?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

ഡോർ എല്ലാം ലോക്ക് ചെയ്ത് കർട്ടൻ വലിച്ചിട്ടു ബെഡിന്റെ നടുവിലായി കിടന്നിരുന്ന അവള്ക്കരികിലായി ഞാനും കിടന്നു . പുതപ്പെടുത്തു രണ്ടു പേരുടെയും മുകളിലേക്കായി ഇട്ടു , ലൈറ്റ് അണച്ചു .

കർട്ടന്റെ ഉള്ളിലൂടെ വരുന്ന നേരിയ  വെട്ടം അല്ലാതെ മുറിയിൽ വേറെ ഒരു വെളിച്ചവും ഇല്ല . ഞാൻ അവളുടെ ഭാഗത്തേക്ക് ചെരിഞ്ഞു ഇടതു കൈ തലയ്ക്കു താഴെയായി മടക്കി വച്ച്  കിടന്നു .

‘വാവേ ‘  ഞാൻ അവളെ വിളിച്ചു .ഞങ്ങള്‍ പ്രണയിച്ചിരുന്ന സമയത്ത് സ്നേഹം കൂടുംബോൾ  അവളെ ഞാൻ വാവേ എന്നാണ് വിളിച്ചിരുന്നത്

‘ഓ….’അവൾ പതിഞ്ഞ സ്വരത്തിൽ നീട്ടി വിളി കേട്ടു .

ഞാൻ ഇടതു കൈ അവളുടെ വയറിനു മുകളിലായി വച്ചു  . നിമിഷങ്ങൾക്കകം അവളുടെ രണ്ടു കൈകളും  എന്റെ കൈക്കുമുകളിയായി വന്നു മുറുകി .

എന്റെ ചുണ്ടുകള്‍ അവളുടെ കവിളില്‍  മുട്ടി , അത് ഒരു ചുംബനമായി മാറിയപ്പോള്‍ അവൾ എന്റെ കയ്യിനെ അവളുടെ വയറിൽ  വച്ചമർത്തി.

‘ഒന്നുല്ല , വെറുതെ വിളിച്ചതാ ,ഉറങ്ങിക്കോ ട്ടോ….’

‘ഉം ‘ അവളൊന്നു മൂളി .

വയറിൽ ഇരുന്ന കൈ കൊണ്ട് ഞാൻ അവളുടെ അരക്കു കുറുകെ ആയി പിടിച്ചു .എന്റെ കൈയ്യിൻ റെ മുകളിൽ അവളുടെ കൈ വച്ച്  അവൾ കിടന്നു …………………………………

പുതപ്പു മാറിപ്പോയ കാൽ പാദത്തിൽ  തണുപ്പടിച്ചപ്പോൾ മടിച്ചുകൊണ്ട് ഞാൻ പതിയെ കണ്ണുകള്‍ തുറന്നു . റൂമിൽ ചെറിയ വെളിച്ചം ഉണ്ട് . പുതപ്പു കാലുകൊണ്ട് തന്നെ ശെരിയാക്കിയിട്ടു തല ചെരിച്ചു ഞാൻ നിമ്മിയെ നോക്കി .

തലേണ  മടക്കി  അതിൽ വലതു കയ്യും തലയ്ക്കു താഴെയായി  വച്ച് എന്നെ തന്നെ നോക്കി കിടക്കുന്ന നിമ്മി…ഞാൻ പതിയെ ഒന്ന് ചിരിച്ചു . അവളും . ചുമരിലെ ക്ലോക്കിൽ സമയം 7:15 ആയിട്ടേ ഉള്ളു  . കൈകൾ  രണ്ടും കൂട്ടി  പിടിച്ചു മുകളിലേക്കാക്കി ഒന്ന് മൂരിനിവർന്നു . ശേഷം ഞാൻ അവളുടെ ഭാഗത്തേക്ക്  ചരിഞ്ഞു  കിടന്നു .

‘ഉറങ്ങീലെ ‘

‘ഉം , ആറര ആയപ്പോൾ എഴുനേറ്റു , പിന്നെ ഉറങ്ങിയില്ല’ അവള്‍ പറഞ്ഞു

‘ഉറക്കം ശെരിയായില്ലേ ?’

‘ഓ…’

ഞാൻ ചിരിച്ചു , അരക്കു താഴെ കിടന്നിരുന്ന പുതപ്പു മാറ്റി ഞാൻ ബെഡിൽ നിന്നും എഴുനേറ്റു . റൂം സെർവീസിൽ വിളിച്ച് രണ്ടുപേർക്കും ചായ ഓർഡർ ചെയ്തു .

‘ഇവിടന്നു കുളിച്ചോ , പുറത്തു നിന്നു പ്രാതല്‍ കഴിച്ച് നിന്റെ റൂമിൽ ചെന്ന് ഡ്രസ്സ് മാറ്റി വേഗം പോവാം . ഇല്ലേൽ ലേറ്റ് ആവും ‘

അവളെന്തോ  ആലോചിച്ച് കിടന്നു .ശേഷം ശെരി എന്ന രീതിയിൽ തല ഇളക്കി പിന്നെ  സാവധാനം ബെഡിൽ എഴുന്നേറ്റിരുന്നു . ബെഡ് സൈട് ടേബിളിലെ ഡ്രോവിൽ നിന്നും ഒരു ബ്രെഷ് എടുത്ത് ഞാൻ അവൾക്കു നേരെ നീട്ടി .

‘പേസ്റ്റ് ബാത്‌റൂമിൽ ഉണ്ട് ‘

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *