?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

ഞാൻ മെല്ലെ കുനിഞ്ഞു നിന്ന് കയ്യിൽ ഐസ് വരുന്നതിനിടെ   വീണ്ടും അവൾ എറിഞ്ഞു.ഇപ്പൊഴും അവളുടെ ഉന്നം പിഴച്ചില്ല  . പിന്നെ ഒന്നും നോക്കിയില്ല . രണ്ടു കയ്യിലും ഐസ് വാരിയെടുത്ത് ഞാൻ അവളുടെ അടുത്തേക്കോടി .

അവൾ അടുത്ത ബോൾ ഉണ്ടാക്കുന്നതിനുമുന്പ് ഞാൻ അവളുടെ അടുത്തെത്തി . രണ്ടുകയ്യിലും ഇരുന്നിരുന്ന ഐസ് ഞാൻ അവളുടെ രണ്ടു  കവിളിലും വെച്ച് പൊത്തി  . കയ്യിലെ ഐസ് കൊണ്ട്  എന്നെ ഉപദ്രവിക്കാൻ ശ്രെമിച്ച അവളുടെ പിറകിൽ നിന്നും കയ്യടക്കം പൂണ്ടു  പിടിച്ചു ഞാൻ  കുടഞ്ഞു  . ആ സമയം അവൾ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു .

പിടി വിട്ടു ഡ്രസ്സ് എല്ലാം എല്ലാം ശെരിയാക്കി ഞങ്ങൾ കാറിനടുത്തേക്ക് നടന്നു .കാലിൽ ഉണ്ടായിരുന്ന ഐസ് മുഴുവൻ കളഞ്ഞു വൃത്തിയായി ഞങ്ങൾ കാറിനുള്ളിലേക്കു കയറി .

അടുത്ത  സ്പോട് ലക്ഷ്യമാക്കി ഞാൻ കാർ എടുത്തു .

‘എങ്ങനെ ഉണ്ടായിരുന്നു ‘

‘അടിപൊളി ,ഞാൻ ആദ്യായിട്ടാ മഞ്ഞു നേരിട്ടു കാണുന്നത് , ‘ഹരിയേട്ടൻ ഉള്ളതുകൊണ്ട് എനിക്ക് ഇതൊക്കെ കാണാൻ പറ്റി ‘

‘ഉം , ഞാൻ ഒറ്റക്കായിരുന്നേല്‍ ഉള്ള കാര്യം ഒന്നാലോചിച്ച് നോക്ക്,പരമ ബോര്‍ ആയേനെ ‘ ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു .

വീണ്ടും രണ്ടു ഭാഗത്തും മഞ്ഞു നിറഞ്ഞ വഴിയിലൂടെ കാർ നീങ്ങി .

‘നല്ല മഴക്കാറുണ്ടല്ലോ ‘ ഞാൻ ആകാശം നോക്കി പറഞ്ഞു .

‘ഹെയ് , പെയ്യില്ലന്നെ , നമ്മൾ തിരിച്ചു റൂമിൽ എത്തിയിട്ടേ മഴ പെയ്യത്തുള്ളു ‘ അവൾ പറഞ്ഞു

‘ഉം , അങ്ങനാണേൽ കൊള്ളാം , ഇല്ലേൽ വന്നതിനു കാര്യം ഉണ്ടാവില്ല ‘

‘പെയ്യില്ല, എന്റെ ഉറപ്പാ , നോക്കിക്കോ’അവൾ ഉറപ്പിച്ചു പറഞ്ഞു .

അര മണിക്കൂർ കൊണ്ട് ഞങ്ങൾ നാഷണൽ  പാർക്കിൽ എത്തി . ആദ്യം കണ്ട റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് ബത്റൂമിലൊക്കേ പോയി ഞങ്ങള്‍ ഒന്നു ഫ്രെഷായി . സമയം ഒന്നര ആവുന്നു , വെയിൽ ഇല്ലാത്തതുകൊണ്ട്  ക്ഷീണം തോന്നുന്നില്ല , ചോതിച്ചപ്പോള്‍ അവൾക്കും കുഴപ്പൊന്നുല്ല .

റെസ്റ്റോറന്റിൽ  നിന്നും ഇറങ്ങി ഞങ്ങൾ വോൾക്കാനോ മൗണ്ടൈൻ ലക്ഷ്യമാക്കി നടന്നു. കുന്നിൻ  ചെരുവുകളും മരകൂട്ടങ്ങളും പിന്നിട്ട്  അരമണിക്കൂർ കൊണ്ട് ഞങ്ങൾ വ്യൂ  പോയിന്റിൽ എത്തി .

2012 ല്‍ അഗ്നി പര്‍വത സ്ഫോടനം ഉണ്ടായ സമയത്ത് ഒലിച്ച ലാവ അവസാനിച്ച സ്ഥലത്ത് ചെറിയ പാറ കൂട്ടം പോലെ കണ്ടു , അതിനു മുകളില്‍ കയറി നിന്നും ഇരുന്നും ഞങ്ങള്‍

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *