“… തേജസ് എന്താ ഇത്. കഴിഞ്ഞതിനെ പറ്റി ചിന്തിച്ചിട്ട് എന്താ കാര്യം. ആളുകൾ ശ്രദ്ധിക്കുന്നു…” തനുവിനെ കസിൻ എന്നെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.
“…പ്ലീസ് എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യാവോ…” കേട്ടത് ഒന്നും താങ്ങാൻ ആവാതെ ഞാൻ അപേക്ഷിച്ചു.
“… ഇവിടെന്ന് പോയെ പിന്നെ അവൾ ആകെ മാറി. ഞങ്ങളോടൊന്നും അധികം സംസാരം ഇല്ല ചോദിച്ചാൽ എന്തെങ്കിലും പറയും. ഇത് തനിക്ക് തരാൻ വേണ്ടി അവൾ എടുത്തതാ…” തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ipadil ഒരു വീഡിയോ പ്ലേ ചെയ്ത് എനിക്ക് നേരെ നീട്ടി.
“… Hi ഏട്ടാ. എനിക്ക് അറിയാം ഏട്ടന് എന്നെ വെറുപ്പ് ആണെന്ന്. എന്ത് ചെയ്യാനാ ദൈവത്തിന് നമ്മൾ ഒന്നിക്കുന്നത് ഇഷ്ട്ടം അല്ലെന്ന് തോന്നുന്നു അതല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചേ. അവൻ എല്ലാം ഏട്ടനോട് പറഞ്ഞു കാണും അല്ലെ…” വിഡീയോയിൽ തനുവിന്റെ രൂപം കണ്ട് ഞാൻ ഞെട്ടി. തല മൊട്ടയടിച്ച് ശരീരമാകെ ശോഷിച്ച് എല്ലുകൾ എടുത്ത് കാണിക്കും വിധത്തിൽ ഒരു അസ്ഥിപഞ്ചരം. ക്ഷീണിച്ച മുഖത്ത് കണ്ണുകൾക്ക് ചുറ്റും കറുത്ത പാടുകൾ കാണാമായിരുന്നു. ഒരു നിമിഷം ഇത് എനിക്ക് അറിയാവുന്ന തനു ആണോ എന്നുപോലും ഞാൻ ചിന്തിച്ചുപോയി.
“… എനിക്ക് ഈ ജീവിതം മടുത്തു ഏട്ടാ. എന്റെ ജീവൻ നിലനിർത്താൻ ഇവർ എന്തൊക്കെയോ ടാബ്‌ലെറ്റുകളും ഇൻജെക്ഷൻ ഒക്കെ തരുന്നുണ്ട് പക്ഷെ അത്കൊണ്ട് ഒന്നും കാര്യം ഇല്ലന്ന് ഇവർക്ക് അറിയില്ലല്ലോ. ഏട്ടൻ എന്നെ വിട്ടുപോയപ്പോഴേ മനസ്സുകൊണ്ട് ഞാൻ മരിച്ചു കഴിഞ്ഞു…” ഒന്നും പറയാൻ കഴിയാതെ ഞാൻ വിങ്ങി പൊട്ടി.
