“… എന്നോട് ഒന്നും പറയണ്ട എനിക്ക് അറിയാം. ആ ആട്ടക്കാരിയുടെ മുന്നിൽ വെച്ച് ഏട്ടൻ എന്നെ വഴക്ക് പറഞ്ഞില്ലേ…” ആദ്യം എനിക്ക് കത്തിയില്ല പിന്നെയാ കാര്യം മനസ്സിലായെ.
“… എടി ആ സമയത്ത് നീ എന്തൊക്കെയാ കാട്ടിക്കൂട്ടിയെ. നമുക്ക് കസ്റ്റമർ അല്ലെ പ്രധാനം. അവരുടെ മുന്നിൽ നീ ഇങ്ങനെ ഓരോ കോപ്രായങ്ങൾ കാണിച്ചാൽ ഞാൻ വഴക്ക് പറയില്ലേ…” ദേവുവിന്റെ മുടി നെറ്റിയിൽ നിന്നും മാടി ഒതുക്കികൊണ്ട് ഞാൻ ചോദിച്ചു.
“… അവരുടെ ഉദ്ദേശം ഒന്നും ഏട്ടന് അറിയില്ല. അവര് ഏട്ടനെ മയക്കാൻ നോക്കുവാ…” ദേവു അത് പറഞ്ഞപ്പോ ഞാൻ അറിയാതെ ചിരിച്ചുപ്പോയി.
“… ചിരിക്കണ്ട. പെണ്ണുങ്ങളെ പറ്റി ഏട്ടന് ഒന്നും അറിയില്ല…” ഞാൻ ചിരിച്ചത് ഇഷ്ടപ്പെടാതെ ദേവു പറഞ്ഞു.
“… അല്ല അവര് എന്നെ മയക്കാൻ നോക്കുവാണെന്ന് നിന്നോട് ആരാ പറഞ്ഞെ…” ചിരി അടക്കാൻ ശ്രെമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“… കിച്ചു പറഞ്ഞല്ലോ. അവര് ഏട്ടനെ കാണാൻ വേണ്ടിയാ ഇല്ലാത്ത കംപ്ലയിന്റ് പറഞ്ഞ് ഷോപ്പിൽ വരുന്നത് എന്ന്…”
“…നീ അല്ലാതെ വേറെ ആരെങ്കിലും അവൻ പറയുന്ന പൊട്ടത്തരം വിശ്വസിക്കോ. നാളെ ചെല്ലട്ടെ ആ കുടുംബം കലക്കിക്ക് ഞാൻ വെച്ചിച്ചുണ്ട്…” കിച്ചുവിനെ പറ്റി ഓർത്ത്‌കൊണ്ട് ഞാൻ പറഞ്ഞു.
“…എനിക്കും മോൾക്കും ഏട്ടന് മാത്രമേ ഉള്ളു. അതുകൊണ്ട് ഏട്ടൻ ഇനി ആ സ്ത്രിയുമായി അധികം കൂട്ട് ഒന്നും വേണ്ട കേട്ടോ. എനിക്ക് പേടിയാ…” ദേവുവിന്റെ ആദി എന്നോട് പങ്കുവെച്ചു.
