?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

അവൾ ബ്രഷും വാങ്ങി ബെഡില്‍ നിന്നും എഴുന്നേറ്റ് ടവലും എടുത്ത് ബാത്റൂമിലേക്കു നടന്നു . കുറച്ചു സമയത്തിനകം ചായ വന്നു . ഒരു കപ്പിലേക്കു ചായ എടുത്ത് ബാൽക്കണിയിലേക്കുള്ള വാതില്‍ തുറന്നു  .

കിടന്നതിൻ ശേഷം എപ്പോഴോ നല്ല മഴ പെയ്തിട്ടുണ്ട് . അത് കാരണം പുറത്തു മാരക തണുപ്പാണ് . വേഗം ഡോർ അടച്ചു ഞാൻ ഉള്ളിലേക്ക് തന്നെ കയറി .

ചായ കുടിച്ചു തീരുന്നതിനു മുന്നേ അവൾ കുളിച്ചു പുറത്തിറങ്ങി . തല  വലതു  ഭാഗത്തേക്ക് ചരിച്ച് പിടിച്ച്  വലതു കയ്യിലെ ടർക്കി കൊണ്ട് തല തുവർത്തിയാണ് അവൾ ഇറങ്ങിയത് .കണ്ണിൻ നല്ല കുളിര്‍മ കിട്ടുന്ന തരത്തിലുള്ള ഒരു കാഴ്ച തന്നെയായിരുന്നു അത് .

‘ഇത്ര വേഗം തീർന്നോ ‘ തല തുവർത്തി ബാത്റൂമിന്റ്റെ  പുറത്തു നിന്ന നിമ്മിയോട്‌ ഞാൻ ചോദിച്ചു .

‘ഉം, തീർന്നു ‘ അവൾ ചിരിച്ചു കൊണ്ട്  മറുപടി നൽകി .

ടേബിളിൽ ഇരുന്ന ടീ പോട്ടിൽ നിന്നും ഒഴിഞ്ഞ കപ്പിലേക്കു ഞാൻ ചായ പകര്‍ന്നു   , ശേഷം അവളോട് എടുത്തോളാൻ  പറഞ്ഞു . തല തുവർത്തിയ ടവൽ ബെഡിൽ വിരിച്ചിട്ടു അവൾ ചായ കപ്പ് എടുത്ത് ബാൽക്കണിയിലേക്കു നടന്നു .നടക്കുമ്പോള്‍ അവളുടെ മുടി തുംമ്ബില്‍നിന്നും വെള്ളം ഇറ്റി നിലത്തു വീണുകൊണ്ടിരിക്കുന്നുണ്ടായിരുന്നു  .

‘തുറക്കണ്ട, നല്ല തണുപ്പാണ്, ഞാൻ ഇപ്പൊ  തുറന്നു അടച്ചതാ’

അത് കേട്ടപ്പോൾ അവൾ തിരിച്ചു നടന്നു  സോഫയിൽ വന്നിരുന്നു . ടേബിളിൽ ഇരുന്നിരുന്ന ഫോണെടുത്തു നോക്കികൊണ്ട് അവള്‍  ചായ കുടിക്കാൻ തുടങ്ങി .

ഈ സമയം ബെഡിൽ വിരിച്ചിട്ട ടവലും എടുത്ത് ഞാൻ ബാത്റൂമിലേക്കു കയറി . കുളി കഴിഞ്ഞു തല തുവർത്താനായി ടവൽ മുഖത്തോടടുപ്പിച്ചപ്പോൾ ഇന്നലെ അറിഞ്ഞ   അവളുടെ ഗന്ധം  എന്റെ മൂക്കിലേക്ക് ഇരച്ചു കയറി .

ടവ്വലും അരക്കു ചുറ്റി പുറത്തിറങ്ങി അലമാരയുടെ മുന്നിൽ നിന്ന് ഡ്രസ്സ് എടുക്കുന്നതിനിടക് വേഗത്തിൽ  ചായ കുടിച്ച കപ്പ് ടേബിളിൽ വെച്ചവൾ  ബാത്റൂമിലേക്കു പോയി . ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യുന്നത് കാണാതിരിക്കാൻ  അവൾ മാറിയതാണെന്നു അവളുടെ ആ പോക്കിൽ  തന്നെ മനസിലായി .ഞാൻ തല അങ്ങോട്ട്  ചെരിച്ചു നോക്കി ഒന്ന്  ചിരിച്ചു .

ബാഗിൽ നിന്ന് ബ്ലാക്ക് കളർ ജീൻസ് പാന്റും ഇളം നീല നിറത്തിലുള്ള  ടീഷർട്ടും എടുത്തിട്ടു . ഡ്രോവിൽ നിന്ന് സ്വിസ് മെയ്ഡ്  വാച്ച് എടുത്ത് കെട്ടി . സോക്സിട്ട് ഷൂ കാലിൽ കയറ്റി   . മുടിയെല്ലാം ശെരിയാക്കി ലാപ്ടോപ്പ് എടുത്ത് ബാഗിൽ ഇട്ടു . അപ്പോളേക്കും അവൾ ഇറങ്ങി വന്നു .

‘പോവാം ‘ഞാൻ അവളോട് ചോദിച്ചു .

‘ഉം ‘ടേബിളിൽ ഇരുന്ന ഫോണെടുത്ത് അവൾ ഇറങ്ങാൻ റെഡി ആയി .

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *