ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee] 158

അതൊന്നും നോക്കാൻ പറ്റിയില്ല. അപ്പോയെക്കും ഞാൻ മഴ മുഴുവൻ നനഞ്ഞിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ ഞാൻ ആ  വീട്ടിൽ എത്തി. വീട് എന്ന് പറയാൻ പറ്റില്ല ഒരു ഓടിട്ട കെട്ടിടം. വരാന്തയും ഒരു മുറിയും അടുക്കളയും. മലക്ക് മുകളിൽ ഒരു പറക്ക് മുകളിൽ തുറസായ സ്ഥാലത് ആണ്‌ നിൽക്കുന്നത് എങ്കിലും മലയ്ക്ക് തഴെ നിന്നാൽ ഈ വീട് കാണാൻ പറ്റില്ല. കുട്ടുകാർ പറഞ്ഞു ഈ വീടിനെ പറ്റികെട്ടിട്ട് ഉണ്ട്. ഇടക്ക് ഇവിടെ ചാരായം വാറ്റും മറ്റും ഉണ്ടായിരുന്നു. പഴക്കം ഉണ്ടെങ്കിലും വലിയ നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ ആ വീടിന് ഇല്ലായിരുന്നു. ഞാൻ ആ വീടിന്റെ വരാന്തയിൽ കയറി നിന്നു. ഞാൻ നന്നായി നന്നായി നനഞ്ഞിരുന്നു. ഞാൻ കൈകൊണ്ട് തലമുടിയിലെ വെള്ളം തട്ടിമാറ്റാൻ നോക്കി കൊണ്ടിരുന്നു. എന്റെ ഉടുപ്പ് ഊരി പിഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ. ഞാൻ നിന്നിരുന്ന വീട്ടിലേക്ക്  ഒരു പെൺകുട്ടി ഓടി കേറി. അവൾ അവിടെ തറയിൽ ചുവരിൽ ചാരി ഇരുന്നു കൊണ്ട് കിതക്കുകയാണ്. കുറച്ചു കഴിഞ്ഞു അവൾ ചുറ്റും നോക്കുമ്പോൾ ആണ്‌ അവൾ എന്നെ കാണുന്നത്. അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു വരാന്തയുടെ ഒരറ്റത്ത് പോയി നിന്നു. ഞാൻ എന്റെ ഷർട്ട്‌ ഒന്നു കുടഞ്ഞിട്ട് അത്‌ എന്റെ തോളിൽ ഇട്ടു.

ഞാൻ ആ പെൺകുട്ടിയെ ഒന്നു നോക്കി. എവിടെയോ കണ്ടുമറന്നത് പോലെ. അവൾ  നന്നായി നനഞ്ഞിരുന്നു. ഒരു ടോപ്പും പാന്റും ആണ്‌ വേഷം . അവളുടെ ടോപ് നനഞ്ഞു അവളുടെ  ശരീരത്തോട് ഒട്ടി കിടക്കുകയാണ്. അവൾ അവിടെ നിന്നു ചെറുതായി വിറക്കുന്നുണ്ടായിരുന്നു. അവളുടെ  മുഖത്തു കൂടെ വെള്ളം ഒലിച്ചു ചുണ്ടിൽ വന്നു നിൽപ്പുണ്ട്. ആ ചുണ്ടുകൾ ചെറുതായി വിറക്കുന്നുണ്ട്. മഴയുടെ ശക്തി കൂടുന്നത് അല്ലാതെ കുറയുന്നില്ല. അവൾക്ക് എന്റെ രൂപവും. പിന്നെ ഷർട്ട്‌ ഇടാതെയുള്ള നിൽപ്പും കണ്ടിട്ട് പേടിതോന്നി കാണണം. അവൾ ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല.

” കൂട്ടി അവിടെ നിന്നു വീണ്ടും മഴ നനയാതെ അകത്തേക്ക് കേറി നിൽക്ക് ”

അവൾ എന്നെ ഒന്നു തിരിഞ്ഞു നോക്കി എന്നിട്ട് ആ വീടിന്റെ ചുവരിൽ ചാരി കൈകേട്ടി നിന്നു. അവൾ എന്നെ തിരിഞ്ഞു നോക്കിയ സമയത്ത് ഒരു മിന്നേറിഞ്ഞു ആ വെളിച്ചത്തിൽ അവളുടെ മുഖം ഞാൻ വെക്തമായി കണ്ടു.

” എടൊ തന്റെ ഫോട്ടോ അല്ലെ ആ കവലയിലെ ഫ്ലാക്സിൽ ഉള്ളത്…….. എന്തോ സ്ക്കോളർഷിപ്പ്…………. യുകെ ഇലേക്ക്……………  താൻ എന്താ ഇവിടെ ഒറ്റക്ക് ”

അവൾ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ഞാൻ  ഷർട്ട്‌ തോളിൽ നിന്ന് എടുത്ത് ശക്തിയിൽ ഒന്നു കുടഞ്ഞു എന്നിട്ട് അത്‌ അണിഞ്ഞു.

” എടൊ താൻ ആ ഡ്രൈവർ തോമസിന്റെ മകൾ അല്ലെ  റിൻസി………. എനിക്ക് പെട്ടെന്ന് ഓർമ വന്നിലായിരുന്നു……. എന്ന താൻ  പോകുന്നത് ”

” അടുത്ത ആഴ്ച ”

” ഇവിടെ എന്താ…….   കൂടെ ആരുണ്ടായിരുന്നു ”

” ഞാൻ പോകുന്നതിനു മുന്നേ കുട്ടുകാരെ ഒക്കെ ഒന്നും കണ്ടു യാത്ര പറയാം എന്ന് കരുതി ഇറങ്ങിയതാ. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ അതിന് പറ്റിയില്ല എന്നു വരും പോകാൻ കുറച്ചു കാര്യങ്ങൾ കൂടെ ശെരിയാക്കാൻ ഉണ്ട്……….

The Author

11 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ… സംഭവം കൊള്ളാട്ടോ… ഉഷാറായിരുന്നു….. ഇത് തുരണം…..അല്ലെ കഥ അപൂർണ്ണമായിപ്പോവും….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  2. നല്ല പ്ലോട്ട് ആണ് നല്ല രംഗങ്ങളും.നിങ്ങൾക്ക് വേണമെങ്കിൽ ഒരു പ്രണയ കഥയായി തുടരാം .ഫുൾ സപ്പോർട്ട്.❤️❤️???

  3. അടിപൊളി തുടർന്നും എഴുതുക കഥയിൽ നല്ലൊരു ഒരു ടീം ഉണ്ട് അതുകൊണ്ട് നല്ല രീതിയിൽ ഈ കഥ മുന്നോട്ടു പോകാൻ ഞാൻ ഉപകാരപ്പെടും നന്ദി നന്ദി നന്ദി.

  4. Nice perfect ?

  5. nannayittund bro..ethinte baaki kaanumo..avar onnikkunnathaayittu…

  6. കൊള്ളാം ?

  7. കറുമ്പൻ

    ഒരു ഓളമില്ല. ഭാഷയും പോരാ.. ഈ പെൺകുട്ടി അല്ലാതെ ആന്റിമാർ ഒന്നുമില്ലേ നിന്റെ കയ്യിൽ.

  8. Baakki ezhuthumo

  9. രാജുനന്ദൻ

    പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ഒരു ഫാന്റസി , നന്നായി എഴുതിയിരിക്കുന്നു

  10. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law