റിന സ്കാനർ ആണെന്ന് കരുതമായിരുന്നു പക്ഷെ അങ്ങനെ അല്ല അത് ഒരു ഫിംഗർ പ്രിന്റ് സ്കാനർ തന്നെ ആണ്. പിന്നെ നീ മരിച്ച് കഴിഞ്ഞാൽ നിന്റെ കൈയ് ഞങ്ങൾ മുറിച്ച് എടുക്കുന്നതിൽ നിനക്ക് വിരോധം ഒന്നും ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം.” റോക്കി ക്രൂരമായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

റോക്കി ഫിംഗർ പ്രിന്റ് സ്കാനറിന് വേണ്ടി കൈയ് മുറിച്ച് എടുക്കുന്നതിനെ കുറിച്ച് പറയുന്നത് കേട്ട് എൽദോയുടെ മുഖം വിളറി വെളുത്തു.

“അത് നിങ്ങൾക്ക് എങ്ങനെ . . . . ” എൽദോ ആശ്ചര്യത്തോടെ ചോദിച്ച് തുടങ്ങി പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ അയാൾ ഇടക്ക് വച്ച് നിർത്തി.

റോക്കി എൽദോയുടെ അടുത്തേക്ക് നടന്ന് അയാളുടെ തലക്ക് നേരെ തോക്ക് ചൂണ്ടി നിന്ന് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “പേസ്ട്രി അടുക്കള വാതിലിൽ ഉള്ള കീപാഡിന്റെ കോഡ് എനിക്ക് ഇന്നലെ തന്നെ കിട്ടി. നീ സേഫ് ഹൗസിന്റെ ഉള്ളിൽ കയറുന്നതും ഇറങ്ങുന്നതും ഞാൻ കണ്ട് കൊണ്ട് നിൽക്കുക ആയിരുന്നു. നീ സേഫ് ഹൗസ് അടച്ച് പുറത്തേക്ക് പോയതും ഞാൻ അതിന്റെ ഉള്ളിൽ കയറി. അതിന് ശേഷം ഞാൻ വീണ്ടും രണ്ട് പ്രാവശ്യം സേഫ് ഹൗസിന്റെ ഇടനാഴിയിൽ ഉള്ള വാതിലിന്റെ അടുത്ത് വരെ പോയി അവിടെ എല്ലാം നിരീക്ഷിച്ചിട്ടുണ്ട്.

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *