?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

ബാഗും കയ്യില്‍ എടുത്ത് റൂം അടച്ച് ഞങ്ങൾ താഴേക്കിറങ്ങി . ഫ്രന്റ് ഓഫിസിൽ ചെന്ന് ചാവി കൊടുത്തു . റൂം ക്ലീൻ ആകാനുള്ളതും അലക്കാൻ ഉള്ളതും പറഞ്ഞു ഞങ്ങൾ പാർക്കിങ്ങിലേക്കു നടന്നു .

റെസ്റ്റോറന്റിൽ നിന്നും കഴിചിറങ്ങുമ്പോൾ  സമയം എട്ടര ആവുന്നതേ ഉള്ളു . നേരെ അവളുടെ റൂം ലക്ഷ്യമാക്കി ഞാൻ കാർ  വിട്ടു . വേഗം വരാം എന്ന് പറഞ്ഞുകൊണ്ടവൾ ഇറങ്ങി റൂമിലേക്ക് പോയി .

വാട്സാപ്പ് തുറന്നു വന്ന മെസ്സേജുകൾക്ക് മറുപടി കൊടുത്തു .  വിജയ്ക്ക് ട്രിപ്പ് പോകുവാണെന്നും , വന്നിട്ട് വിളിക്കാമെന്നും പറഞ്ഞു കൊണ്ടൊരു വോയിസ് നോട്ടും അയച്ചു .

വീണയെ വിളിക്കണം എന്നു തോന്നി , പക്ഷേ നാട്ടില്‍ നേരം വെളുക്കാനായിട്ടില്ല .മൊബൈലിൽ ബ്ലൂടൂത്ത് ഓൺ ചെയ്ത് കാറുമായി കണക്ട് ചെയ്തു . ഗൂഗിൾ മാപ് ഓൺ ആക്കി പോവേണ്ട സ്ഥലത്തേക്കുള്ള റൂട്ട് ഇട്ടു .

വിചാരിച്ചതിനെക്കാളും മുക്കാൽമണികൂർ മുൻപ്  ഇറങ്ങിയിട്ടുണ്ട് . അവൾ ഉള്ളിലേക്ക് പോയിട്ട് ഇപ്പോൾ പതിനഞ്ചു മിനിട്ടോളമായി . നമ്മളെ പോലെ അല്ലല്ലോ , ഒരുങ്ങട്ടെ . വരുമ്പോൾ കാണാം.ഇടതു ഭാഗത്തുള്ള ഗെയ്റ്റിലേക്കു കണ്ണും നട്ടു ഞാൻ ഇരുന്നു .

ഏറെ സമയം കഴിഞ്ഞില്ല , നീല ജീൻസ് പാന്റും ഇളം റോസില്‍  വെള്ള നിരത്തില്‍ വലിയ വരകളുള്ള , അരക്കു താഴേക്ക് മുൻഭാഗം ഓപ്പൺ ആയി മുട്ടിനു താഴെ വരെ ഇറക്കത്തില്‍ ഒരു കുർത്തിയും ധരിച്ചു അവൾ വന്നു . അവളുടെ നിറത്തിൻ ആ കുർത്തി  നന്നായി ചേരുന്നുണ്ട് .

എണ്ണ തേക്കാത്തതിനാൽ കെട്ടി വെച്ച മുടി പാറി കളിക്കുന്നു .കണ്‍മഷി ഇട്ട കണ്ണുകളുടെ തിളക്കം കണ്ടു അവളുടെ മുഖത്തുനിന്നും നോട്ടം പിൻ വലിക്കാൻ  എനിക്കു സാധിച്ചില്ല.

അറിയാതെ കണ്ണുകള്‍ നനഞ്ഞു .കൈകള്‍ രണ്ടും ചുറ്റിപ്പിടിച്ച് കൈ തണ്ടയില്‍ ഉരതികൊണ്ടാണ് അവളുടെ വരവ് . വേഗം വന്നു ഡോർ തുറന്നു അകത്തു കയറി . അവള്‍ കാണാതെ കണ്ണുകള്‍ തുടച്ച് ഞാൻ ഹീറ്ററിന്റെ ചൂട് ഒന്നുകൂടി കൂട്ടി കൊടുത്തു.

‘എന്നാ വിട്ടാലോ ‘

‘ഉം’ അവളൊന്നു മൂളിയതേ  ഉള്ളു

രാവിലെ മുതൽ അവൾ കാര്യമായൊന്നും സംസാരിക്കുന്നില്ല.  എന്താണാവോ എന്ന് മനസ്സിൽ പറഞ്ഞ ഞാൻ കാർ  മുന്പോട്ടെടുത്തു .

തിരക്ക് കുറഞ്ഞ ഒരു സൂപ്പർമാർകെറ്റിൽ കാർ സൈഡ് ആക്കി ഞാൻ ഇറങ്ങി .

‘ഡോ , വാ ‘ ഞാൻ അവളെ വിളിച്ചു .

‘ഞാൻ എന്തിനാ , ഹരിയേട്ടൻ പോയി വാ ‘

അവളെ അങ്ങനെ ഒറ്റക്കിരുത്തി പോവാൻ   എനിക്ക് താല്പര്യം  ഇല്ലായിരുന്നു , പുറത്ത്  അവളുടെ സൈഡിൽ ചെന്ന് ഞാൻ ഡോർ  തുറന്നു .

‘ഇങ്ങോട്ടു ഇറങ്’  മനസ്സില്ല മനസ്സോടെ അവൾ ഇറങ്ങി.

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *