അതിലും കൂടുതൽ എനിക്ക് വേണ്ടി ചെയ്യുന്നുണ്ട്.” അവൾ അപ്പോൾ അവന്റെ കവിളിൽ ഒരു ചുടു ചുംബനം നൽകി അവന്റെ കണ്ണുകളിലേക്ക് നോക്കി.
പ്രിയ ഒരു കുസൃതി ചിരിയോടെ കൊഞ്ചി കൊണ്ട് പറഞ്ഞു. “നീ പിന്നെയും എന്നെ പുകഴ്ത്തുകയാണ്, ആദിത്യ വർമ്മ. നിന്നെ ഞാൻ മുകളിലേ റൂമിലേക്ക് കൊണ്ട് പോകേണ്ടി വരും എന്നാണ് എനിക്ക് തോനുന്നത്.”
“അത് നല്ലൊരു ഐഡിയ ആണ്.” ആദിത്യൻ പെട്ടെന്ന് മറുപടി പറഞ്ഞ് അവിടെ നിന്ന് എഴുനേൽക്കാൻ പോയി. പ്രിയയുടെ കൈകൾ പക്ഷെ അവനെ അവിടെ തന്നെ പിടിച്ച് ഇരുത്തി.
“നിന്റെ കൂട്ടുകാരുടെ കൂടെ ചിലവഴിക്കാൻ നിനക്ക് ഇനി കുറച്ച് സമയം കൂടിയേ ഉള്ളു ആദിത്യ. ഉള്ള കുറച്ച് സമയം പരമാവധി അവരുടെ കൂടെ ചിലവഴിക്ക്. ഇനി ഉള്ള ദിവസങ്ങൾ നിനക്ക് വളരെ തിരക്ക് പിടിച്ചത് ആയിരിക്കും. അതും നിന്റെ തിരക്കുകളുടെ വെറും തുടക്കം മാത്രം ആയിരിക്കും.” പ്രിയ വിഷമത്തോടെ പറഞ്ഞു.
ആദിത്യൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ പ്രിയ വിഷമത്തോടെ ഒന്ന് പുഞ്ചിരിച്ച് കാണിച്ചു.
“കുറച്ച് കഴിഞ്ഞ് നമുക്ക് മുറിയിലേക്ക് പോകാം ഞാൻ ഉറപ്പ് തരുന്നു.” പ്രിയ അവന്റെ ചെവിയിൽ കടിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “എന്നാൽ എഴുന്നേൽക്ക് നമുക്ക് അവരെയും കൂട്ടി വേറെ എന്തെങ്കിലും ചെയ്യാം ഇവിടെ വെറുതെ ഇരുന്ന് എനിക്ക് ബോറടിക്കുന്നു.”
“ശെരി വാ പോകാം.” പ്രിയ അവന്റെ കൂടെ എഴുനേറ്റ് കൊണ്ട് പറഞ്ഞു.
സോഫിയയുടെ നിർദ്ദേശ പ്രകാരം അവർ എല്ലാവരും കൂടി ബീച്ചിലേക്ക് പോയി. അവിടെ കുറച്ച് മണിക്കൂറുകൾ അവർ വെള്ളത്തിൽ പലതരത്തിൽ ഉള്ള കളികളിൽ ഏർപ്പെട്ടു. ദ്വീപിൽ നിന്ന് യോഗ്യത നേടിയ അഭ്യസികളെ കൊണ്ട് വന്ന് ജോളിയും ആദിരയും പ്രിയയും നയനും പാരാഗ്ലൈഡിങ്ങ് ചെയ്തു. ആദിത്യനും ആദിയയും നന്ദിനിയും സോഫിയയും അരവിന്തും ഓക്സിജൻ ടാങ്ക് ഉപയോഗിച്ച് സ്കൂബ ഡൈവിംഗ് ചെയ്തു.
ആദിത്യ വെള്ളത്തിന്റെ അടിയിൽ ഉള്ള കാഴ്ച്ചകൾ ശെരിക്കും കണ്ട് ആസ്വദിക്കുക ആയിരുന്നു. വായുവിന് വേണ്ടി മുകളിലേക്ക് വരേണ്ടാത്തത് കൊണ്ട് വളരെ അധികം നേരം അവൻ വെള്ളത്തിന്റെ അടിയിൽ കാലുകൾ കൊണ്ട് തുഴഞ്ഞ് ഒരു പുതിയ ലോകം കണ്ട് ആസ്വദിച്ചു. വേറെ ഒരാളുടെ വീട്ടിൽ അവർ അറിയാതെ കയറി ഓരോ മുറിയും കണ്ട് നടക്കുന്നത് പോലെ ആണ് മീനുകളുടെ അടുത്ത് കൂടി നീന്തി പോകുമ്പോൾ ആദിത്യന് തോന്നിയത്. പുതിയ അതിഥികളെ കണ്ടപ്പോൾ ഒന്ന് പകച്ച് നോക്കിയതിന് ശേഷം ആ മീനുകൾ അവരുടെ അടുത്ത് നിന്നും ദൂരേക്ക് നീന്തി പോയി.
അതിന് ശേഷം അവർ എല്ലാവരും ബീച്ചിൽ കിടന്ന് കൊണ്ട് അവരവരുടേതായ അനുഭവങ്ങൾ പങ്ക് വച്ച് കോക്ക്ടെയിലും കുടിച്ച് സമയം ചിലവഴിച്ചു. അതിന്
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?