?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

കാർ ലോക് ചെയ്ത്  ഞാൻ അവളെയും കൂട്ടി  ഉള്ളിലേക്ക് നടന്നു . ഡ്രസ്സ് സെക്ഷനിലേക്കാണ് ആദ്യം പോയത് . രണ്ടു പേർക്കും കയ്യിലിടാവുന്ന ഗ്ലൗസ്  നോക്കി എടുത്തു . ശേഷം കുറച്ചു സ്‌നാക്‌സും അവൾക്കു വേണ്ടി  കുറച്ചു ചോക്ലേറ്റ്‌സും  കൂടെ ആവശ്യത്തിൻ വേണ്ട വെള്ളവും വാങ്ങി ഇറങ്ങി .

എല്ലാം കാറിന്റെ പുറകിലെ സീറ്റിൽ വച്ച്  ഞങ്ങൾ  ഉള്ളിൽ കയറി .പാര്‍ക്കിങ് മോഡില്‍ നിന്ന്  ഗിയർ ഡ്രൈവ് മോഡിൽ ഇട്ടു ഞാൻ കാർ  മുന്നോട്ടെടുത്തു .

ശനിയാഴ്ച ആയതുകൊണ്ട് ആണെന്ന് തോനുന്നു റോഡിൽ തിരക്ക് കുറവാണ് .വൈകീട്ട് തിരിച്ചു വരുമ്പോൾ നല്ല ബ്ലോക്ക് കിട്ടാൻ ചാൻസ് ഉണ്ട് .ഞാൻ മനസ്സിൽ കരുതി .

അര  മണിക്കൂർ കൊണ്ട് കാർ ഓക്‌ലാൻഡ് സിറ്റി പിന്നിട്ടു .കാറിലെ മ്യൂസിക് പ്ലെയർ ഓൺ ചെയ്തപ്പോള്‍ ചെറിയ ശബ്ദത്തില്‍ ഫോണിലുള്ള പാട്ട് പാടാൻ  തുടങ്ങി .  ശേഷം വണ്ടി ക്രൂയിസ്  മോഡിൽ ഇട്ട്   110 ഇൽ സ്പീഡ് സെറ്റ് ചെയ്തു .

‘നമ്മളെങ്ങോട്ടാ ഹരിയേട്ടാ പോണേ’ അവൾ ചോദിച്ചു

‘നമ്മള്‍ ഒരു നാഷണൽ പാർക്കിലേക്കാണ്. ടോൺഗാറീറോ നാഷണൽ പാർക്ക്’

‘ഉം’ അവൾ മൂളി

‘ഏകദേശം 300 കിലോമീറ്റർ ഉണ്ട് . മൂന്നു  മണിക്കൂർ യാത്ര . യുനെസ്കോ യുടെ യുടെ ലിസ്റ്റിൽ ഉള്ള സ്ഥലം ആണ് . വോൾക്കാനോ ഹിൽസ് ആണ് ഹൈലൈറ്റ്  ‘ ഞാൻ അവൾക്ക് വിവരിച്ചു കൊടുത്തു  ‘ദൂരെ നിന്ന് കാണാം .അടുത്തേക്ക് ഒരുപാട് നടക്കാൻ  ഉണ്ടെന്നാണ് വായിച്ചത്  ‘  വരുന്ന വഴി ഒരു തടാകം കൂടി ഉണ്ട് ,അത് കൂടി  കണ്ടു തിരിച്ച് പോരാം ‘ ഞാൻ കൂട്ടി ചേർത്തു

‘ഉം , കൂടുതല്‍ നടക്കാൻ  എനിക്കും പറ്റും തോന്നുന്നില്ല ‘ അവൾ പുറത്തേക്കു നോക്കി പറഞ്ഞു .

ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ ഹാമിൽട്ടൺ എന്ന സ്ഥലത്തു എത്തി . വൺവേ റോഡ്  അവിടെ അവസാനിച്ചു . വലതു ഭാഗത്തേക്കുള്ള റോഡിലേക്ക് കാർ തിരിച്ച് ഏകദേശം രണ്ടു കിലോമീറ്റർ പിന്നിട്ടു കാർ സ്റ്റേറ്റ് ഹൈവേ യിലേക്ക് കയറി  . ഇനി ഒരു മണിക്കൂറോളം രണ്ടു ഭാഗത്തും പച്ച വിരിച്ച കിടക്കുന്ന പ്രദേശത്ത്  കൂടെയാണ് യാത്ര .കണ്ണെത്താ ദൂരം പറന്നു കിടക്കുന്ന പച്ച പാടങ്ങള്‍ക്കിടയിലൂടെ കാര്‍ നീങ്ങി .

അവൾ ഫോണെടുത്തു ഫോട്ടോസ് എടുക്കുന്നുണ്ടായിരുന്നു .

‘നല്ല അടിപൊളി സ്ഥലം ലെ ഹരിയേട്ടാ , എന്ത് രസാ കാണാൻ ‘

‘അതേ , മുന്നോട്ടു പോകും തോറും ഇനിയും  രസം കൂടി കൂടി വരും ‘  ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു  ‘എനിക്ക് ഇങ്ങനത്തെ സ്ഥലത്തൂടെ ഉള്ള ഡ്രൈവ് ഭയങ്കര ഇഷ്ട്ടാണ്‌ ,പ്രകൃതിയെ കണ്ടറിഞ്ഞങ്ങനെ  പോവാം ‘

ഇടയ്ക്കു നല്ല ഒരു സ്പോട്ടിൽ കാര്‍  സൈഡ് ആക്കി ഞങ്ങൾ കുറച്ചു ഫോട്ടോസ് എടുത്തു . ശേഷം വീണ്ടും യാത്ര തുടർന്നു .

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *