?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 261

കൈക്കു  മുകളിൽ അവളുടെ കൈ പതിഞ്ഞത് ഞാൻ അറിഞ്ഞു .  തല ചരിച്ച് ഞാൻ അവളെ നോക്കി . അവൾ നേരത്തെ കിടന്നിരുന്ന അതെ പോലെ തന്നെ കിടക്കുന്നു . അവളുടെ വലതു കൈ എന്റെ കൈക്കു മേൽ  ഇരിക്കുന്നു .മുന്നിലേക്ക് നോക്കികൊണ്ടു തന്നെ  എന്റെ കൈ അവൾ അവളുടെ കൈക്കുള്ളിലാക്കി ,വിരലുകൾ കൊണ്ട് ലോക്ക് ചെയ്തു . അവളുടെ കയ്യിന്റെ മാർദ്ദവവും ഉള്ളൻ കയ്യിലെ തണുപ്പും എന്റെ കൈ അറിഞ്ഞു .

അവൾ  എന്റെ കൈ മെല്ലെ പൊക്കി . അതവളുടെ ചുണ്ടിനോടടുക്കുകയാണോ എന്ന് ഞാൻ ഊഹിച്ചു . അതെ എന്റെ കൈ അവളിടെ ചുണ്ടിനരികിൽ എത്തിയിരിക്കുന്നു . ഒരു നിമിഷം അവൾ എന്റെ കണ്ണുകളിലേക്കൊന്നു നോക്കി , ലാസ്യമായൊന്നു പുഞ്ചിരിച്ചു . ശേഷം അവളുടെ ചുണ്ടുകൾ എന്റെ കയ്യിൽ പതിഞ്ഞു . ഞാൻ ശ്വാസം ഉള്ളിലേക്കു ആഞ്ഞു വലിച്ചു , അറിയാതേ  കണ്ണുകൾ അടഞ്ഞു  .

തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ചുംബനത്തിൽ ഞാൻ ആകെ തരിച്ചു പോയി .കണ്ണുകൾ തുറന്നപ്പോൾ അവൾ എന്റെ മുഖത്തു തന്നെ നോക്കി ഇരിക്കുകയാണ് .

‘ഇപ്പൊ എനിക്കും ഫീൽ ചെയ്യാനുണ്ട് ഹരിയേട്ടാ …’അവൾ പറഞ്ഞു .

എന്റെ കൈ കൂട്ടി പിടിച്ച അവളുടെ കൈ ഞാൻ എന്റെ അടുത്തേക്ക് വലിച്ചു . കൂടെ അവളും അടുത്തേക്ക് വന്നു . ശേഷം കൈ തിരിച്ച് പിടിച്ച്   ഉള്ളം കയ്യിൽ ഞാൻ മുത്തി .

അവളുടെ കൈ ഇടതു കയ്യിലേക്ക് പിടിച്ച്  ഞാൻ അവളുടെ മുഖത്തോടു മുഖം  ചേർത്തു .

പരസ്പരം ചുംബിക്കാൻ കാത്തിരുന്ന  ഞങ്ങൾ ഒരു നിമിഷം  കണ്ണിൽ കണ്ണ് നോക്കി  . ഞാനെന്റെ ഇടതു കൈ നിമ്മിയുടെ ഷോള്ഡറിൽ വെച്ചു . ശേഷം കൈ പുറകിലൂടെ ഇട്ടു അടുത്ത ഷോള്ഡറിൽ പിടിച്ചു  എന്നിലേക്കടുപ്പിച്ചു .ആ സമയം മഴക്ക് എന്തെന്നില്ലാത്ത ശക്തിയായിരുന്നു.

ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഇടിമിന്നല്‍ കണക്കെ കൂട്ടി മുട്ടി , പിറകിലായി പിടിച്ചിരുന്ന കൈ ഞാൻ പിൻവലിച്ചു . വലതു കൈ അവളുടെ മുഖത്തിൻ പിന്നിലായി വെച്ച് അവളുടെ മുഖം ഞാൻ കൂടുതൽ എന്നിലേക്കടുപ്പിച്ചു . അവളുടെ താഴത്തെ ചുണ്ടു ഞാൻ എന്റെ ചുണ്ടുകൾക്കിടയിലായി എടുത്ത നിമിഷത്തിൽ അവളുടെ കണ്ണുകൾ അടഞ്ഞതും അവളൊരു ദീർഘ ശ്വാസം എടുത്തതും ഞാൻ അറിഞ്ഞു .

പതിയെ അവളുടെ ചുണ്ടിനെ മോചിപ്പിച്ച് ഞാൻ എന്റെ മുഖം പിറകിലേക്ക് വലിച്ചു ,അവളപ്പോളും   കണ്ണുകൾ അടച്ചിരിക്കുകയാണ് .മുഖത്തിരുന്ന കയ്യിലെ തള്ള വിരൽ കൊണ്ട് ഞാൻ അവളുടെ കവിളിൽ പതിയെ തലോടി , കൂമ്പി അടഞ്ഞിരുന്ന അവളുടെ കണ്ണുകൾ പതിയെ തുറക്കപ്പെട്ടു .അവളുടെ ചുണ്ടുകൾക്കിടയിലൂടെ പവിഴ മുത്തുകൾ കണക്കെ ഞാൻ അവളുടെ പല്ലുകൾ കണ്ടു , ‘ശീഹ് ‘ അവളുടെ തുറന്ന ചൂണ്ടുകള്‍ക്കിടയിലൂടെ ഒരു ശീല്‍കര ശബ്ദം പുറത്തേക്ക് ഒഴുകി.

ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു, അവളുടെ കണ്ണിലെ കൃഷ്ണമണികൾ എന്റെ രണ്ടു കണ്ണുകളിലേക്കായി നോക്കി ചലിക്കുന്നത് കണ്ടു എനിക്ക് കൗതുകം തോന്നി .

ഇന്നലെ രാത്രി നടന്ന സംഭവങ്ങളൊന്നും അവൾ അറിഞ്ഞിട്ടില്ല എന്ന മട്ടിൽ  ആണവളുടെ ഇരുത്തം എന്ന് തോന്നി പോയി . ആദ്യമായി ചുംബിക്കുന്ന ഒരാളുടെ കണ്ണിലെ തിളക്കം അവളുടെ കണ്ണില്‍ കണ്ടതാണ് എന്നിക്കങ്ങനെ തോന്നാൻ  കാരണം .

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *