” സിനി…? നീ ഇവിടെയുണ്ടോ? ”
ഫിലിപ്പിന്റെ ശബ്ദം…!
സിനി ഞെട്ടിപ്പിടഞ്ഞ് റൂബനിൽ നിന്ന് മാറി നിന്നു. റൂബൻ പെട്ടെന്ന് റെയിലിംഗിലേക്ക് ചാരി നിന്ന് പുറത്തെ കാഴ്ച നോക്കി. സിനി തന്റെ സാരിയും മുടിയും ശരിയാക്കി…
ഫിലിപ്പ് ബാൽക്കണിയിലേക്ക് നടന്നു വന്നു. ” ആഹ്, റൂബനും ഇവിടെയുണ്ടാരുന്നോ…? ഞാൻ വിചാരിച്ചു നീ ഒറ്റയ്ക്കാണെന്ന്… ”
സിനി പതറാതെ നോർമൽ ആകാൻ ശ്രമിച്ചു.
” ഇവിടെ നല്ല കാറ്റുണ്ട് ഫിലിപ്പ്. ഹാളിൽ വല്ലാതെ തിരക്കല്ലേ… റൂബനും അത് തന്നെ പറഞ്ഞു വന്നതാണ്… ”
ഫിലിപ്പ് റൂബനെ നോക്കി ഒന്ന് ചിരിച്ചു. ” ശരിയാണ്, വല്ലാത്ത തിരക്കാണ്. റൂബൻ, നീ എല്ലാവരെയും പരിചയപ്പെട്ടോ? ”
” യെസ് സർ… താങ്ക്യൂ സോ മച്ച്. മാഡം എനിക്ക് പുതിയ ഇൻവെസ്റ്റേഴ്സിനെപ്പറ്റി ചില കാര്യങ്ങൾ പറഞ്ഞു തരികയായിരുന്നു… ” റൂബൻ വളരെ കൂളായി മറുപടി നൽകി…
ഫിലിപ്പ് സിനിയുടെ തോളിൽ കൈ വെച്ചു. ” നമുക്ക് അകത്തേക്ക് പോകാം സിനി. ഡിന്നർ സെർവ് ചെയ്തു തുടങ്ങി. ചെയർമാൻ നിന്നെ അന്വേഷിക്കുന്നുണ്ട്… റൂബൻ യൂ ടൂ കം… ”
ഫിലിപ്പിന്റെ കൂടെ അകത്തേക്ക് നടക്കുമ്പോൾ സിനി ഒന്ന് തിരിഞ്ഞു നോക്കി. റൂബൻ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. അവന്റെ മുഖത്ത് ഒരു ചെറിയ വിജയച്ചിരിയുണ്ടായിരുന്നു.
ഡിന്നർ ടേബിളിൽ ഇരിക്കുമ്പോഴും സിനിയുടെ മനസ്സ് ബാൽക്കണിയിലായിരുന്നു. തന്റെ വിരലുകളിൽ ഇപ്പോഴും റൂബന്റെ സ്പർശനത്തിന്റെ ചൂടുണ്ട്…
ഫെലിക്സ് റൂബനോട് എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നു. ഫിലിപ്പ് തന്റെ ബിസിനസ്സ് പ്ലാനുകളിൽ മുഴുകിയിരിക്കുന്നു…

വ്യോമക്കശൻ
to
കബനീനാനാഥ
കഥാന്തരീക്ഷത്തിലേക്കു പെട്ടെന്ന് കൂട്ടികൊണ്ട് പോകാൻ കഥാകാരന് കഴിയുന്നു. അതുകൊണ്ടുതന്നെ ഇടയ്ക്കു നിന്ന് പോകുമ്പോൾ ഖേദം തോന്നും.
Dear കബനി…തിരക്കുകൾ ഉണ്ടാകും എന്നു അറിയാം.. പറ്റുന്ന സമയങ്ങളിൽ ഇതുപോലെ എഴുതൂ..താങ്കളോടും താങ്കളുടെ എഴുത്തിനോടുമുള്ള ഇഷ്ടവും,ആരാധനയും കൂടുതൽ ആണു…❤️🥰