തുടക്കവും ഒടുക്കവും 4 [ശ്രീരാജ്] 261

മഞ്ജിമ യന്ത്രികമായി ഫാത്തിമയുടെ പിന്നാലെ നടന്നു. താഴെ തന്നെ ഉള്ള റൂമിൽ ഫാത്തിമയുടെ പിറകെ നടന്നു കയറിയ മഞ്ജു കണ്ടു വയസ്സായി തൊലി ചുളിഞ്ഞു കട്ടിലിൽ മുകളിലോട്ട് നോക്കി കിടക്കുന്ന സ്ത്രീയെ.

മൂത്രം പോവാൻ അടക്കം ട്യൂബ് ഇട്ടിരുന്ന സ്ത്രീയുടെ തലയുടെ അടുത്ത് തന്നെ ചെന്നു ഫാത്തിമ ഇരുന്നു നെറ്റിയിൽ ഉമ്മ വച്ചു കുറച്ച് കുശലന്വേഷണങ്ങൾ നടത്തി ഫാത്തിമ.

വാതിൽ തുറന്ന പെൺകുട്ടി റൂമിലേക്ക്‌ കടന്നു വന്നു. ഫാത്തിമ ആ കുട്ടിയോട് ഉമ്മാക്ക് ഭക്ഷണം കൊടുത്തോ, മരുന്ന് കൊടുത്തോ, പാഡ് മാറ്റിയോ എന്ന് എല്ലാം ചോദിച്ചു..

എല്ലാറ്റിനും ചെയ്തു എന്നുള്ള ഉത്തരം കിട്ടിയ ഫാത്തിമ തന്റെ ഉമ്മയോട് പോയി വരാട്ടോ എന്നു പറഞ്ഞു റൂമിൽ നിന്നും മഞ്ജിമയെ കൂട്ടി പുറത്തു ഇറങ്ങി. അതിനിടയിൽ ഫാത്തിമ പറഞ്ഞു : സ്ട്രോക് വന്നതാണ് 5 വർഷം മുൻപ്, അതിനു ശേഷം ഈ കിടപ്പാണ്. ഓർമ പോലും ഇല്ല..

പിറകെ വന്ന പെൺകുട്ടി ചോദിച്ചു : ഇത്ത, ഭക്ഷണം..

ഫാത്തിമ : വേണ്ട, പുറത്തു നിന്നും കഴിച്ചോണ്ട്. മഞ്ജുവിന് എന്തെങ്കിലും കുടിക്കാൻ എടുക്കു. ജ്യൂസ്‌ മതി.

ഫാത്തിമ : അല്ല മഞ്ജു ഫ്രഷ് ആവണ്ടേ.

മഞ്ജിമ : വീട്ടിൽ എത്തിയിട്ട്..

ഫാത്തിമ : സമയം ആവും അപ്പോഴേക്കും. ഇപ്പോഴേ 7 മണി അവറായി. പിന്നെ ഇന്ന് ഇളം ചൂട് വെള്ളത്തിൽ മേല് കഴുകാൻ മാത്രേ പാടൂ. തല നനക്കരുത്, അതെ പോലെ സോപ്പ് ഉപയോഗിക്കരുത്.

മഞ്ജു : മ്മ്..

ഫാത്തിമ : എന്നാൽ വാ…

ഫാത്തിമ മുന്നിൽ നടന്നു പിറകിലായി മഞ്ജുവും. പടികൾ കയറി മുകളിലേക്കു നടക്കുമ്പോൾ ചുവരിൽ തൂക്കിയിട്ടുള്ള വലിയ ഫോട്ടോ പോർട്രൈറ്റുകൾ നോക്കി. ഫാത്തിമ ഒന്ന് നിന്നു പറഞ്ഞു : ഇതാണ് മക്കൾ, ഫർഹാൻ, ഫിദ.. രണ്ട് പേരും ഡോക്ടറിനു പഠിക്കുന്നു..

ഫാത്തിമ നടപ്പ് തുടർന്നു, പിന്നെയും ഉണ്ടായിരുന്നു പോർട്രൈറ്റുകൾ, ഫാത്തിമ പേര് കേട്ട സിനിമ നടന്മാരുടെ ഒപ്പം ഉള്ള ചിത്രങ്ങൾ….

