‘കള്ളൻ.. കള്ളൻ..’
ഞാൻ അതിനിടയിൽ വിളിച്ചു കൂവി.. അവൻ എന്നെ ആക്രമിക്കാൻ തുനിയുമ്പോ എല്ലാം പറ്റുന്ന പോലെ അടുത്തുള്ള ഡോറുകളിൽ ഞാൻ തട്ടി.. കള്ളൻ അപ്പോളും എന്നെ വിടാതെ ആക്രമിച്ചു കൊണ്ടിരുന്നു. പക്ഷെ അവന്റെ കത്തിക്ക് ഇത് വരെ എന്നെ തൊടാൻ കഴിഞ്ഞിട്ടില്ല. ഞാൻ പിന്നിലോട്ട് പരമാവധി നീങ്ങി നീങ്ങി ആണ് മൂവ് ചെയ്തത്..
ഞാൻ വിളിച്ചു കൂകുക കൂടി ചെയ്തതോടെ കള്ളന്റെ പ്രധാന ലക്ഷ്യം ഇവിടെ നിന്നും എങ്ങനെ എങ്കിലും പുറത്തു കടക്കുക എന്നത് മാത്രം ആയിരുന്നു.. അവന്റെ ശ്രദ്ധ എന്നിൽ നിന്നും രക്ഷപ്പെടുന്നതിലേക്ക് ആയി.. ആ സമയത്തു ഞാൻ അവന്റെ കത്തി പിടിച്ച കയ്യിലേക്ക് കാൽ നീട്ടി ഒന്ന് ചവിട്ടി.. കള്ളന്റെ കയ്യിൽ നിന്നും കത്തി ദൂരേക്ക് തെറിച്ചു പോയി..
ഇതാണ് അവസരം.. ഞാൻ കള്ളനെ കടന്നു പിടിച്ചു.. പക്ഷെ അയാൾ നല്ല ആരോഗ്യവാൻ ആയിരുന്നു.. ശരീരം നന്നായി ഒന്ന് കുതറിച്ചപ്പോൾ എന്റെ പിടുത്തം ഒന്ന് അയഞ്ഞു
.. ആ സമയത്ത് അയാൾ മുന്നിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചു.. പുറകെ ഓടി ചെന്ന ഞാൻ മുന്നിലേക്ക് ആഞ്ഞു ചാടി അവന്റെ മുതുകിൽ ചവിട്ടി..
ഞങ്ങൾ രണ്ട് പേരും താഴേക്ക് വീണു. അവൻ കുറച്ചു മുന്നോട്ടു തെറിച്ചാണ് വീണത്.. എന്റെ ചവിട്ടിൽ അവന്റെ സഞ്ചി മുന്നോട്ടു തെറിച്ചു വീണു. സഞ്ചി നിലത്ത് വീണപ്പോ എന്തോ പാട്ട പോലെ ഒന്ന് നിലത്തു വീണത് പോലെ ഒരു ശബ്ദം ഞാൻ കേട്ടു.. മോഷണവസ്തു ആണ്.. എന്താണോ ആവൊ…?
സഞ്ചി കയ്യിൽ നിന്ന് പോയതും അവന് വെപ്രാളം ആയി.. നിലത്തു നിന്ന് പിടഞ്ഞു എഴുന്നേറ്റ് അവൻ മുന്നോട്ടു ഓടാൻ ശ്രമിച്ചു.. സഞ്ചി എടുക്കാൻ ആവണം. പക്ഷെ ഞാൻ പിന്നെയും അവനെ കടന്നു പിടിച്ചു.

എൽ ഡൊറാഡോ അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ithinte backy eppo varum ?
ഇനി ഇതാണ് എഴുതുന്നെ
അണ്ണാ we are waiting……!
el Dorado nirthiyo?
അളിയോ, എവിടാടാ, തിരക്ക് ആണേൽ അത് പറ അളിയാ….. ബാക്കി അപ്ഡേഷൻ പറ എന്നേ….
എൽ ഡൊറാഡോ അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
sathyaki ചതിക്കരുത് el dorado kk വേണ്ടി കൊറേ ആയി കാത്തിരിക്കുവാ പകുതി ക്ക് ഇട്ടിട്ട് പോവില്ല എന്ന് പ്രതീക്ഷയോടെ ഇതും വായിച്ചു തുടങ്ങുവാ eldorado ye കൈ വിടല്ലേ 🙂
el Dorado എന്താ വരാതെ വെയിറ്റിംഗ് 😊
super😊
bakki evide myle