?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

‘ഹേയ്  , ഒന്നുല്ലടോ ‘

‘അവൾ  അവളുടെ കൈ കൊണ്ട് എന്റെ രണ്ടു കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു .

‘അതേയ് തെറ്റ് ചെയ്ത ഞാൻ ഉള്ളപ്പോ  ഹരിയേട്ടൻ കരയണ്ട ട്ടാ , ഒന്ന് ചിരിച്ചേ ‘ അവൾ കൊഞ്ചി ചിരിച്ചു കൊണ്ട് പറഞ്ഞു .

അത് കണ്ടു എനിക്ക് പതിയെ ഒന്ന്  ചിരിക്കാതിരിക്കാനായില്ല . അവളുടെ മുഖഭാവം മാറി . എന്റെ താടിയിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു .ശേഷം  എന്റെ മുഖത്തു നോക്കാതെ അവൾ സാവധാനം എന്റെ നെഞ്ചിലേക്ക് വീണു .ഇടതു കൈ എന്റെ അരക്കു കുറുകെ വച്ചവൾ അമർത്തി പിടിച്ചു .

‘ഹരിയേട്ടാ …’

‘ഓ …’

‘എനിക്ക് ഇപ്പൊ ഇങ്ങനെ കിടന്നു മരിച്ചാലും കുഴപ്പല്യ ട്ടോ’

‘അയ്യടാ , അത് വേണ്ട ‘ ഞാൻ ചിരിച്ചു കൊണ്ട്  പറഞ്ഞു

‘അതെന്താ ‘

‘എനിക്കാദ്യം മരിക്കണം. അപ്പോളല്ലേ  അടുത്ത ജന്മത്തിൽ നമുക്ക് ഒന്നിക്കാനാവു . നീ ആദ്യം മരിച്ചാൽ നിനക്ക് എന്നെക്കാൾ പ്രായം കൂടൂലെ ‘ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

അവൾ ഒന്നും മിണ്ടിയില്ല .

‘ഡോ ‘

‘ആരും ഇപ്പൊ മരിക്കുന്നില്ല .വീണു കിട്ടിയ ഈ നല്ല നിമിഷങ്ങൾ നമുക്ക് ജീവിച്ചു തീർക്കാം ഹരിയേട്ടാ , എന്നിട്ടാവാം  അടുത്ത ജന്മത്തിലെ കാര്യങ്ങൾ ‘

‘ഉം ‘ അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ഞാൻ മൂളി .

മഴയുടെ ശക്തി ഇപ്പൊ കുറച്ചു കുറഞ്ഞിട്ടുണ്ട് . മര ചുവരുകൾക്കിടയിൽ കെട്ടി നിൽക്കുന്ന തണുപ്പ് അവളുടെ സാമിഭ്യം കാരണം ഞാൻ അറിഞ്ഞില്ല .

അവളുടെ ഇടതു കയ്യിലെ ചൂണ്ടു വിരൽ  എന്റെ നെഞ്ചിൽ ചിത്രം വരക്കുന്നുണ്ട്  . തല പതിയെ ഉയർത്തി ഞാൻ അവളുടെ മുടിയിൽ ചുംബിച്ചു . ഇടതു കയ്യെടുത്ത അവളുടെ കൈത്തണ്ടയിൽ വച്ച് മെല്ലെ ഉരതി . അവൾ നെഞ്ചിൽ നിന്നും തല ഉയർത്തി എന്റെ കണ്ണുകളിലേക്കു നോക്കി . അവളുടെ വിടര്‍ന്ന  ചുണ്ടുകൾ ചുംബനം കൊതിക്കുന്നതായി എനിക്ക് തോന്നി . അവളുടെ കൈ തണ്ടയിലെ പിടുത്തം മുറുക്കി ഞാൻ അവളെ ബെഡിലേക്കു മറിച്ചിട്ട് മുട്ട് കൈ കുത്തി ഉയർന്ന് അവളുടെ ചുണ്ടുകളിലേക്കു ചെന്നു .

ഒരു നിമിഷം , അവളുടെ വലതു കൈ പത്തി എന്റെ നെഞ്ചിൽ പതിഞ്ഞു .അവൾ ആ കൈകൊണ്ടു എന്നെ ശക്തിയിൽ  അവളിൽ നിന്നകറ്റി  . എന്താണ് സംഭവിച്ചതെന്ന് നോക്കുന്നതിനു മുന്നേ നിമ്മി ബെഡിൽ എണീറ്റിരുന്നു . ഞാനും എഴുനേറ്റ് അവളുടെ കൂടെ ഇരുന്നു .

‘നിമ്മീ …’ ഇടതു കൈ അവളുടെ വലതു ഷോള്ഡറിൽ വച്ച ഞാൻ വിളിച്ചു .

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *