ട്രാപ്പ്ഡ് ഇൻ ഹെവൻ [Danmee] 158

റിൻസി ഓരോന്ന് പറഞ്ഞു വീണ്ടും കരഞ്ഞുകൊണ്ടിരിക്കുകയാണ്. എനിക്ക് തലപെരുക്കുന്നത് പോലെ തോന്നി.

മണിക്കുറുകൾ കടന്നു പോയി. എനിക്ക് നല്ല വിശപ്പ് തോന്നി. അപ്പോഴാണ് അകത്തു കണ്ട തേങ്ങകളെ കുറിച്ച് ഓർമ വന്നത്  ഞാൻ വീടിനുള്ളിൽ കയറി അവിടെ കുട്ടിയിട്ടിരുന്ന തേങ്ങകളിൽ ഒന്നു കൈയിൽ എടുത്തു. അവിടെ കിടന്നിരുന്ന സാധനങ്ങൾക്കിടയിൽ കത്തിയോ മറ്റോ ഉണ്ടോ ഉണ്ടോ എന്ന് ഞാൻ അരിച്ചു പെറുക്കി. അപ്പോഴാണ് ഒരു ചാക്കിൽ കുറച്ചു ശർക്കര ഇരിക്കുന്നത് കണ്ടത്. വറ്റാനും മറ്റും ആരെങ്കിലും കൊണ്ടു വെച്ചതായിരിക്കും. ഞാൻ പിറകുവശത്തേക്കുള്ള വാതിൽ തള്ളിതുറക്കാൻ നോക്കി. അൽപം ബലം പ്രയോഗിക്കേണ്ടിവന്നെങ്കിലും അത്‌ തുറന്നു. അവിടെ കുറച്ചു ഓലയും വിറകും കിടപ്പുണ്ട്. കത്തിയോ മൂർച്ച ഉള്ള മറ്റൊന്നും ഞാൻ കണ്ടില്ല. ഞാൻ നിരാശനായി തിരിഞ്ഞു നടന്നു .അപ്പോൾ ഒരു മരകഷണത്തിൽ കാൽ തട്ടി വീഴാൻ പോയി. ഞാൻ കതകിൽ പിടിച്ചു നിന്നു.
ഞാൻ അപ്പോൾ വന്ന ദേഷ്യത്തിന് ആ മരകഷ്ണം കാൽ കൊണ്ടു തട്ടി മാറ്റി. അപ്പോഴാണ് ഞാൻ അത്‌ ശ്രെദ്ധിക്കുന്നത്. അത്‌ വെറും ഒരു മരകഷ്ണം അല്ല       പഴയ  മോഡൽ ചിരവ ആയിരുന്നു. ആതിന്റ പകുതിയിൽ കൂടുതൽ കത്തിപോയിട്ടുണ്ട് . ഞാൻ  അത്‌ കയ്യിൽ എടുത്തു അതിന്റെ അറ്റത് തീരുമ്പ് പിടിച്ചത് ആണെങ്കിലും ചിരവ ഉണ്ടായിരുന്നു. ചിരവയുടെ നാക്ക് പകുതി ഒടിഞ്ഞു പോയിട്ട് ഉണ്ട്. ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന തേങ്ങ തറയിൽ  ഇട്ട്. രണ്ട് കൈകൊണ്ടും ചിരവയിൽ പിടിച്ചു തേങ്ങയിലേക്ക് ആഞ്ഞു കുത്തി. രണ്ടാമത്തെ കുത്തിനു അതിൽ നിന്നും വെള്ളം വരാൻ തുടങ്ങി. ഞാൻ ചിരവ താഴെ ഇട്ട്  തേങ്ങ കയ്യിൽ എടുത്ത് പൊക്കി പിടിച്ചു. അതിൽ നിന്നും ഇറ്റ് വീണുകൊണ്ടിരുന്ന തേങ്ങ വെള്ളം കുടിച്ചു. വെള്ളം കഴിഞ്ഞു എന്ന് തോന്നിയപ്പോൾ. ഞാൻ ചിരവ കൊണ്ട് തോണ്ട് പൊതിച്ചു മാറ്റി. തേങ്ങ കൈയിൽ എടുത്ത് ഞാൻ ഫിത്തിയിൽ ഇടിച്ചു പൊട്ടിച്ചു. അതിൽ നിന്നും ഞാൻ തേങ്ങ കടിച്ചു തിന്നുകൊണ്ട് മുൻപിലേക്ക് വന്ന് അവിടെ ഉണ്ടായിരുന്ന ശർക്കര ചാക്കിൽ നിന്നും ഒരെണ്ണം എടുത്ത് കടിച്ചു നോക്കി. അത്‌ കേടായി തുടങ്ങിയിരുന്നു എങ്കിലും ഞാൻ തെങ്ങയും കൂട്ടി കഴിച്ചു.  ചിരട്ട ഒക്കെ അവിടെ തന്നെ വെച്ച് ഞാൻ പുറത്തേക്ക് വന്നു. അപ്പോഴാണ് ഞാൻ റിൻസിയുടെ കാര്യം ഓർത്തത് അവളും ഒന്നും കഴിച്ചിട്ടില്ല. ഞാൻ അകത്തു കയറി ഒരു തേങ്ങ കൂടി പൊതിച്ചു. എന്നിട്ട് ചിരട്ടയിലെ കണ്ണുകളിൽ ഒന്നിൽ തുള ഇട്ടു.

അവിടെ കരഞ്ഞു കലങ്ങിയ കണ്ണുകളും ആയി ഇരിക്കുന്ന റിൻസിക്ക് നേരെ ഞാൻ തേങ്ങ നീട്ടി.

” ഇന്നാ ഇത് കുടിക്കു………  എന്നിട്ട് അത്‌ പൊട്ടിച്ചു കഴിച്ചോളൂ ”

അവൾ എന്നെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു.

” എനിക്ക് വേണ്ട……… എനിക്ക് വീട്ടിൽ പോയാൽ മതി ”

” ആദ്യം  നീ ഇത് കുടിക്ക്……… അല്ലെങ്കിൽ പട്ടിണി കിടന്നു ചാവും…………….. നീ പേടിക്കണ്ട   കഴിഞ്ഞ പ്രളയത്തിന്    ഹെലികോപ്റ്റർ ഒക്കെ വന്നല്ലേ ആളുകളെ കൂട്ടികൊണ്ട് പോയത്………… അങ്ങനെ ആരെങ്കിലും എങ്ങനെയെങ്കിലും

The Author

11 Comments

Add a Comment
  1. ചാക്കോച്ചി

    മച്ചാനെ… സംഭവം കൊള്ളാട്ടോ… ഉഷാറായിരുന്നു….. ഇത് തുരണം…..അല്ലെ കഥ അപൂർണ്ണമായിപ്പോവും….. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  2. നല്ല പ്ലോട്ട് ആണ് നല്ല രംഗങ്ങളും.നിങ്ങൾക്ക് വേണമെങ്കിൽ ഒരു പ്രണയ കഥയായി തുടരാം .ഫുൾ സപ്പോർട്ട്.❤️❤️???

  3. അടിപൊളി തുടർന്നും എഴുതുക കഥയിൽ നല്ലൊരു ഒരു ടീം ഉണ്ട് അതുകൊണ്ട് നല്ല രീതിയിൽ ഈ കഥ മുന്നോട്ടു പോകാൻ ഞാൻ ഉപകാരപ്പെടും നന്ദി നന്ദി നന്ദി.

  4. Nice perfect ?

  5. nannayittund bro..ethinte baaki kaanumo..avar onnikkunnathaayittu…

  6. കൊള്ളാം ?

  7. കറുമ്പൻ

    ഒരു ഓളമില്ല. ഭാഷയും പോരാ.. ഈ പെൺകുട്ടി അല്ലാതെ ആന്റിമാർ ഒന്നുമില്ലേ നിന്റെ കയ്യിൽ.

  8. Baakki ezhuthumo

  9. രാജുനന്ദൻ

    പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ഒരു ഫാന്റസി , നന്നായി എഴുതിയിരിക്കുന്നു

  10. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law