‘പോവാം ‘
‘ഉം ‘ അവൾ മൂളി
പാർക്കിംഗ് ലൈറ് ഓഫ് ചെയ്യാതെ ഞാൻ കാർ മുന്നിലേക്കെടുത്തു . പെരുമഴയിൽ മുപ്പതിൽ കൂടുതൽ സ്പീഡ് എടുക്കാൻ എനിക്കാവില്ലായിരുന്നു
മഴ തിമിർത്തു പെയ്യുകയാണ് .
‘ഡോ , ഇന്നിനി ലേക്ക് കാണലൊന്നും നടക്കൂല ട്ടോ, നമുക്ക് തിരിച്ചു പോവാം ‘
‘സാരല്ല ഹരിയേട്ടാ , ഇത്ര തന്നെ കാണാൻ പറ്റീലെ ‘
‘ഉം, ഈ മഴ ഇനി എപ്പളാ നിൽക്കുക ആവോ’ഞാൻ എന്നോടു തന്നെ പറഞ്ഞു
സമയം .ആറ് മണി ആവുന്നു . ഇരുപത് കിലോമീറ്റർ കൂടി ഓടിയാൽ അടുത്ത ടൗണിൽ എത്താം . ഈ കണക്കിനാണെങ്കിൽ ഒരു മണിക്കൂർ എടുക്കും അങ്ങോട്ടെത്താൻ . വളരെ ശ്രെദ്ധിച്ച് കൊണ്ട് ഞാൻ ഡ്രൈവ് ചെയ്തു .
മുക്കാൽ മണിക്കൂർ കൊണ്ട് ഞങ്ങൾ തടാക കരയിലായി സ്ഥിതി ചെയ്യുന്ന ടൗപോ എന്ന പട്ടണത്തില്‍ എത്തി .മഴ ഇപ്പോളും തോർന്നിട്ടില്ല . ഒരു റെസ്റ്റോറന്റിൽ ഞാൻ കാര്‍ സൈഡ് ആക്കി .
‘വാ , എന്തേലും കഴിക്കാം ‘ ഞാൻ അവളെ വിളിച്ചു. ഞങ്ങൾ കാറിൽ നിന്നും പുറത്തിറങ്ങി റെസ്റ്റോറെന്റിലേക്കു ഓടി കയറി .
ഫുഡ് ഓർഡർ ചെയ്തതിനു ശേഷം ഞാൻ ഫോണെടുത്തു . ഓക്ലന്ഡിലേക്കുള്ള ദൂരം നോക്കി . 290 കിലോമീറ്റർ . ഞാൻ ഒന്ന് ഞെട്ടി .
‘എന്ത് പറ്റി ഹരിയേട്ടാ , ‘
‘ഡോ , ഇവിടന്നു ഇനിം 290 കിലോമീറ്റർ തിരിച്ചോടാനുണ്ട് ‘
‘അമ്മെ , നമ്മൾ എപ്പോ എത്തും ‘ അവൾ ചോദിച്ചു ‘
‘ഒരു ഐഡിയ കിട്ടുന്നില്ല ‘
ഭക്ഷണം കൊണ്ടുവന്ന വെയിറ്ററോട് ഞാൻ യാത്രയെ പറ്റി ചോദിച്ചു . മഴ ഇനി രാവിലെ മാറുകയുള്ളൂ എന്ന് അവരുടെ വാക്കിൽ നിന്നും മനസ്സിലായി . വിന്ററിൽ ഇടക്ക് രാത്രി മുഴുവൻ മഴയാണെന്ന കാര്യം ഞാനും വിട്ടു പോയിരുന്നു .ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല .
‘നിമ്മി’
‘ഓ’
‘ഡോ ,തിരിച്ചുള്ള യാത്ര ഇത്തിരി പ്രേശ്നാണഡോ. ഇന്ന് നമുക്കിവിടെ തങ്ങിയാലോ ‘
‘ഉം , അവര്‍ പറഞ്ഞത് കേട്ടു , കുഴപ്പാണേല്‍ ഇവിടെ നിക്കാം ഹരിയേട്ടാ,എനിക്ക് കൊഴപ്പോന്നും ഇല്ല, നാളെ ക്ലാസ് ഇല്ലല്ലോ ‘
‘സോറി ട്ടോ , മഴ പെയ്യും എന്ന് എനിക്കറിയായിരുന്നു , പക്ഷെ ഇമ്മാതിരി മഴയാവും എന്ന് അറിഞ്ഞില്ല’
അടുത്ത ഭാഗം എവിടെ
Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..
Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട് പെട്ടന്ന് വേണേ
Wow…… Super…… Adipoli.
????
Nyzz bro..???
Pwolii
Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??
Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.
എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.
കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.
വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?
Ee partum pwoli ?
Super next part vagam ✍️
Nice part
Vry nice bro. Will wait fr nxt
അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????