‘എന്റെ കയ്യിൽ ഉണ്ടോന്ന് നോക്കട്ടെ…’
സുനി അവന്റെ പോക്കറ്റ് പരതി..
‘എന്താടാ താമസിച്ചത്…?
പെട്ടന്നാണ് സനൂപേട്ടൻ വാതിൽ തുറന്നത്.. മൂപ്പര് ഉറങ്ങി ഇല്ലെ..?
‘മറ്റേ താരയുടെ കേസ് ഞാൻ പറഞ്ഞില്ലേ.. അതാണ് താമസിച്ചത്..’
സുനി ആണ് മറുപടി കൊടുത്തത്
‘ആ ദേ.. താക്കോൽ എന്റെ കയ്യിൽ ഉണ്ട്..’
സുനി പോക്കറ്റിൽ നിന്ന് താക്കോൽ എടുത്തു
‘സനൂപേട്ടാ.. കുറച്ചു വെള്ളം തരുമോ..?
ഞാൻ ആകെ പരവേശപ്പെട്ടു നിൽക്കുക ആയിരുന്നു
‘എന്താടാ.. ആകെ വല്ലാതെ ആയിട്ടുണ്ടല്ലോ നീ.. വാ.. അകത്തേക്ക് വാ..’
സനൂപേട്ടൻ എന്നെ അകത്തേക്ക് ക്ഷണിച്ചു. റൂം തുറക്കാതെ സുനിയും എന്റെ ഒപ്പം അകത്തേക്ക് വന്നു..
‘നിങ്ങൾ എന്താ ഉറങ്ങാതെ ഇരുന്നത് ഇത്രയും നേരം ആയിട്ട്…?
സുനി അകത്തു കയറി കട്ടിലിൽ ഇരുന്നു സനൂപേട്ടനോട് ചോദിച്ചു
‘എടാ വൈഫിന്റെ അമ്മാവൻ മരിച്ചു.. ഞാൻ വെളുപ്പിനെ ട്രെയിൻ ൽ കോട്ടയം വരെ പോകുവാ.. അതാണ് ഉറങ്ങാഞ്ഞത്.. ഇനി മൂന്നാല് ദിവസം കഴിഞ്ഞേ വരൂ..’
സനൂപേട്ടൻ എനിക്ക് ഒരു ഗ്ലാസിൽ വെള്ളവുമായി വന്നു.. ഞാൻ ഗ്ലാസ്സ് വാങ്ങി ഒറ്റ വലിക്കു കുടിച്ചു തീർത്തു..
‘കുറച്ചൂടെ…’
ഞാൻ പിന്നെയും വെള്ളം ചോദിച്ചു. സനൂപേട്ടൻ പിന്നെയും വെള്ളം ഗ്ലാസ്സിലേക്ക് ഒഴിച്ചു..
‘ഇവനെന്ത് പറ്റിയെടാ..?
സനൂപേട്ടൻ സുനിയോട് ചോദിച്ചു
‘അറിയില്ല.. ഇവന്റെ പേഴ്സ് കളഞ്ഞു പോയി. ഇനി അതിന്റെ ആണോ.. പക്ഷെ ഹോട്ടൽ മുതൽ ഇവൻ ഇങ്ങനെ ആണ്.. എന്തോ കണ്ടു പേടിച്ച പോലെ..’

എൽ ഡൊറാഡോ അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ithinte backy eppo varum ?
ഇനി ഇതാണ് എഴുതുന്നെ
അണ്ണാ we are waiting……!
el Dorado nirthiyo?
അളിയോ, എവിടാടാ, തിരക്ക് ആണേൽ അത് പറ അളിയാ….. ബാക്കി അപ്ഡേഷൻ പറ എന്നേ….
എൽ ഡൊറാഡോ അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
sathyaki ചതിക്കരുത് el dorado kk വേണ്ടി കൊറേ ആയി കാത്തിരിക്കുവാ പകുതി ക്ക് ഇട്ടിട്ട് പോവില്ല എന്ന് പ്രതീക്ഷയോടെ ഇതും വായിച്ചു തുടങ്ങുവാ eldorado ye കൈ വിടല്ലേ 🙂
el Dorado എന്താ വരാതെ വെയിറ്റിംഗ് 😊
super😊
bakki evide myle