തേജാത്മികം 15 [Nishinoya] 54

 

ശേഷം ഞാനും ദേവുവിന് മാച്ചിങ് ആയിട്ടുള്ള ഡ്രെസ്സും മാറി കല്ലുവിന് ധരിക്കാൻ ഉള്ള ഡ്രെസ്സും എടുത്ത് മാമന്റെ വീട്ടിലേക്ക് തിരിച്ചു. മാമന്റെ വീട്ടിലേക്ക് കയറവേ വണ്ടിയുടെ ശബ്ദം കേട്ട് കല്ലു ഓടി വന്നു. ദേവു വണ്ടിയിൽ നിന്നും ഇറങ്ങി അവളെ കെട്ടിപിടിച് ഉമ്മകൾ നൽകി ശേഷം അവളെയും എടുത്ത് ഒക്കത്ത് വെച്ച് ദേവൂവും ഞാനും വീട്ടിലേക്ക് കയറി.

 

“… നിങ്ങൾ എന്താ പിള്ളേരെ വൈകിയേ…” ചെന്നപാടെ മാമിയുടെ വക ചോദ്യം എത്തി.

 

“… വീട്ടിൽ കുറച്ച് പണി ഉണ്ടായിരുന്നു മാമി. അല്ലെ ദേവു…” അർത്ഥം വെച്ചുള്ള എന്റെ ചോദ്യം കേട്ടതും ദേവു നാണത്താൽ പൂത്തുലഞ്ഞു.

 

“…അമ്മയുടെ കഴുത്തിൽ എന്താ ചുവന്ന പാട്…” ദേവുവിന്റെ ഒക്കത്ത് ഇരുന്ന കല്ലു കഴുത്തിലേക്ക് ചൂണ്ടികൊണ്ട് ചോദിച്ചു.

 

“… അത് വല്ല പക്കിയും കടിച്ചത് ആവും…” തപ്പി തടഞ്ഞ് ദേവു എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

 

“…ഇത് ഒരുപാട് ഉണ്ടല്ലോ. ഇത്രയും കടിക്കും വരെയും അമ്മ അതിനെ ഒന്നും ചെയ്തില്ലേ…” കല്ലുവിന്റെ ചോദ്യത്തിന് മുന്നിൽ ദേവു കുഴഞ്ഞു.

 

“… അത് ഒരു പ്രേത്യേക തരം പക്കിയ മോളെ. കടിക്കുന്നത് നമ്മൾ അറിയേ ഇല്ല. അല്ലെ മോളെ…” മാമിയുടെ മുന വെച്ചുള്ള ചോദ്യം കെട്ട് ദേവു അങ്ങ് ഇല്ലാണ്ടായി.

 

“… മാമനെ കണ്ടില്ലല്ലോ. ഞാൻ ഒന്ന് നോക്കട്ടെ…” മാമന്റെ പേരും പറഞ്ഞ് ദേവു പതിയെ അവിടെന്ന് തടി തപ്പി.

 

“… ഇപ്പോഴല്ലേ നിങ്ങളുടെ പണി എന്തായിരുന്നെന്ന് മനസ്സിലായെ…” മാമി എന്നെ അടിമുടി നോക്കിക്കൊണ്ട് എനിക്കിട്ടും കുത്തി. ഞാൻ അതിന് ഒന്ന് ഇളിച്ചു കാട്ടി.

The Author

Nishinoya

വരികളിൽ ഞാൻ ഒളിപ്പിച്ച പ്രണയം നിൻ പുഞ്ചിരിയിൽ പൂത്തുലയും 💞

Leave a Reply

Your email address will not be published. Required fields are marked *