സ്വർണ്ണക്കൂട് [കബനീനാഥ്] 260

ഹോട്ടൽ റൂമിലെ ടേബിളിൽ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് റെഡിയായിരുന്നു. ഓറഞ്ച് ജ്യൂസും, കോഫിയും, ബ്രഡും. അവർ രണ്ടുപേരും ബ്രൗൺ കളറിലുള്ള ബാത്ത് റോബുകൾ ധരിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്…

” സിനീ… ഈ കോഫിക്ക് വല്ലാത്തൊരു രുചി… ” റൂബൻ സിനിയുടെ കയ്യിൽ നിന്നും കോഫി കപ്പ് വാങ്ങി ഒരു സിപ്പ് എടുത്തു…
” അത് ഞാൻ കുടിച്ചതുകൊണ്ടല്ലേ… ” സിനി കള്ളച്ചിരിയോടെ പറഞ്ഞു…
അവർ അബുദാബിയിലെ പ്രോജക്റ്റിനെക്കുറിച്ചും, ട്രെയിനിഗിനെക്കുറിച്ചുമൊക്കെ സംസാരിക്കുമ്പോൾ സിനിയുടെ മുഖത്ത് ചെറിയൊരു ഗൗരവം വന്നു…

” റൂബൻ… നമ്മൾ ചെയ്യുന്നത് തെറ്റാണെന്ന് നിനക്ക് എപ്പോഴെങ്കിലും തോന്നാറുണ്ടോ…? ”
റൂബൻ അവളുടെ കൈകളിൽ പിടിച്ചു. ” സിനീ… സ്നേഹം ഒരിക്കലും തെറ്റല്ല. ഫിലിപ്പ് സർ നിന്നെ കല്യാണം കഴിച്ചു എന്നല്ലാതെ… കൂടുതൽ ചിന്തിച്ചു ടെൻഷൻ അടിക്കാതെ നീ ഇപ്പോൾ എൻജോയ് ചെയ്യ്… ”

ഭക്ഷണം കഴിഞ്ഞ് അവർ ലണ്ടനിലെ തണുപ്പിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ചു. സിനി ഒരു ലോങ്ങ് ഗ്രേ കോട്ടും സ്കാർഫും അണിഞ്ഞു. റൂബൻ തന്റെ ലതർ ജാക്കറ്റ് എടുത്തു…

” നീ റെഡിയാണോ മൈ ലേഡി…? ” റൂബൻ കൈ നീട്ടി.
” യെസ് മൈ മാൻ… ” സിനി അവന്റെ കൈ കോർത്തു പിടിച്ചു…
ലണ്ടനിലെ ആ ആദ്യത്തെ പ്രഭാതം അവർക്ക് നൽകിയത് ഒരു പുതിയ പ്രതീക്ഷയായിരുന്നു. ഹോട്ടലിന് പുറത്തിറങ്ങിയപ്പോൾ തണുത്ത കാറ്റ് അവരെ വരവേറ്റു. അവർ ലണ്ടനിലെ തിരക്കുകളിലേക്ക്, തങ്ങളുടെ പ്രണയത്തിന്റെ പുതിയ അധ്യായത്തിലേക്ക് നടന്നു നീങ്ങി…

The Author

36 Comments

Add a Comment
  1. വ്യോമക്കശൻ G

    വ്യോമക്കശൻ
    to
    കബനീനാനാഥ
    കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.

  2. Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰

Leave a Reply

Your email address will not be published. Required fields are marked *