?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 485

എൽദോയോട് പറഞ്ഞ് തുടങ്ങി. “ഞങ്ങൾ പോയതിന് ശേഷം നിങ്ങൾ ഈ ദ്വീപിൽ പുതിയ കുറച്ച് കാര്യങ്ങൾ കൂടി പണിയാൻ ഉണ്ട്.” എൽദോക്ക് ഒരു സംശയവും വരാത്ത രീതിയിൽ ആദിത്യൻ പറഞ്ഞു.

“ഞാൻ പുതിയ എന്താണ് പണിയേണ്ടത് മാസ്റ്റർ ആദിത്യ?.” എൽദോ ആദിത്യന്റെ നേരെ തിരിഞ്ഞ് നോക്കി കൊണ്ട് ചോദിച്ചു.

എൽദോയുടെ കണ്ണുകൾ കൂടുതൽ കുടിച്ചത് കാരണം കുറുകി ഇരിക്കുന്നത് കണ്ട് ആദിത്യന് സന്തോഷം തോന്നി. അത് മുഖത്ത് കാണിക്കാതെ ആദിത്യൻ പറഞ്ഞു. “നമുക്ക് ഇവിടെ ഒരു സേഫ് ഹൌസ് ഇല്ലല്ലോ. അത് കൊണ്ട് നിങ്ങൾ പുതിയ ഒരെണ്ണം എത്രയും പെട്ടെന്ന് ഇവിടെ പണിയണം.” ആദിത്യൻ എൽദോയെ നോക്കി ഒരു കണ്ണിറുക്കി കാണിച്ച് ലക്ക് കേട്ടത് പോലെ ആടി കൊണ്ട് പറഞ്ഞു. “എനിക്ക് ആരും അറിയാതെ ഒരിടത്ത് ഇരിക്കണം എന്ന് തോന്നുമ്പോൾ അല്ലെങ്കിൽ സ്വപ്നയുടെ കൂടെ സ്വസ്ഥമായി കുറച്ച് നിമിഷങ്ങൾ ചിലവഴിക്കണം എന്ന് തോന്നിയാൽ സേഫ് ഹൌസ് ഒരു അത്യാവശ്യം ആയി വരും.”

“ഓഹ് സ്വപ്ന.” എൽദോ തല ആട്ടി കൊണ്ട് പറഞ്ഞു. “ഞാൻ ഇപ്പോൾ തന്നെ അതിന്റെ കാര്യങ്ങൾ നോക്കാം മാസ്റ്റർ ആദിത്യ.”

“ഇപ്പോൾ തന്നെ വേണ്ടാ.” ആദിത്യൻ ആടി കൊണ്ട് പറഞ്ഞു. “നാളെയോ മറ്റന്നാളോ നോക്കിയാൽ മതി.”

“ശെരി നാഴേ തന്നെ നോക്കാം.” എൽദോ കുഴഞ്ഞ് കൊണ്ട് പറഞ്ഞു. “ഓഹ് നാളെ തന്നെ നോക്കാം.”

“മുറിയെല്ലാം നല്ല ഉഗ്രൻ ആയിരിക്കണം.” ആദിത്യൻ ഒരു കള്ള ചിരിയോടെ പറഞ്ഞു. “അതിൽ നല്ലൊരു കട്ടിലും വേണം.”

“ഉറപ്പായും മിസ്റ്റർ ആദിത്യ ഓഹ് സോറി മാസ്റ്റർ ആദിത്യ.” എൽദോ മധ്യ ലഹരിയിൽ പുലമ്പി കൊണ്ട് പറഞ്ഞു.

ആദിത്യൻ കൈകൾ കഴുകിയതിന് ശേഷം എൽദോയുടെ പുറകെ എല്ലാവരും ഭക്ഷണം കഴിക്കുന്ന ഇടത്തേക്ക് പോയി. എല്ലാവരും കുടിച്ച് ഓവറായി സംസാരിച്ച് കൊണ്ട് ഇരിക്കുന്നത് കണ്ട് ആദിത്യൻ അതിശയപ്പെട്ട് പോയി. അവൻ അവിടെ നിന്ന് പോയതിന് പുറകെ പ്രിയ അവന്റെ കസേരയിൽ കയറി ഇരുന്നിരുന്നു. ആദിത്യൻ തിരിച്ച് എത്തിയപ്പോൾ പ്രിയ അവിടെ നിന്ന് എഴുന്നേറ്റ് അവനെ പിടിച്ച് കസേരയിൽ ഇരുത്തിയതിന് ശേഷം അവന്റെ മടിയിൽ കയറി ഇരുന്ന് ഒരു കൈയ് കൊണ്ട് അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു. ആദിത്യൻ ഇപ്പോൾ എൽദോയെ ശ്രേദ്ധിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു. എൽദോ ഇടക്ക് ഇടക്ക് അവരുടെ ഭാഗത്തേക്ക് നോക്കി കണ്ണുകൾ ചുരുക്കി പല്ലുകൾ കടിച്ച് മുഖം വേറെ ഭാഗത്തേക്ക് തിരിച്ച് എന്തോ പിറുപിറുക്കുന്നത് ആദിത്യൻ കണ്ടു.

പാതിരാത്രി ആയതോടെ ഓരോരുത്തരും അവരവരുടെ സ്യൂട്ട് റൂമിലേക്ക് പോകാൻ തുടങ്ങി. അരവിന്ദിന്റെ കൂടെ നയൻ അവന്റെ സ്യൂട്ടിലേക്ക് പോയി. ജോളി ബാക്കി ഉള്ളവരോട് ആദിത്യന്റെ ബാൽക്കണിയിൽ നിന്ന് തനിക്ക് പൂളിലേക്ക് എടുത്ത് ചാടാൻ പറ്റും എന്ന് ബെറ്റ് വയ്ക്കുക ആയിരുന്നു. ഭാഗ്യത്തിന് ആർക്കും ആ ബെറ്റിൽ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. ആരെങ്കിലും അഥവാ സമ്മതിച്ച് ഇരുന്നെങ്കിൽ ജോളി ആ ബാൽക്കണിയിൽ നിന്ന് ചാടി അവന്റെ കാൽ ഓടിച്ചെനെ.

എല്ലാവരും പോയതിന് ശേഷം ആദിത്യൻ പ്രിയയെ കൈകളിൽ കോരി എടുത്ത് സ്യൂട്ടിലേക്ക് പോയി. കഴിഞ്ഞ ദിവസത്തെ അത്രക്ക് അവൾ കുടിച്ചിട്ട്

78 Comments

Add a Comment
  1. ആരോമൽ JR

    തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ

  2. Please come back bro

  3. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  4. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  5. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  6. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  7. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  8. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  9. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *