“… എന്റെ പൊന്ന് ദേവു നീ ഇങ്ങനെ സംശയരോഗി അവല്ലേ പ്ലീസ്. ഞാൻ എന്റെ പണി ചെയ്തോട്ടെ…” അതും പറഞ്ഞ് തേജസ് തിരികെ കാറിന്റെ ഉള്ളിലേക്ക് കയറിയതും ഡ്രൈവർ സൈഡിലെ ഡോറിൽ നിന്ന് അവർ എന്നെ നോക്കി അടക്കി ചിരിക്കുന്നുണ്ടായിരുന്നു.
“… എന്തായി ചേച്ചി…” അപമാനം സഹിക്കാതെ ഷോപ്പിലേക്ക് കയറുമ്പോഴാണ് കിച്ചുവിന്റെ പുന്നാരം.
“… നിനക്ക് അകത്ത് പണിയൊന്നും ഇല്ലെടാ 😡…” എന്റെ മൂഡ് ശെരിയല്ല എന്ന് കണ്ടതും കിച്ചു പതിയെ സ്ഥലം കാലിയാക്കി.
“… അച്ഛാ അമ്മ വലിയ കലിപ്പിൽ ആണല്ലോ. എന്ത് പറ്റി…” രാത്രി തേജസ് ഫോണിൽ കുത്തികൊണ്ട് ഇരുന്നപ്പോഴാണ് പരാതിയുമായി കല്ലു എത്തുന്നത്.
“… ആണോ എന്നൽ നമുക്ക് അതൊന്ന് നോക്കണോലോ…” കല്ലുവിന്റെ മൂക്കിൽ പിടിച്ച് ആട്ടികൊണ്ട് ഞാൻ പറഞ്ഞു. ശേഷം അവൾക്ക് ഒപ്പം ദേവുവിന്റെ അടുത്തേക്ക് പോയി.
“…ദേവു കഴിക്കാൻ ആയില്ലേടി…” ഞാൻ ചുമ്മ ദേവുവിനോട് ചോദിച്ചു.
“… കഴിക്കാറുമ്പോൾ പറയും. എപ്പോഴും ഇങ്ങനെ വന്ന് ചോദിക്കണം എന്നില്ല 😡…” കല്ലു പറഞ്ഞപോലെ ദേഷ്യത്തോടെ ആയിരുന്നു ദേവുവിന്റെ മറുപടി.
“… ഹാ… നീ എന്തിനാ അതിന് ചൂട് ആവുന്നേ…” ഒന്ന് മൂപ്പിക്കാൻ ഞാൻ ചോദിച്ചു.
“… ദേ നിങ്ങൾക്ക് രണ്ടിനും അവിടെ ഇരുന്ന് ചോർ ആയോ കാപ്പി ആയോ എന്നൊക്കെ വിളിച്ചു ചോദിച്ചാൽ മതി. അടുക്കളയിൽ കിടന്ന് കഷ്ട്ടപെടുന്നത് ഞാനാ. എന്നെ ശല്യപെടുത്താതെ രണ്ടും ഒന്ന് പോയി തരോ…” ദേഷ്യത്തോടെ ദേവു ഉറഞ്ഞു തുള്ളിയതും ഞാനും കല്ലുവുവും പതിയെ സ്ഥലം കാലിയാക്കി.