മുകളിൽ ഒരു റൂം തുറന്നു ഫാത്തിമക്ക് പിന്നാലെ മഞ്ജുവും ഉള്ളിൽ കയറി. അവിടെ ഉള്ള അറ്റാച്ഡ് ബാത്‌റൂമിൽ ആദ്യം തന്നെ കയറിയത് ഫാത്തിമ ആയിരുന്നു. ബാത്‌റൂമിൽ നിന്നും ഇറങ്ങി ഫാത്തിമ പറഞ്ഞു : ടെമ്പേരചർ സെറ്റ് ചെയ്തിട്ടുണ്ട്. 5 മിനിറ്റ് വെള്ളം ചൂടാവും. ഒരു ടവൽ എടുത്തു കയ്യിൽ കൊടുത്തു ഫാത്തിമ പറഞ്ഞു : പറഞ്ഞത് മറക്കരുത് തല നനക്കരുത്, സോപ്പ് ഉപയോഗിക്കരുത്. ഏകദേശം ഒന്ന് ഒന്നര ലക്ഷം രൂപയുടെ വർക്ക്‌ ആണ് മഞ്ജിമയെ ഇന്ന് ചെയ്തിട്ടുള്ളത്…

25 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  2. പുതിയ അയൽക്കാർ തുടരാൻ പറ്റുമോ…ഈ സൈറ്റിലെ തന്നെ ബെസ്റ്റ് കഥകളിൽ ഒന്നായിരുന്നു…സ കഥ വായിച്ച ആർക്കും തന്നെ പാർവതിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…ഈ കഥയുടെ ഒപ്പം തന്നെ അത് കൂടി എഴുതിയാൽ ബോണസ് കിട്ടിയ പോലെ ആയേനെ…ഒരു മറുപടി പ്രതീക്ഷിക്കുന്നു

    1. ശ്രീരാജ്

      ഉറപ്പ് പറയുന്നില്ല. പക്ഷെ നോക്കാം

      1. അത് വേറെ ലെവൽ ഐറ്റം ആയിരുന്നു… താങ്കളുടെ ഉറപ്പ് തന്നെ പ്രതീക്ഷിക്കുന്നു…ഒരു 2 വീക്ക്സിനുള്ളിൽ അതിൻ്റെ ഒരു പാർട്ട് വന്നാൽ പോളിച്ചേനെ…

  3. വളരെ നല്ല അവതരണ ശൈലി. Build ഉം കൊള്ളാം. ഞാൻ ആദ്യം മുതൽ ഒറ്റ ഇരിപ്പിന് വായിച്ചു. ഗംഭീരം!!!?. അടുത്ത ഭാഗം ഉടനെ ഉണ്ടാവുമോ. കാത്തിരിക്കുന്നു.
    സസ്നേഹം

  4. വളരെ പതുക്കെ സീൻ ബിൽഡ് അപ്പ്‌ ചെയ്ത് ഇവിടെ വരെ നല്ല രീതിയിൽ എത്തിച്ച ശ്രീ…
    നിങ്ങൾ നല്ലൊരു എഴുത്തുകാരൻ ആണ്.. വായിക്കുന്ന എല്ലാവർക്കും നല്ല ഫീൽ തരുന്ന രീതിയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ഈ കഥയിൽ ഇവിടെ മാത്രം ഒതുങ്ങരുത്…
    ഈ ചാപ്റ്ററിൽ ഒരു വാക്ക് പോലും അധികമില്ല… കുറവുമില്ല… നല്ല മിതത്വം ഉള്ള എഴുത്ത്….
    ഈ കഥ ഒത്തിരി നാളുകൾ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു… എന്നാലും എനിക്കറിയാം നിങ്ങൾ കറക്റ്റ് ആയി വേണ്ട സ്ഥലത്ത് ഇത് നിർത്തും എന്ന്… വായനക്കാർ എത്ര പറഞ്ഞാലും നിങ്ങൾക്ക് ഈ കഥ തീർക്കണം എന്ന് തോന്നുന്ന വിധത്തിൽ നിർത്തുക തന്നെ വേണം…
    കഥക്കാരന് കൂപ്പുകൈ…. ?

  5. പ്രിയ ശ്രീ…ക്ഷമ ചോദിക്കുന്നു കഴിഞ്ഞ ഭാഗത്തെ കമൻറിന്… പുലി പതുങ്ങിയത് എന്തിനായിരുന്നു എന്ന് വേണ്ടവണ്ണം തിരിച്ചറിഞ്ഞിരുന്നില്ല അപ്പോൾ.

    മഞ്ജുവിനെപ്പോലെ ഉള്ളിൽ ചിരിച്ച് റിലാക്സ്ടായി നീണ്ടു നിവർന്ന് ആ പ്രസിഡൻഷ്യൽ സ്യൂട്ടിൽ കിടക്കാം ഈ അധ്യായം എഴുതി തീർത്ത ശ്രീരാജിനും ഈ സൈറ്റിലെ യുവരാജാവായി.

    നീണ്ട നാൾ വാണാലും പ്രഭോ…

  6. ഇപ്പോൾ എന്താ ഉണ്ടായേ? വിവരിക്കാൻ വാക്കുകളില്ല. വളരെ നല്ല ഒരു യജ്ഞം. ഓരോ വാക്കിലും വാചകത്തിലും അറിയാത്ത ഒരു തരം വികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സത്താർ ഇക്കയും മഞ്ജിമയുമായുള്ള രംഗങ്ങൾ (നേരത്തെ ഫാത്തിമ പറഞ്ഞതിൽ നിന്നും വഴിമാറ്റി മഞ്ജിമ) വളരെ ഹൃദ്യമായി, കിടിലനായി.
    ആസ്വാദ്യകരവും ഉദ്വേഗഭരിതവുമായ തുടർ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. പ്രീതിയും ഞാനും ❤️

  7. വായിച്ചു. ആസ്വദിച്ചു എന്ന് പറയുന്നതാവും ശരി. ലോകം കീഴടക്കാനുള്ള പെൺപുലിയുടെ നിശ്ചയദാർഢ്യം കണ്ടു. ആണിനെ അടിമയാക്കുന്ന പെണ്ണിന്റെ കൗശലതയും. അത്രയേറെ പ്രിയപ്പെട്ട കഥകളിൽ ഒന്നായി മഞ്ജിമയുടെ കഥയും ചേക്കേറുന്നു. ആശംസകൾ ശ്രീരാജ്. സ്നേഹം മാത്രം ?

  8. adipoli ??

  9. If you started something you should finish this…that what a writer should have…

  10. പൊളിച്ചു ❤️?

    ഫാത്തിമയുടെ charecter കുറച്ചു മിസ്റ്ററി ആണ് ?

    1. ശ്രീരാജ്

      ഫാത്തിമ അങ്ങിനെ തന്നെ നിൽക്കട്ടെ. അത് കൂടെ എഴുതാൻ തുടങ്ങിയാൽ ഇടക്ക് വച്ചു തലക്കു വട്ടായി നിർത്തി പോകേണ്ടി വരും..

      1. പ്രീതിയും ഞാനും ബാക്കി ഭാഗം പ്രതീക്ഷിക്കാമോ

        1. ശ്രീരാജ്

          പ്രീതിയും ഞാനും, ഞാൻ വേറെ ഒരു സൈറ്റിൽ ഇംഗ്ലീഷിൽ കംപ്ലീറ്റ് ചെയ്ത കഥ ആണ്. ഇവിടെ ചില മാറ്റങ്ങൾ വരുത്തി പോസ്റ്റ്‌ ചെയ്തപ്പോൾ, അറ്റവും തെറ്റവും മുട്ടാതെ ആയി. അങ്ങിനെ സ്റ്റോപ്പ്‌ ചെയ്യേണ്ടി വന്നു.. എന്തായാലും ഇതു കംപ്ലീറ്റ് ചെയ്ത ശേഷമേ വേറെ ആലോചിക്കുന്നുള്ളു എന്തും.

          1. Link തരാമോ

        2. ശ്രീരാജ്

          വേറെ ഒരു കാര്യം ഉള്ളത്, അതെ തീമിൽ രണ്ടോ മൂന്നോ കഥ, കുട്ടേട്ടനിൽ വന്നു കഴിഞ്ഞു. അത് ഇനി തുടരേണ്ട ആവശ്യം ഉണ്ടോ?..

    2. കഥയിൽ പുതുമയില്ലങ്കിലും
      താങ്കളുടെ രചനനയും ശൈലിയും വളരെ ആസ്വാദ്യകരമാണ്.
      ഡയലോഗ് കൂടിയതുകൊണ്ട് ഒരു കുഴപ്പോമില്ല.
      ഞാൻ ഡയലോഗുകളാണ് ആസ്വദിച്ച് വായിക്കാറ്.
      തുടർന്നും വായനക്കാരെ അനുഭൂതിയുടെ ആഴങ്ങളിലേക്ക് ആനയിച്ചാലും.

  11. ഒന്നും പറയാനില്ല..കിടു..അടുത്ത ഭാഗതിനായി കട്ട വെയ്റ്റിംഗ്..

  12. ശ്രീരാജ്

    2 പാർട്ടുകൾ കൂടെ, ഞാൻ കുറെ കാലങ്ങൾ ആയി ചിന്തിച്ചു വച്ച ക്ലൈമാക്സിലേക്ക് എത്തും എന്ന് വിശ്വസിക്കുന്നു

  13. നൈസ്

  14. 62 പേജുകളോടെ നാളം ഭാഗം. ഇത് മിന്നിക്കുമല്ലോ ശ്രീരാജ്. വായിച്ച ശേഷം അഭിപ്രായം അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *