ടോക്സിക് [സാത്യകി] 65

 

‘ നീ ഈ അടുത്ത് വല്ലോം ന്യൂസ്‌ കണ്ടിരുന്നോ..?

പെരിയവർ രോഹനോട് ചോദിച്ചു

 

‘ന്യൂസ്‌.. ന്യൂസ്‌ ഞാൻ അങ്ങനെ കാണാറില്ല.. എന്താ പെരിയപ്പാ…?

രോഹൻ ചെറുതായ് വിയർക്കാൻ തുടങ്ങി

 

‘ന്യൂസ്‌ കണ്ടില്ലെങ്കിലും നീ അറിഞ്ഞിരിക്കുമല്ലോ ഒരു സിനിമ നടി ലഹരി ഉപയോഗിച്ച് ക്രിട്ടിക്കൽ ആയിട്ട് icu വിൽ കിടക്കുന്ന വിവരം..? എന്താ അവളുടെ പേര്…?

പെരിയവർ അറിയാത്തത് പോലെ ചോദിച്ചു

 

‘നിഖിത…’

രോഹൻ മുഖത്ത് നോക്കാതെ അവളുടെ പേര് പറഞ്ഞു

 

‘അവളെ നീ നേരിട്ട് അറിയുമോ..?

പെരിയവർ ചോദിച്ചു

 

‘ഇല്ല…’

രോഹൻ നുണ പറഞ്ഞു

 

‘മുഖത്ത് നോക്കി സത്യം മാത്രം പറയണം…’

പെരിയവർ പറഞ്ഞു

 

‘അത്.. അറിയാം.. പരിചയം ഉണ്ട്..’

രോഹൻ പറഞ്ഞു

 

‘നീ അവൾക്ക് “മദനം” കൊടുത്തിരുന്നോ…?

പെരിയവർ കാര്യത്തിലേക്ക് വന്നു

 

‘ഉ.. ഉവ്വ്..’

കള്ളം പറഞ്ഞാൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് അറിയുന്നത് കൊണ്ട് രോഹൻ സത്യം പറയാൻ തുടങ്ങി

 

‘എത്ര തവണ…?

പെരിയവർ പിന്നെയും ചോദിച്ചു

 

‘ഒരു വട്ടം…’

രോഹൻ അത് പറഞ്ഞു തീർന്നതും ഒരു ചീറ്റപ്പുലിയുടെ വേഗത്തിൽ പെരിയവർ ഇരുന്നിടത്തു നിന്ന് എണീറ്റ് രോഹനെ ആഞ്ഞു ചവിട്ടി..

 

വൃദ്ധനായ അയാളുടെ ചവിട്ടിൽ യുവാവായ രോഹൻ പിന്നിലേക്ക് തെറിച്ചു വീണു.. ഒരു നിമിഷം തന്റെ ശ്വാസം നിലച്ചത് പോലെ രോഹന് തോന്നി. ശ്വാസം തിരിച്ചു കിട്ടിയപ്പോ നെഞ്ചിൽ നല്ല വേദന അവന് തോന്നി. കൈ കൊണ്ട് അവൻ നെഞ്ച് ഒന്ന് തടവി

 

‘കഴുവേറി.. മുഖത്ത് നോക്കി കള്ളം പറയുന്നോ…?

The Author

sathyaki

2 Comments

Add a Comment
  1. ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

    എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി

  2. ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Leave a Reply

Your email address will not be published. Required fields are marked *