?️ സ്വർഗ്ഗ ദ്വീപ് 9?️ [അതുല്യൻ] 450

“അയാളുടെ കഴിവുകൾ നല്ല രീതിയിൽ ഉപയോഗിക്കുക പക്ഷെ അതിന്റെ കൂടെ എല്ലാം രഹസ്യമായി വയ്ക്കാനും ശ്രെമിക്കണം.”

“ഞങ്ങൾ ഇത് വരെ എല്ലാം വളരെ രഹസ്യമായി ആണ് മുൻപോട്ട് കൊണ്ട് പോകുന്നത്.” ആദിത്യൻ പറഞ്ഞു.

“അത് അല്ല ആദിത്യ ഞാൻ പറഞ്ഞത് താങ്കൾ എല്ലാവരോടും സാധാരണ പോലെ പെരുമാറണം. ആദിയയോടും ആദിരയോടും ഇതിനെ കുറിച്ച് ഇപ്പോൾ പറയരുത്. താങ്കളുടെ പെങ്ങമ്മാരെ കുറിച്ച് ഉള്ള കാര്യങ്ങൾ ഇനി മുതൽ പ്രിയയോട് സംസാരിക്കാതിരിക്കാൻ ശ്രെമിക്കണം. പ്രിയയോട് സേഫ് ഹൗസിനെ കുറിച്ച് ഞാൻ സംസാരിക്കാം. നീ പറഞ്ഞ കാര്യങ്ങൾ ശെരിയാണെങ്കിൽ ഇവർ രണ്ട് പേരോടും കാര്യങ്ങൾ സംസാരിക്കാൻ ഏറ്റവും ഉചിതമായ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി ഞാൻ തന്നെ ആണ് എന്നാണ് എന്റെ അഭിപ്രായം.” അഡ്വക്കേറ്റ് പ്രഭാകരൻ പറഞ്ഞു.

“ശെരി പ്രഭേട്ട ഇതിനെ കുറിച്ച് ആലോജിക്കാതെ ഇരിക്കുക. സാധാരണ രീതിയിൽ പെരുമാറാൻ ശ്രെമിക്കണം.” ആദിത്യൻ വക്കീൽ പറഞ്ഞത് ഒന്ന് കൂടി ഉരുവിട്ടു. താൻ ഇതൊക്കെ എങ്ങനെ ആണ് സംശയത്തിന് ഇടവരുത്താതെ നടത്താൻ പോകുന്നത് എന്ന് ആദിത്യന് ഒരു രൂപവും ഇല്ലായിരുന്നു.

അവർ ദ്വീപിന് ഒരു വലം വച്ച് കഴിഞ്ഞത്തിന് ശേഷം ബോട്ട് ജെട്ടിയുടെ അടുത്തേക്ക് വന്നു. വക്കീൽ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഓർത്തപ്പോൾ ആദിത്യൻ ഒന്ന് മുരണ്ടു. എൽദോ തന്നെ എന്തോ കാര്യത്തിന് വേണ്ടി കുടുക്കാൻ ശ്രേമിക്കുക ആണെന്ന് ആദിത്യന് ഉറപ്പായിരുന്നു. ഒന്നുങ്കിൽ അത് അല്ലെങ്കിൽ താൻ വെറുതെ എഴുതാപ്പുറം വായിച്ച് വിഷമിക്കുക ആണ്. മനു വർമ്മയുടെ ദ്വീപ് നടത്തുന്ന എൽദോ എന്തോ വിലപിടിപ്പുള്ള സാധനം അവിടെ ഒളിപ്പിച്ച് വച്ചിരിക്കുക ആണ് അത് ദ്വീപിന്റെ അവകാശികൾ ആയ പുതിയ പിള്ളേരുമായി പങ്ക് വയ്ക്കാൻ അയാൾക്ക് താല്പര്യം ഇല്ല.

എന്തായാലും എൽദോയെ ചുറ്റി പറ്റി എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്. പ്രഭേട്ടൻ തന്നെ സഹായിക്കാം എന്ന് പറഞ്ഞതിൽ ആദിത്യന് കുറച്ച് ആശ്വാസം തോന്നി. ഇന്ന് എന്തായാലും റോക്കിയെ കണ്ട് കാര്യങ്ങൾ അയാളോട് കൂടി പറയണം എന്ന് ആദിത്യൻ മനസ്സിൽ തീരുമാനിച്ചു.

അഡ്വക്കേറ്റ് പ്രഭാകരൻ ബോട്ട് ജെട്ടിയിലേക്ക് അടുപ്പിച്ചു. ബോട്ട് ജെട്ടിയിൽ കെട്ടിയിടാൻ വേണ്ടി ആദിത്യൻ എഴുനേറ്റു പക്ഷെ കാലുകളിലെ ബലം ക്ഷയിക്കുന്നത് പോലെ തോന്നി അവൻ കസേരയിലേക്ക് തന്നെ തിരിച്ച് വീണു.

“ആദിത്യ?.” അഡ്വക്കേറ്റ് പ്രഭാകരൻ ആവലാതിയോടെ വിളിച്ചു.

“കുഴപ്പം ഒന്നും ഇല്ല പ്രഭേട്ട കാലിലെ പേശികൾ മുറുക്കിയത് ആണ്.” ആദിത്യൻ തന്റെ അവസ്ഥ വിശദീകരിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ ജിമ്മിൽ വ്യായാമം ചെയ്തതിന് ശേഷം നേരെ ഇങ്ങോട്ട് ആണ് വന്നത്. അത് കൊണ്ട് എന്റെ പേശികൾ വളരെ മുറുകി ഇരിക്കുകയാണ്.” അവൻ കസേരയിൽ ഇരുന്ന് കാലിലെ പേശികൾ തിരുമ്മി ഉടച്ചതിന് ശേഷം ബോട്ട് കയർ കൊണ്ട് ജെട്ടിയിലേക്ക് കെട്ടാൻ വേണ്ടി വീണ്ടും എഴുനേറ്റു.

“എന്നാൽ ശെരി പ്രഭേട്ടനോട് ഞാൻ പിന്നീട് സംസാരിക്കാം.” ആദിത്യൻ വക്കീലിന് കൈയ് വീശി കാണിച്ച് കൊണ്ട് ആയാസപ്പെട്ട് ബോട്ട് ജെട്ടിയിലേക്ക് കയറി.

“താങ്കൾക്ക് എപ്പോൾ ആവശ്യം ഉണ്ടെങ്കിലും സമയം നോക്കാതെ എന്നെ വിളിക്കാം.” അഡ്വക്കേറ്റ് പ്രഭാകരൻ ആദിത്യനെ ഓർമപ്പെടുത്തി കൊണ്ട് പറഞ്ഞു.

ആദിത്യൻ പ്രധാന വീട്ടിലേക്ക് പിച്ചവച്ച് ബുദ്ധിമുട്ടി നടക്കാൻ തുടങ്ങി. കുറച്ച് നടന്ന് കഴിഞ്ഞപ്പോൾ പേശികളിൽ അയവ് വന്ന് അവൻ സാധാരണ പോലെ നടക്കാൻ തുടങ്ങി. അവൻ നടന്ന് സ്യൂട്ട് റൂമിലേക്ക് കയറി.

“നീ ഇത്ര നേരം എവിടെ ആയിരുന്നു?.” ആദിത്യനെ കണ്ടപ്പോൾ തന്നെ പ്രിയ അവനോട് ചോദിച്ചു. “നീ ജിമ്മിൽ നിന്ന് ഇറങ്ങിയിട്ട് കുറെ സമയം ആയെന്ന് ജൂഡ് പറഞ്ഞു.”

82 Comments

Add a Comment
  1. അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????

  2. Apo naale nokkiyal mathiyalle

    1. അതുല്യൻ

      ഹായ് Sparkling_spy.

      ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.

      സ്നേഹപൂർവ്വം അതുല്യൻ.

      1. ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?

        1. അതുല്യൻ

          ഹായ് Drift Killer Robin.

          എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?

          സ്നേഹപൂർവ്വം അതുല്യൻ.

          1. 11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ

  3. എവിടെ ഇന്ന് വരുമോ?????????????????

    1. അതുല്യൻ

      ഹായ് Azher.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  4. Nale varan pakathinu ayakkavo bro….? curiosity ????

    1. അതുല്യൻ

      ഹായ് Sparkling_spy.

      ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി Azher.

      സ്നേഹപൂർവ്വം അതുല്യൻ.

  5. Climax anno

    1. അതുല്യൻ

      ഹായ് Doctor unni.

      ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting

    1. അതുല്യൻ

      ഹായ് Hellz.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  7. Bro nthsayi..?
    Next part inu tym ആവാറായോ..?
    കട്ട waiting bro….

    1. അതുല്യൻ

      ഹായ് Sparkling_spy.

      അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.

      നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *