ടോക്സിക് [സാത്യകി] 66

 

‘ഞാൻ പിന്നെ എന്ത് ചെയ്യണം. അടിയും വാങ്ങിയിട്ട് അവളുടെ സാമാനം ശരിയാക്കി കൊണ്ട് കൊടുത്തു കാലിൽ വീഴണോ..?

ഞാൻ സങ്കടം കലർന്ന അരിശത്തിൽ ചോദിച്ചു

 

‘നീ കാൽ പിടിക്കേണ്ട.. മാപ്പും പറയണ്ട.. അത് നന്നാക്കാൻ ഞാൻ കൊടുത്തു വിട്ടിട്ടുണ്ട്. വൈകിട്ട് അത് കിട്ടുമ്പോ നീ തന്നെ അവരുടെ കയ്യിൽ കൊണ്ട് കൊടുത്താൽ മാത്രം മതി. മാപ്പും ഒന്നും പറയണ്ട.. അത്രയും പറ്റുമോ…?

സാർ എന്നോട് ചോദിച്ചു..

ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.. അത്രയും താഴ്ന്നു കൊടുക്കേണ്ട എന്നായിരുന്നു എന്റെ തീരുമാനം.. അഭിമാനം ആണ് വലുത്..

 

എന്റെ തീരുമാനം മനസിലാക്കി ആകണം സാർ എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് എന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

‘ഇത് സിനിമായാണ് ബാലു.. എന്നും അവൾ മുകളിലും നീ താഴെയും ആയിരിക്കില്ല.. അത് മാറി മറിഞ്ഞു വരും.. നിന്റെ പ്രായത്തിനേക്കാൾ എക്സ്പീരിയൻസ് ഉള്ള ഒരു ഫീൽഡ് ഔട്ട്‌ ഡയറക്ടർ പറയുന്ന വാക്കാണ്.. ഇവിടെ ഒരു കടവും വീടാതെ തിരിച്ചു പോകില്ല…’

സ്വയം ഒന്ന് പരിഹസിച്ചു തമാശ രൂപേണ ഗോവർദ്ധൻ സാർ എന്നോട് അത് പറഞ്ഞു.. അത്രയും നേരം അവർക്ക് വഴങ്ങി കൊടുക്കാതെ ഇരുന്ന എന്റെ മനസ്സ് പെട്ടന്നൊന്ന് ചാഞ്ചാടി. എന്റെ ദിവസം വരുമെന്നോ..? അങ്ങനെ ഒന്ന് ഉണ്ടാകുന്നത് ഓർത്തപ്പോ എന്റെ മനസ്സ് ഒന്ന് ശാന്തമായി.. സാർ പറഞ്ഞത് അനുസരിക്കാൻ ഞാൻ തീരുമാനിച്ചു

 

ലാപ്പ് ശരിയാക്കി കിട്ടിയത് വൈകുന്നേരം ആണ്. അതുമായി ഞാൻ G spot ലേ അവളുടെ റൂമിൽ കാണാൻ ചെന്നു. എന്റെ ഒപ്പം സുനിയും ഉണ്ടായിരുന്നു.. സന്ധ്യ കഴിഞ്ഞു ഏഴര ആയപ്പോൾ ആണ് ഞങ്ങൾ അവിടെ എത്തിയത്. പക്ഷെ മാഡം ബിസി ആണ് വെയിറ്റ് ചെയ്യാനാണ് റിസപ്ഷനിൽ നിന്നും ഞങ്ങളോട് പറഞ്ഞത്..

The Author

sathyaki

2 Comments

Add a Comment
  1. ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

    എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി

  2. ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Leave a Reply

Your email address will not be published. Required fields are marked *