?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 450

ആദിത്യൻ ഷവറിൽ കയറി ചെറു ചൂട് വെള്ളത്തിൽ കുളിച്ചപ്പോൾ അവന് ചെറിയ ആശ്വാസം തോന്നി. ബാത്ടബ്ബിൽ കുളിക്കുന്നതിന്റെ സുഖം ഇല്ലെങ്കിലും കുറച്ച് ആശ്വാസം ഉണ്ടായിരുന്നു. അവന്റെ മനസ്സ് ഈ ദ്വീപിൽ വന്നതിന് ശേഷം തനിക്ക് എതിരെ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഉണ്ടായ എല്ലാ സംഭാഷണത്തെയും ഓർത്ത് എടുക്കാൻ തുടങ്ങി.

എൽദോ ഇങ്ങനെ എന്ത് കൊണ്ട് ആണ് ചെയ്യുന്നത് എന്ന് മാത്രം അവന് ഇപ്പോഴും മനസ്സിലായില്ല. തന്നെ ഭീഷണിപ്പെടുത്തി പണം അപഹരിക്കേണ്ട എൽദോയുടെ തീരുമാനത്തിന് ഉള്ള കാരണം മാത്രം അവന് എത്ര ചിന്തിച്ചിട്ടും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. എൽദോ ഇവിടെ ഒരു സ്വപ്നതുല്യമായ ജീവിതം ആണ് ജീവിക്കുന്നത്. അവന് കൊടുക്കുന്ന ശബളത്തിൽ നിന്ന് പത്ത് പൈസ പോലും ചെലവഴിക്കേണ്ട ആവശ്യം ഇവിടെ ഇല്ല. അവന് ആവശ്യമുള്ളത് എല്ലാം ഇവിടെ ഉള്ളപ്പോൾ എന്നെ ഭേഷണിപ്പെടുത്തേണ്ട കാര്യം എന്താണ്?.

ആദിത്യൻ തല കുടഞ്ഞ് കൊണ്ട് ഷവർ ഓഫ് ചെയ്ത് ടവ്വൽ എടുത്ത് വെള്ളം ശരീരത്തിൽ നിന്ന് തുടച്ച് കളഞ്ഞു. അവൻ ഉടുപ്പ് മാറാൻ വേണ്ടി ആ ടവ്വലും ഉടുത്ത് കൊണ്ട് ഡ്രസ്സിങ് റൂമിലേക്ക് പോയി. അവന് ഉടുക്കാനുള്ള ഉടുപ്പുകൾ പ്രിയ അവിടെ എടുത്ത് വച്ചിരുന്നു. ഒരു ജീൻസും കൈയ് ഇല്ലാത്ത ഒരു ടീഷർട്ടും ഷൂസും അവൻ എടുത്ത് ധരിച്ചു. അവിടെ നിന്ന് പുറത്തിറങ്ങി പ്രിയയുടെയും ലക്ഷ്മിയുടെയും അടുത്തേക്ക് പോയി അവരുടെ കൂടെ ഭക്ഷണം കഴിക്കാനായി താഴത്തേക്ക് ഇറങ്ങി.

ആദിയക്കും ആദിരക്കും ഒരു ടീവി ഷോയിൽ ഒരുമിച്ച് അഭിമുഖം കിട്ടിയതിനെ കുറിച്ചായിരുന്നു കൂടുതൽ സംഭാഷണവും ഉണ്ടായിരുന്നത്. ആദിയക്ക് ആ ഇന്റർവ്യൂ കൊടുക്കാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. ആദിര ആ ഇന്റർവ്യൂ ഒരു തമാശ ആക്കി എടുത്ത് തള്ളി കളഞ്ഞു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വീണ്ടും ജോലി കര്യങ്ങൾ ശ്രേധിക്കാൻ വേണ്ടി ആദിത്യൻ അവിടെ നിന്ന് സ്യൂട്ടിലേക്ക് പോയി.

പ്രിയയും ലക്ഷ്മിയും ആദിത്യൻ LA യിൽ ചെന്നാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞ് തർക്കിക്കാൻ തുടങ്ങി. ആദിത്യന് അവരുടെ സംഭാഷണത്തിൽ ശ്രെദ്ധ ചെലുത്താൻ കഴിഞ്ഞിരുന്നില്ല. അവന്റെ ചിന്തകൾ മുഴുവൻ എൽദോയെ കുറിച്ച് ആയിരുന്നു. തനിക് കാര്യങ്ങൾ അറിയാം എന്ന് കാണിക്കാതെ സ്വപ്നയെ എങ്ങനെ കാണാൻ പറ്റും. ഇത് വരെ അറിഞ്ഞ കാര്യങ്ങൾ എല്ലാം റോക്കിയോട് എത്രയും പെട്ടെന്ന് പറയണം.

“അരവിന്തും ജോളിയും എത്താൻ ഇനി എത്ര സമയം കൂടി ഉണ്ട്?.” ആദിത്യൻ ചോദിച്ചു.

“ഇരുപത് മിനിറ്റ് കൊണ്ട് അവർ എത്തും.” മുൻപിൽ ഉള്ള പേപ്പറുകളിൽ നിന്ന് കണ്ണ് എടുക്കാതെ പ്രിയ പറഞ്ഞു.

“ഞാൻ പോയി റോക്കിയെ കണ്ടതിന് ശേഷം അവരെ വരവേൽക്കാനായി ബോട്ട് ജെട്ടിയിലേക്ക് പോകും.” ആദിത്യൻ ഫോണും സിഗററ്റും മേശയിൽ നിന്ന് എടുത്ത് കൊണ്ട് പറഞ്ഞു.

“എന്തിനാ ഇപ്പോൾ പെട്ടെന്ന് റോക്കിയെ കാണുന്നത്?.” പ്രിയ ചോദിച്ചു.

“അവനെ എന്റെ ബോഡിഗാർഡ് ആക്കാൻ ഒന്ന് കൂടി ശ്രേമിച്ച് നോക്കണം.” ആദിത്യൻ പറഞ്ഞു.

“നീ ഇപ്പോൾ പോകണ്ട അയാളെ പിന്നെ കാണാം. കുറെ പണികൾ ചെയ്ത് തീർക്കാൻ ഉണ്ട് ആദിത്യ.” പ്രിയ കുറച്ച് അധികാരത്തോടെ പറഞ്ഞു.

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *