ടോക്സിക് [സാത്യകി] 68

 

പെരിയവരുടെ നിലവിളി ആ ഫ്ലോർ മുഴുവൻ വിറങ്ങലിച്ചു.. അത് കേട്ട് ഉണർവോടെ ഉണ്ടായ ഒരേയൊരാൾ ചിലപ്പോൾ ബാലു ആയിരിക്കും..

 

പെരിയവരുടെ മുറിയുടെ മുന്നിൽ എത്തുന്നതിനു മുമ്പ് തന്നെ ബാലു ആ അലർച്ച കേട്ടു.. രതിയിലെ ശബ്ദം ആണെന്ന് ആദ്യം ബാലുവിന് തോന്നി.. പക്ഷെ എന്തൊ ഒരു അപാകത ഉണ്ട് ആ അലർച്ചയിൽ.. ബാലു വേഗം പെരിയവരുടെ മുറിയുടെ അടുത്തേക്ക് നടന്നു..

 

ഡോറിന് മുന്നിൽ എത്തിയപ്പോ ആണ് ആരോ പെട്ടന്ന് പുറത്തേക്ക് ഓടി വന്നത്.. ബാലു അയാളെയോ അയാൾ ബാലുവിനെയോ പ്രതീക്ഷിച്ചിരുന്നില്ല.. അത് കൊണ്ട് രണ്ടു പേരും ഇടിച്ചു നിലത്തേക്ക് വീണു..

 

വീണിടത്തു നിന്ന് ബാലു പെട്ടന്ന് ചാടി എഴുന്നേറ്റ്.. ഇതാരാണ്.. പെരിയവർ അല്ല. ഒരു ചെറുപ്പക്കാരൻ ആണ്.. നല്ല ഉയരം.. നല്ല ശരീരം.. മുഖം കാണാൻ വയ്യ.. മുഖം മൂടി ഉണ്ട്..

മുഖം മൂടി ഈ സമയത്തു വരുന്നത് ആരാണ്..? ഞാൻ ആലോചിച്ചു.. കള്ളൻ തന്നെ. അവന്റെ കയ്യിൽ ഒരു ചെറിയ സഞ്ചി പോലൊരു ബാഗ് ഉണ്ട്.. ശബരിമലക്ക് കൊണ്ട് പോകുന്ന തോൾ സഞ്ചി പോലെ ഒന്ന്.. അപ്പോൾ കള്ളൻ തന്നെ.. ഞാൻ ഉറപ്പിച്ചു..

 

ഞാൻ ചിന്തിച്ചത് തന്നെ അയാളും ചിന്തിച്ചിരിക്കണം. അതിനാലാവണം എഴുന്നേറ്റ ഉടനെ തന്നെ അവൻ എന്നെ ആക്രമിക്കാൻ ശ്രമിച്ചത്.. അത് പ്രതീക്ഷിച്ചത് കൊണ്ട് അവന്റെ അടിയിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറി.. അപ്പോൾ അവൻ പിന്നെയും മുന്നോട്ടു വന്നു എന്നെ ആക്രമിക്കാൻ തുടങ്ങി..

 

തിരിച്ചു അങ്ങോട്ട്‌ അടിക്കാൻ ഞാൻ ചിന്തിച്ചു എങ്കിലും അവന്റെ കയ്യിൽ ഒരു കഠാര ഞാൻ ശ്രദ്ധിച്ചിരുന്നു. പരമാവധി അതിൽ നിന്ന് ഒഴിവാകാൻ ആണ് ഞാൻ ശ്രമിച്ചത്..

The Author

sathyaki

2 Comments

Add a Comment
  1. ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

    എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി

  2. ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Leave a Reply

Your email address will not be published. Required fields are marked *