?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 480

“കുറെ കാലങ്ങൾക്ക് മുൻപ്.” ആദിയ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു. “അത് വേറെ സാഹചര്യം ആയിരുന്നു. ഇപ്പോൾ മറ്റൊരു സാഹചര്യം ആണ്.” ആദിയ അൽപ്പം വിഷമത്തോടെ പറഞ്ഞു.

ആദിര അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു. ആദിത്യൻ ഇതൊന്നും ശ്രെദ്ധിക്കാതെ പാന്റ് മുകളിലേക്ക് വലിച്ച് കയറ്റുക ആയിരുന്നു. പെട്ടെന്ന് സീബ് ഇട്ട് ബട്ടൺ വേഗം ഇടാൻ നോക്കുക ആയിരുന്നു.

“ജേഴ്സി ഇടാൻ ഞാൻ നേരെ ഇരിക്കുന്നത് ആയിരിക്കും നല്ലത് അല്ലെ?.” ആദിത്യൻ അവരെ ആ സംഭാഷണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി തന്റെ നേരെ ശ്രെദ്ധ ആകർഷിച്ച് കൊണ്ട് ചോദിച്ചു.

“അതെ.” അവന്റെ കൈയ്കൾ പിടിച്ച് ഉയർത്താൻ നോക്കി കൊണ്ട് ആദിയ പറഞ്ഞു.

നേരെ ഇരുന്ന് കൈകൾ ഉയർത്താൻ നോക്കിയപ്പോൾ ആദിത്യന്റെ തലയിലൂടെ വീണ്ടും ഒരു മിന്നൽപിണർ കടന്ന് പോയി. പക്ഷെ ഈ പ്രാവശ്യം മുൻപത്തെ അത്രയും ശക്തി ഇല്ലായിരുന്നു. ആ വേദനയുടെ താപവും വളരെ കുറവായിരുന്നു. ഈ ചിന്ത ആദിത്യന് കൂടുതൽ ആശ്വാസം നൽകി. കുറച്ച് സമയം കഴിഞ്ഞാൽ തനിക്ക് പഴയ പോലെ തനിയെ എഴുനേറ്റ് നിൽക്കാൻ പറ്റുമെന്ന് അവൻ ആശ്വസിച്ചു.

ആദിര ജേർസിയും എടുത്ത് കൊണ്ട് ആദിത്യന്റെ അടുത്തേക്ക് ചെന്നു. അവർ രണ്ട് പേരും കൂടി അത് ഇടാൻ അവനെ സഹായിച്ചു. അവർ രണ്ട് പേരും അവന്റെ അടുത്ത് നിന്ന് കുറച്ച് വശത്തേക്ക് മാറി നിന്ന് കൊണ്ട് ആ ജേഴ്സി താഴെത്തെക്ക് താഴ്ത്തി ഇട്ടു.

“ഇപ്പോൾ നിനക്ക് എങ്ങനെ ഉണ്ട്?.” ആദിയ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.

“ഇപ്പോൾ നല്ല ആശ്വാസം തോനുന്നുണ്ട്.” ആദിത്യൻ പറഞ്ഞു. “എത്രയും പെട്ടെന്ന് എനിക്ക് ഒന്ന് കുളിക്കണം. എന്നെ സഹായിച്ചതിന് നിങ്ങൾക്ക് രണ്ട് പേർക്കും വളരെ നന്ദി. നിങ്ങൾക്ക് ഇത് ചെയ്യേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു എന്നാലും നിങ്ങൾ എന്നെ സഹായിച്ചു.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“അല്ല എനിക്ക് മനസ്സിലാവുന്നില്ല.” ആദിര പെട്ടെന്ന് പറഞ്ഞു. “ഇവൻ നഗ്‌നനായി കിടക്കുമ്പോൾ നമ്മൾ ഇവനെ കെട്ടിപ്പിടിച്ച് കിടന്നിട്ടും ഉടുപ്പ് ഇട്ട് കൊടുത്തതിനാണ് ഇവൻ നന്ദി പറയുന്നത്. ഇവൻ ശെരിക്കും ഒരു പൊട്ടൻ തന്നെ ആണോ?.” ആദിര ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

ഇത് കേട്ട് ആദിയ പൊട്ടിച്ചിരിച്ച് പോയി.

“നിങ്ങൾ ചെയ്ത് തന്ന എല്ലാ സഹായത്തിനും നന്ദി.” ആദിരയുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു.

റോക്കി അപ്പോൾ വാതിലിൽ കൊട്ടി വാതിൽ തുറന്ന് കൊണ്ട് പറഞ്ഞു. “പ്രിയ വക്കീൽ പ്രഭാകരനെ കൂട്ടി വന്നിട്ടുണ്ട്.”

“ശെരി. ഒരു മിനിറ്റ് ഞങ്ങൾ ഇപ്പോൾ തന്നെ വരാം.” ആദിത്യൻ റോക്കിയെ നോക്കി കൊണ്ട് പറഞ്ഞു.

റോക്കി അവിടെ നിന്ന് തിരിച്ച് പോയപ്പോൾ ആദിത്യൻ ആദിയയുടെയും ആദിരയുടേയും സഹായത്തോടെ അവരുടെ തോളുകളിൽ കൈയ് ഇട്ട് കൊണ്ട് എഴുനേറ്റു. അവൻ അവരുടെ തോളിൽ ചുറ്റിപ്പിടിച്ച് നടന്ന് കൊണ്ട് വക്കീൽ പ്രഭാകരനെ കാണാൻ മുറിയുടെ പുറത്തേക്ക് ഇറങ്ങി.

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *