പ്രിയ കൈകൾ കൂപ്പി കൊണ്ട് ആദിത്യനോട് അപേക്ഷിച്ചു. “ശല്യപ്പെടുത്താതെ ഒന്ന് പുറത്തേക്ക് പോയി തരാമോ?.”
പ്രിയയുമായി ഉണ്ടായ എല്ലാ പ്രേശ്നങ്ങളും സംസാരിച്ച് ഒരു ഒത്ത്തീർപ്പിൽ ഏത്തിയത് കൊണ്ട് ആദിത്യന് പ്രേത്യേക ഉന്മേഷം തോന്നി. അവൻ സ്യൂട്ടിൽ നിന്ന് ഇറങ്ങി ബാൽക്കണിയിലേക്ക് ചെന്ന് നോക്കിയപ്പോൾ അവന്റെ കൂട്ടുകാർ പൂളിന്റെ അടുത്ത് ഇരുന്ന് പെൺകുട്ടികളോട് സംസാരിക്കുന്നത് കണ്ടു. ആദിത്യൻ അപ്പോൾ പൂളിന്റെ അടുത്തേക്ക് പോയി അവന്റെ കൂട്ടുകാരുടെയും പെൺകുട്ടികളുടെയും കൂടെ തമാശകൾ പറഞ്ഞ് രസിച്ച് കൊണ്ട് ഇരുന്നു. ഉച്ച വെയിലിന്റെ ചൂട് കൂടിയപ്പോൾ അവൻ അവരുടെ അടുത്ത് നിന്ന് എഴുനേറ്റ് പൂളിന്റെ പടികളിലേക്ക് ഇറങ്ങി ഇരുന്ന് വെള്ളത്തിലേക്ക് കാലുകൾ നീട്ടി വച്ചു. പടികളിൽ ഇരുന്ന് കൊണ്ട് ആദിത്യൻ ഓരോന്ന് ചിന്തിക്കാൻ തുടങ്ങി.
എൽദോ എന്ന പ്രെശ്നം ഇപ്പോഴും തന്റെ തലക്ക് മുകളിൽ എപ്പോൾ വേണമെങ്കിലും വീഴാവുന്ന രീതിയിൽ തൂങ്ങി കിടക്കുന്ന ഒരു വാൾ പോലെ ആണ്. എന്നാലും റോക്കി തന്റെ കൂടെ ഉള്ളതും സ്വപ്ന എൽദോയുടെ തന്ത്രങ്ങൾ ചോർത്തി കൊടുക്കാം എന്ന് പറഞ്ഞതും ആദിത്യന് ആശ്വാസം നൽകി. തിരക്ക് കാരണം ദിവസത്തിന്റെ ഭൂരിഭാഗം സമയവും എൽദോയുടെ ചിന്തകൾ അവന് അകറ്റി നിർത്താൻ കഴിഞ്ഞു. പക്ഷെ ഇപ്പോൾ എന്താണെന്ന് അറിയില്ല അത് പൂർവാധികം ശക്തിയോടെ ചികഞ്ഞ് പുറത്തേക്ക് വന്ന് കൊണ്ട് ഇരിക്കുക ആണ്.
എൽദോ ഓരോ ചുവടും വളരെ ആലോജിച്ച് ആണ് വയ്ക്കുന്നത് എന്ന് ആദിത്യന് അറിയാമായിരുന്നു. താൻ പ്രിയയോടും പെങ്ങമ്മാരോടും എല്ലാം തുറന്ന് സംസാരിക്കുന്നതിന്റെ റെക്കോർഡിങ്ങുകൾ എല്ലാം എൽദോയുടെ കയ്യിൽ ഉണ്ടെന്ന് ആദിത്യന് ഉറപ്പായിരുന്നു. താൻ സ്വപ്നയുമായി ബന്ധപ്പെട്ടതിന്റെ വീഡിയോയും എൽദോയുടെ കയ്യിൽ ഉണ്ടാവും. തന്നെ തറ പറ്റിക്കാനുള്ള ആവശ്യത്തിൽ അധികം തെളിവുകൾ എൽദോയുടെ കൈയ്യിൽ ഇപ്പോൾ തന്നെ ഉണ്ട്.
തന്റെ പ്രാണനായ പ്രിയയെ വശത്താക്കാൻ വേണ്ടി ആണ് എൽദോ ഓരോ തന്ത്രങ്ങൾ മെനയുന്നത് എന്ന വിവരം ആദിത്യന് അസ്വസ്ഥത ഉളവാക്കുന്നത് ആയിരുന്നു. നാളെ പ്രിയയുമായി താൻ ഈ ദ്വീപിൽ നിന്നും അയാളിൽ നിന്നും ദൂരേക്ക് പറക്കാൻ പോവുക ആണ്. എൽദോ അതിന് എന്തെങ്കിലും ഉടക്ക് വയ്ക്കുമോ?. ഇങ്ങനെ ഭ്രാന്തമായി പ്രിയയോട് അഭിനിവേശം ഉള്ള എൽദോ എന്തായാലും അവളെ ഇവിടെ നിന്ന് പോകാൻ സമ്മതിക്കില്ല. എൽദോ എന്തായിരിക്കും ചെയ്യാൻ പോകുന്നത് എന്ന് ആദിത്യന് എത്ര ആലോജിച്ചിട്ടും ഒരു രൂപവും കിട്ടിയില്ല.
ഒരാളെ കുറിച്ച് രഹസ്യമായ വിവരങ്ങൾ ശേഖരിക്കുന്നത് ഭീഷണിപ്പെടുത്തുന്നതിന്റെയോ പണം അപഹരിക്കുന്നതിന്റെയോ ആദ്യ പടിയാണ് എന്ന് ആദിത്യന് അറിയാമായിരുന്നു. അവൻ പണ്ട് റോമിൽ നടന്ന സംഭവ വികാസങ്ങളെ കുറിച്ച് ചരിത്ര പുസ്തകത്തിൽ വായിച്ചത് ഓർത്ത് എടുത്തു. എല്ലാ ഭീഷണിപ്പെടുത്തലുകൾക്കും മൂന്ന് ഭാഗങ്ങൾ ആണ് പ്രധാനമായും ഉള്ളത്. ആദ്യം രഹസ്യമായ വിവരങ്ങൾ ശേഖരിക്കുന്നത് പിന്നെ അത് എപ്പോൾ ആണ് ഫലപ്രദമായി ഉപോയോഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് പിന്നെ ആഗ്രഹിക്കുന്ന കാര്യം അതിൽ നിന്ന് നേടിയെടുക്കുന്നത്. ഇത് വരെ എൽദോക്ക് തന്നെ കുറിച്ച് ഉള്ള രഹസ്യമായ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചു. എപ്പോൾ അത് ഉപയോഗിക്കും എന്നോ
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?