?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

തുറസായ പ്രദേശം കഴിഞ്ഞു . ചെറിയ കയറ്റമുള്ള റോഡ് ആണ് ഇനി അങ്ങോട്ട് എന്നുള്ള സൈൻ ബോർഡ് റോഡിന്റെ വശത്തു ഉണ്ടായിരുന്നു  .

ഈ റോഡിൻറെ അറ്റത്തായാണ് ഞങ്ങൾ പോകുന്ന നാഷണൽ പാർക്ക് .

നിമ്മി ഇപ്പോൾ ആക്റ്റീവ് ആണ് . പക്ഷെ സംസാരിക്കുന്നില്ല . ഇന്നലെ രാത്രി നടന്ന സംഭവം ഓർത്തിട്ടാവുമോ എന്ന് ഞാൻ സംശയിച്ചു .

കുന്നു കയറുന്നതിനോടൊപ്പം തണുപ്പും കൂടി വരുന്നുണ്ട് .ഞാൻ  കാർ സൈഡ് ആക്കി പുറകിലെ സീറ്റിൽ നിന്നും സ്വെറ്റർ എടുത്ത് ധരിച്ചു . അവളുടെതും  എടുത്ത് കയ്യിൽ കൊടുത്തിട്ട് ഇട്ടോളാൻ  പറഞ്ഞു . അവളും സ്വെറ്റർ ധരിച്ചു .

ദൂരം  കുറയുംതോറും അകലേയായി മൂന്നു മലകൾ തെളിഞ്ഞു വരുന്നുണ്ടായിരുന്നു . അതിന്റെ അടുത്തേക്കാണ് നമ്മൾ പോവുന്നതെന്ന് ഞാൻ അവ അവൾക്കു കാണിച്ചു കൊടുത്തു പറഞ്ഞു .

കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ റോഡിൻറെ ഇരു വശവും ഇടയ്ക്കു ഉപ്പു കൂടി കിടക്കുന്ന പോലെ   വെളുത്ത നിറം കണ്ടു തുടങ്ങി , ദൂരം പിന്നിടുന്തോറും  അതിന്റെ അളവ് കൂടി കൂടി വരുന്നുണ്ടായിരുന്നു .

‘ഹരിയേട്ടാ ‘ അവൾ ആശ്ചര്യത്തോടെ എന്നെ വിളിച്ചു

‘ഉം ‘ എന്ത് പറ്റി

‘ഹരിയേട്ടാ, മഞ്ഞല്ലേ ഈ കാണുന്നെ ‘

‘അതെലോ’

മഞ്ഞു കൂടും തോറും  തണുപ്പ് വീണ്ടും കൂടി , ഞാൻ കാറിലെ ഹീറ്ററിന്റെ സ്പീഡ് മുഴുവനും കൂട്ടി  വച്ചു. ഫോണിലെ ക്യാമറ ഓൺ ചെയ്ത്  അവൾ വീഡിയോ എടുക്കുകയാണ് . മലമുകളിലെ തണുപ്പിനെ വകഞ്ഞുമാറ്റികൊണ്ടു ഞങ്ങളെയും വഹിച്ച്  കാർ മുന്നോട്ടു പാഞ്ഞു .

പുറത്തു മഞ്ഞിന്റെ അളവ് കൂടി കൂടി വരുകയാണ് . നീണ്ടു കിടക്കുന്ന ഡെസേർട്ട് റോഡ് മാത്രമേ വെള്ള പുതക്കാത്തതായ് കാണുന്നുള്ളൂ.മൊത്തത്തില്‍ ഒരു ബ്ലാക് ആന്റ് വൈറ്റ് ഫീല്‍  . ചുറ്റിലും വെളുത്ത പഞ്ഞികെട്ടുപോലെ മഞ്ഞു കൂനകൾ .

കുറെ മുന്നിലേക്ക് പോയപ്പോൾ റോഡ് സൈഡിൽ കുറച്ചു  വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു . ഞങ്ങളും കാര്‍ നിര്‍ത്തി . രണ്ടു പേരും കയ്യിൽ ഗ്ലൗസ് ധരിച്ചു കൊണ്ട് പുറത്തിറങ്ങി . റോഡിന്റെ അരികത്തായി ചെറിയ ഒരു തടാകം , അതിന്റെ ചുറ്റിലും  മഞ്ഞു മൂടി കിടക്കുന്നു . നല്ല രസമുള്ള കാഴ്ച . മഞ്ഞിൽ കുട്ടികളും മുതിർന്നവരും കളിക്കുന്നുണ്ട് . ഞങ്ങളും അങ്ങോട്ട് നടന്നു .

കാലിലെ ഷൂവിനെ വകവെക്കാതെ തണുപ്പ് കാലിലേക്ക് നുഴഞ്ഞു കയറി . കുറച്ചു സമയം അവിടെ  ചിലവഴിച്ചു .കുറെ ഫോട്ടോസ് എടുത്തു  മടങ്ങുന്നതിടക്ക് എന്റെ പുറത്ത് ശക്തിയിൽ എന്തോ പതിച്ചു  . തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ ഒരുരുള ഐസുമായി നിൽക്കുകയാണ് നിമ്മി.ആദ്യമെറിഞ്ഞത് പാഴായില്ല . മുഖത്ത് കള്ള ചിരിയുമായി നിൽക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിൻ ഇത്തിരി സന്തോഷം തോന്നി .

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *